ആറുമാസംകൊണ്ട് 35 ശതമാനം വരെ നേട്ടം, കിടിലൻ ഫണ്ടുകൾ!

ബാങ്ക് പലിശ താഴുന്ന സാഹചര്യത്തിൽ ഡെറ്റ് ഫണ്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്

ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകൾ ഇപ്പോൾ നൽകുന്ന നേട്ടവും ആരെയും കൊതിപ്പിക്കും. 2017ലെ ആദ്യ ആറുമാസത്തിൽ 35 ശതമാനത്തിൽ അധികം നേട്ടം നൽകിയ ഫണ്ടുകൾ ഉണ്ട്. വാർഷികാടിസ്ഥാനത്തിൽ 70 ശതമാനം വരുമാന വർധന. ഏറ്റവും മികച്ച നേട്ടം നൽകിയ അഞ്ച് ഇക്വിറ്റി ഫണ്ടുകൾ കാണുക. മേയ് 31ലെ വില (എൻഎവി) അടിസ്ഥാനമാക്കിയുള്ള നേട്ടമാണു നൽകിയിരിക്കുന്നത്.

സെക്ടർ ഫണ്ടുകളാണ് ഈ മിന്നുന്ന നേട്ടം നൽകിയിരിക്കുന്നത്. റിസ്ക് കൂടുതലാണ്. അതിനാൽ നഷ്ടസാധ്യത പരിഗണിച്ചു വേണം നിക്ഷേപം നടത്താൻ.

2017ന്റെ ആദ്യ പകുതിയിൽ ഡെറ്റ് ഫണ്ടുകളും ന്യായമായ നേട്ടം നൽകി. 4.7 മുതൽ 5.18 ശതമാനം വരെ അർധവർഷത്തിൽ നൽകാൻ ഡെറ്റ് ഫണ്ടുകൾക്കു കഴിഞ്ഞു. വാർഷികാടിസ്ഥാനത്തിൽ ശരാശരി 10 ശതമാനം. ബാങ്ക് പലിശ താഴുന്ന സാഹചര്യത്തിൽ ഡെറ്റ് ഫണ്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉയർന്ന നേട്ടം നൽകിയ അഞ്ചു ഡെറ്റ് ഫണ്ടുകൾ കാണുക.

എല്ലാ ഫണ്ടുകളും നേട്ടം മാത്രമാണു നൽകിയതെന്നു ധരിക്കരുത്. കനത്ത നഷ്ടം നൽകിയവയുമുണ്ട്. ആറു മാസത്തിനുള്ളിൽ മൂന്നു മുതൽ 12 ശതമാനം വരെ നഷ്ടം നൽകിയ ഇക്വിറ്റി ഫണ്ടുകളുണ്ട്. ഡെറ്റ് ഫണ്ടുകളുടെ കാര്യത്തിൽ അർധവാർഷിക നഷ്ടം എട്ടു മുതൽ 10 ശതമാനം വരെയാണ്.