പെണ്ണുങ്ങൾക്ക് ദുസ്വപ്നം, ആണുങ്ങൾ ഹൈ ക്ലാസ്; ക്രിസ്പിൻ പറഞ്ഞത് തമാശയല്ല

രസകരമാണ് പെൺസ്വപ്നങ്ങൾ. അവരെ പേടിപ്പെടുത്തുന്നത് പല പല കാര്യങ്ങളാണ്. പങ്കാളി തങ്ങളെ വഞ്ചിക്കുന്നതാണ് ഏറിയ സ്ത്രീകളുടെ മനസ്സിലും ദുസ്വപ്നമായി കടന്നു വരുന്നത്.

ഈ പെണ്ണുങ്ങളുടെയൊക്കെ കാര്യം.. വെറും ദുസ്വപ്നങ്ങളേ മനസ്സിൽ വരുകയുള്ളൂ, അതൊക്കെ ആണുങ്ങൾ.. ചിറകു വിരിച്ച് പറന്നു നടക്കൽ, സുന്ദരികളായ അപരിചിതരെ കണ്ടു മുട്ടൽ, ധാരാളം പണം വന്നുചേരൽ.. എന്തെല്ലാം മനോഹരമായ സ്വപ്നങ്ങൾ.. ഓൺലി ഹൈക്ലാസ്.

മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്റെ ഭാഷയിൽ ആൺ, പെൺ സ്വപ്നങ്ങളെ ഇങ്ങനെ വിലയിരുത്താം. ഇത് ക്രിസ്പിൻ പറയുന്നതല്ല, പഠനത്തിലൂടെ ശാസ്ത്രീയമായി തെളിഞ്ഞിരിക്കുകയാണ്. സ്ത്രീകൾ പതിവായി പേടിപ്പെടുത്തുന്ന ദു:സ്വപ്നങ്ങൾ  കാണുന്ന സ്വഭാവക്കാരാണെങ്കിൽ പുരുഷൻമാർ സുന്ദര സ്വപ്നങ്ങളിൽ മയങ്ങാൻ സൗഭാഗ്യമുള്ളവരാണെന്നാണ് പഠനം പറയുന്നത്. യുഎസിലെ സൈക്കോ അനലിസ്റ്റായ ആൻ കട്‌ലറാണ് പഠനത്തിനു നേതൃത്വം നൽകിയത്. 

24 ശതമാനം സ്ത്രീകളും തലേന്നു രാത്രി സ്വപ്നത്തിലെന്തായിരുന്നുവെന്ന് ഓർക്കാൻ കഴിയുന്നവരാണ്.

രസകരമാണ് പെൺസ്വപ്നങ്ങൾ. അവരെ പേടിപ്പെടുത്തുന്നത് പല പല കാര്യങ്ങളാണ്. പങ്കാളി തങ്ങളെ വഞ്ചിക്കുന്നതാണ് ഏറിയ സ്ത്രീകളുടെ മനസ്സിലും ദു:സ്വപ്നമായി കടന്നു വരുന്നത്. പല്ലു കൊഴിഞ്ഞു പോകുക, ആരെങ്കിലും പിൻതുടരുക, ചിലന്തിയെ കാണുക ഇവയെല്ലാം സ്ത്രീകളുടെ ദു:സ്വപ്നങ്ങളുടെ ലിസ്റ്റിൽ മുന്നിൽ വരുന്നവയാണ്. സ്ത്രീകളുടെ സ്വപ്നങ്ങൾ പുരുഷൻമാരുടേതിനെ അപേക്ഷിച്ച് കൂടുതൽ വൈകാരികവും തീവ്രവുമാണെന്നും കണ്ടെത്തി. സ്ത്രീകളിലെ ഉത്കണ്ഠയാണ് ദു:സ്വപ്നങ്ങളായി വരുന്നതത്രെ.

സർവേയിൽ പങ്കെടുത്തവരിൽ 51 ശതമാനം പേരും പതിവായി സ്വപ്നത്തിൽ കാണുന്നത് അവരെ ആരെങ്കിലും പിൻതുടരുന്നതായാണ്. 38 ശതമാനത്തിന് തിരിച്ച് സ്കൂൾ കാലത്തേക്കു മടങ്ങുന്നത് ദു:സ്വപ്നമായി വന്നു. പരീക്ഷയ്ക്കോ പ്രധാന പരിപാടികൾക്കോ വേണ്ടത്ര ഒരുങ്ങാതെ പോകേണ്ടി വരുന്നതും സ്ത്രീകളുടെ ദു:സ്വപ്നങ്ങളിലൊന്നാണ്. 

സ്ത്രീകളുടെ സ്വപ്നങ്ങൾ പുരുഷൻമാരുടേതിനെ അപേക്ഷിച്ച് കൂടുതൽ വൈകാരികവും തീവ്രവുമാണെന്നും കണ്ടെത്തി. സ്ത്രീകളിലെ ഉത്കണ്ഠയാണ് ദുസ്വപ്നങ്ങളായി വരുന്നതത്രെ.

അതേസമയം പുരുഷൻമാരിൽ ഭൂരിപക്ഷവും സുന്ദര സ്വപ്നങ്ങൾ കാണുന്നവരാണ്. സർവേ പ്രകാരം സ്ത്രീകൾ തങ്ങളുടെ സ്വപ്നങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നവരാണ്. 24 ശതമാനം സ്ത്രീകളും തലേന്നു രാത്രി സ്വപ്നത്തിലെന്തായിരുന്നുവെന്ന് ഓർക്കാൻ കഴിയുന്നവരാണ്. പുരുഷൻമാരിൽ ഇത് 14 ശതമാനമേയുള്ളൂ. 2000 വീതം സ്ത്രീപുരുഷൻമാരെയാണ് സർവേയിൽ പങ്കെടുപ്പിച്ചത്.