കൊല്ലം ദുരന്തം ഞെട്ടിച്ചു, പ്രാർഥനയോടെ ഇരകൾക്കൊപ്പമുണ്ടെന്ന് സച്ചിൻ

സച്ചിൻ തെന്‍ഡുൽക്കർ

നാടിനെ നടുക്കുന്ന വാർത്തയുമായാണ് ഇന്നത്തെ പുലരി ഉണര്‍ന്നത്. കൊല്ലത്ത് പരവൂർ പുറ്റിങ്കൽ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ 106 പേരാണ് മരിച്ചത്, 300ഓളം പേര്‍ ഗുരുതരാവസ്ഥയിലുമാണ്. സംഭവത്തിൽ അനുശോചനം രേഖപ്പ‌െടുത്തി ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുൽക്കറും രംഗത്തെത്തി. െകാല്ലം ദുരന്തം ഞെട്ടിച്ചുവെന്ന് സച്ചിൻ പറഞ്ഞു. ഇരകളായവർക്കൊപ്പം തന്റെ പ്രാർഥനകളുണ്ടെന്നും ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് സഹിക്കാനുള്ള ശക്തി ദൈവം പകർന്നു നല്‍കട്ടെയെന്നും സച്ചിൻ കുറിച്ചു. .മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് സച്ചിന്റെ പ്രതികരണം.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. വെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന കമ്പപ്പുരയിൽ വീണാണ് അപകടം സംഭവിച്ചത്. പുലർച്ചെ വെടിക്കെട്ട് അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിലേക്കു വീണത്. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

കൊല്ലത്ത് കൺട്രോൾ റൂം തുറന്നു. നമ്പർ: 0474-2512344, 9497930863, 9497960778