Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ജോസഫ് അലക്സൊന്നുമല്ല, ഒരു സൗമ്യനായ കലക്ടർ

Balakiran കണ്ണൂർ ജില്ലാ കലക്ടർ ബാലകിരൺ

സിനിമയിലെ കലക്ടറും ഞാനും തമ്മിൽ ഏറെ അന്തരമുണ്ട്. എന്നാൽ സിനിമയോട് അപാരമായ താൽപര്യമാണെന്നും കണ്ണൂർ ജില്ലാ കലക്ടർ പി ബാലകിരൺ. സിനിമയിൽ മാത്രമല്ല കലാരംഗത്തും ഐടി മേഖലയിലും കായിക മേഖലയിലും സജീവമാണ് പി ബാലകിരൺ. സർക്കാർ വകുപ്പുകളെ ഏകോപനവും കാരുണ്യ പ്രവർത്തനങ്ങളിലെ മികച്ച പ്രകടനവുമാണ് മികച്ച കലക്ടർ പുരസ്കാരത്തിന് ബാലകിരണിനെ അർഹനാക്കിയത്.

Balakiran കണ്ണൂർ ജില്ലാ കലക്ടർ ബാലകിരൺ ഭാര്യ കല്യാണിയ്ക്കൊപ്പം

​കണ്ണൂർ താൻ ചോദിച്ചു വാങ്ങിയതാണെന്നു പറയുന്നു ജില്ലയെ കഴിഞ്ഞ രണ്ടു വർഷമായി നയിക്കുന്ന ബാലകിരൺ. പറയുന്ന പോലെ അക്രമം നിറഞ്ഞ നാടൊന്നുമല്ല കണ്ണൂർ . ചില ഭാഗങ്ങൾ ഒഴിച്ചാല്‍ പൊതുവേ ശാന്തമാണ് ജില്ലയെന്നാണ് കളക്ടറുടെ അഭിപ്രായം. ഇവിടുത്തെ നേതാക്കന്മാരിൽ നിന്നും ഇതുവരെയും ഒരു തരത്തിലും പ്രശ്നവും ഉണ്ടായിട്ടില്ല. ഭാഷകളോടുള്ള താൽപര്യമാണ് മലയാളം ഇത്ര അനായാസമായി കൈകാര്യം ചെയ്യാൻ സഹായിച്ചത്. ഐഎസിനു ചേരുന്ന സമയത്ത് ഹോബികളിൽ എഴുതിയിരുന്നത് പുതിയ ഭാഷകൾ പഠിക്കാനുള്ള ഇഷ്ടത്തെക്കുറിച്ചായിരുന്നു. പതിനാലു ഭാഷകൾ വരെ എഴുതാൻ അറിയാം, മലയാളം നേരത്തെ എഴുതാൻ അറിയാമായിരുന്നു. തിരുവല്ലയിലെയും കോഴിക്കോടിലെയും ജനങ്ങളാണ് ഭാഷയിൽ ഗുരുവെങ്കിലും എല്ലാ വാക്കുകളും ശബ്ദങ്ങളും പഠിച്ചത് കണ്ണൂരിൽ നിന്നു തന്നെയാണെന്ന് സമ്മതിക്കുന്നു പ്രിയ കലക്ടർ.

പൊതുജനങ്ങളെ ഒരേ ആവശ്യത്തിനായി വീണ്ടും വീണ്ടും വരുത്തുന്നത് ഇഷ്ടമേയല്ലാത്ത ഇദ്ദേഹം ആരെല്ലാം സമീപിച്ചു വന്നാലും അപ്പപ്പോൾ തീർക്കാവുന്ന വിധത്തിൽ സംവിധാനങ്ങളുണ്ടാക്കും. പാവങ്ങളെ സഹായിക്കണം, അനീതികൾ ചെയ്യുകയുമരുത് , ഇതൊക്കെയാണ് തന്റെ വിജയവഴികൾ. ഓഫീസിൽ വരാൻ ആർക്കും അപ്പോയിന്റ്മെന്റിന്റെ ആവശ്യമില്ലെന്നും പറയുന്നു ബാലകിരൺ. ദി കിങിലെ മമ്മൂട്ടിയുമായി ബാലകിരൺ എന്ന കലക്ടറിനു ഒരു സാമ്യവുമില്ലെന്നും പറയുന്നു അദ്ദേഹം. താൻ സൗമ്യനാണ്.

Balakiran കണ്ണൂർ ജില്ലാ കലക്ടർ ബാലകിരൺ

ഓപറേഷൻ അനന്തയുടെ ഭാഗമായി ചെട്ടിയാർ കുളം ശുചീകരണം അഭിമാനാർഹമായ പദ്ധതിയാണ്. ആന്ധ്രക്കാരായതിനാൽ സിനിമാ ഭ്രാന്തുണ്ട്. താനും ഭാര്യയും മലയാള സിനിമകൾ കാണാറുണ്ട്. അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും പ്രിയം എന്നു നിന്റെ മൊയ്തീൻ ആണ്. നിവിന്‍ പോളിയുടെ മിക്ക പടങ്ങളും കാണാറുണ്ടെന്നും പറയുന്ന ബാലകിരൺ ഒരു കായിക പ്രേമി കൂടിയാണ്. ക്രിക്കറ്റ്, ഫൂട്ബോൾ, സ്വിമ്മിങ്, ടേബിൾ ടെന്നീസ്, ഹോഴ്സ് റൈഡിങ്, ബാസ്ക്കറ്റ് ബോൾ, വോളിബോൾ ഇവയെല്ലാം തന്റെ ഇഷ്ട കായിക വിനോദങ്ങളാണെന്നും പറയുന്നു കണ്ണൂരിന്റെ സ്വന്തം കലക്ടർ

Your Rating: