Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസത്തിന്റെ തങ്കത്തിളക്കവുമായി കൊശമറ്റം

kosamattam കൊശമറ്റം ഗ്രൂപ്പ് സേവന മേഖലകൾ ∙ ഫിനാൻസ് ∙ ഹെൽത്ത് കെയർ ∙ കൊമേഴ്സ്യൽ സ്പേസസ് പെട്രോളിയം ഔട്ട്ലറ്റ്സ് ∙ കൃഷിയിടങ്ങളും കൃഷിത്തോട്ടങ്ങളും ∙ കാറ്റാടി പാടങ്ങൾ ∙ സെക്യൂരിറ്റി സിസ്റ്റംസ് ∙ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്സ്

സാമ്പത്തിക രംഗത്ത് 40 വർഷത്തെ പരിചയമുള്ള മാത്യു കെ. ചെറിയാൻ, സ്വർണവായ്പാ മേഖലയിൽ ഉപയോക്താക്കൾ നൽകുന്ന പിന്തുണയുടെ അടിസ്ഥാനത്തിൽ, കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി, ഇന്ത്യ മുഴുവൻ കൊശമറ്റത്തിന്റെ സേവനം എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. 

കൊശമറ്റം ഫിനാൻസിന്റെ ബ്രാഞ്ചുകളിൽ ഭൂരിഭാഗവും ഇപ്പോൾ കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലാണ്. മലയാളികളെപ്പോലെ ഇതര സംസ്ഥാനക്കാർക്കും ഇപ്പോൾ ഒരുപോലെ പ്രിയപ്പെട്ടതാണ് കൊശമറ്റം. ബിഎസ്ഇയിൽ 2014 ഏപ്രിൽ മുതൽ 2018 ഫെബ്രുവരി വരെ ഏറ്റവും കൂടുതൽ തവണ (12) പബ്ലിക് ഇഷ്യു മുഖേന കടപ്പത്രങ്ങൾ പുറപ്പെടുവിച്ച നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനവും കൊശമറ്റം ഫിനാൻസ് ലിമിറ്റഡാണ്. ഈ പബ്ലിക് ഇഷ്യുവിനെല്ലാം ഇന്ത്യയൊട്ടാകെ ലഭിച്ച പ്രതികരണം മാത്രം മതി ജനങ്ങൾക്ക് കൊശമറ്റത്തിലെ വിശ്വാസം മനസ്സിലാക്കാൻ.  

മലയാളികൾക്കും ഇതരസംസ്ഥാനക്കാർക്കും ഒരുപോലെ പ്രിയങ്കരമായ ആത്മാർഥതയും വിശ്വാസ്യതയുമാണ് സ്ഥാപനത്തിന്റെ മുഖമുദ്ര. അത് കൈമോശം വരാതെ ഇന്നും നിലനിൽക്കുന്നു. വിജയക്കുതിപ്പിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ മേഖലകൾ കൊശമറ്റത്തിന്റെ ഭാഗമായുണ്ട്. സ്വർണപ്പണയം, മെഡിലാബുകൾ‍, എസ്റ്റേറ്റുകൾ, കാറ്റാടി പാടങ്ങൾ, മണിട്രാൻസ്ഫറുകൾ‍, ടൂർസ് ആൻഡ് ട്രാവൽസ് എന്നിവ ഇവയിൽ ചിലതാണ്. സ്വർണപ്പണയത്തിലൂടെ പ്രവർത്തനം വിപുലപ്പെടുത്തിയാണ് ഇന്നത്തെ നിലയിൽ സ്ഥാപനം എത്തിയത്. 

പാരമ്പര്യവും വിശ്വാസ്യതയും  വിജയമുദ്ര

പാരമ്പര്യവും വിശ്വാസ്യതയുമാണ് കൊശമറ്റം ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നത്. കൊശമറ്റം എന്ന ഞങ്ങളുടെ കുടുംബപ്പേരിന് സേവനത്തിന്റെ മഹത്വം ഉണ്ടെന്നും ഉറച്ചു വിശ്വസിക്കുന്നു. വളർച്ചയുടെ പടവുകൾ കയറുന്നതിനു പിന്നിൽ വലിയൊരു കൂട്ടായ്മ ഉണ്ട്. അനുഭവ സമ്പത്തിലൂന്നിയ ക്രമാനുഗതമായ വളർച്ചയാണ് കൊശമറ്റം ഗ്രൂപ്പിന്റെ സവിശേഷതയും കരുത്തും. ചിട്ടയോടെയുള്ള പ്രവർത്തന രീതി രാജ്യത്തെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനങ്ങളുടെ നിരയിലേക്ക് എത്തിച്ചു. ലക്ഷക്കണക്കിന് ഇടപാടുകാരെ മുൻനിർത്തിയാണ് നിർണായകമായ തീരുമാനങ്ങളെടുക്കുന്നത്. 

സ്ഥാപനത്തിന്റെ വളർച്ച ഇടപാടുകാരുടെയും ജീവനക്കാരുടെയും ഉന്നതി കൂടിയാകണമെന്ന് കരുതലുമുണ്ട്. പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പു വരുത്തുന്നു. എല്ലാ മേഖലകളിലും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് സ്ഥാപനം വച്ചുപുലർത്തുന്നത്. 

ഇടപാടുകാർക്ക് ആവശ്യമായ സേവനങ്ങൾ താമസം കൂടാതെ നൽകാൻ മാനേജുമെന്റും ജീവനക്കാരും എപ്പോഴും ശ്രമിക്കുന്നു. പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽനിന്ന് വിരമിച്ചവരും ഈ മേഖലയെപ്പറ്റി പാണ്ഡിത്യമുള്ളവരുമാണ് ശാഖാജീവനക്കാരിൽ ഏറെ. ബാങ്കിങ് ഇടപാടുകളിൽ പ്രവർത്തനപരിചയവും പ്രഫഷണലിസവും ഇഴചേർക്കാൻ ഇതിലൂടെ സാധിക്കുന്നു. 

ഗോൾഡ് ലോൺ

പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണക്കാരെ ഏറെ സഹായിക്കുന്നതും അവർ ഏറെ ആശ്രയിക്കുന്നതുമാണ് സ്വർണപ്പണയം. മറ്റാരും നൽകാത്ത വേഗവും കൃത്യതയുമാണ് ഈ മേഖലയിൽ കൊശമറ്റം നൽകുന്നത്. സേവനത്തിലെ മികവിലൂന്നിയ പ്രവർത്തനം, മിതമായ പലിശ, ഒൻപതു മാസം വരെ നീളുന്ന ലോൺ കാലാവധി എന്നിവയെല്ലാം പ്രത്യേകതകളാണ്. സ്ഥാപനത്തിലെ ജീവനക്കാരെല്ലാം സ്വർണം പരിശോധിക്കാനുള്ള പരിശീലനം നേടിയവരാണ്.  

ഓൺലൈൻ ലോൺ പദ്ധതിക്കുള്ള അവസരവും സ്ഥാപനത്തിലുണ്ട്. ആദ്യം ഒരുതവണ ബ്രാഞ്ചിലെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ പിന്നീട് ഓൺലൈനിലൂടെ ലോണെടുക്കുകയോ പലിശ അടയ്ക്കുകയോ ചെയ്യാം. ആധാർ അടിസ്ഥാനമാക്കിയുള്ള സ്വർണപ്പണയ രീതിയിലേക്ക് മാറാനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. 

സ്ഥാപനത്തിലെ പരാതി പരിഹാര സെല്ലിന്റെ പ്രവർത്തനങ്ങളും മികച്ചതാണ്. ജീവനക്കാരുടെ പെരുമാറ്റം ഉൾപ്പെടെ ഏതുതരം പരാതിയും ബ്രാഞ്ച് മാനേജർ മുതൽ എംഡി വരെയുള്ളവർക്ക്  നൽകാം. ഓരോ ബ്രാഞ്ചിലും എംഡി അടക്കമുള്ളവരുടെ ഫോൺ  നമ്പരുകളും ഇ–മെയിൽ ഐഡിയും പ്രദർശിപ്പിച്ചിട്ടുണ്ട്. 

ജീവനക്കാരുടെ പ്രഫഷണലിസം

സ്ഥാപനത്തിന്റെ പ്രഫഷണലിസം കൊശമറ്റത്തെ മറ്റു സ്ഥാപനങ്ങളിൽ നിന്നു വേറിട്ടു നിർത്തുന്ന പ്രധാന ഘടകമാണ്. ഹ്യൂമൻ റിസോഴ്‌സസ് പരിശീലനമാണ് ഇതിന് സഹായിക്കുന്നത്. സാമ്പത്തിക രംഗത്തെ മാറ്റങ്ങളും ഇടപാടുകാരോടുള്ള പെരുമാറ്റവും സംബന്ധിച്ച പരിശീലനത്തിന് മുപ്പത്തിഅഞ്ചോളം വിദഗ്ധരാണ് സ്ഥാപനത്തിലുള്ളത്.  

ടിക്കറ്റ് ബുക്കിങ് 

വിമാനയാത്രാ ടിക്കറ്റുകളും അന്തർ സംസ്ഥാന ബസ് ടിക്കറ്റുകളും ബുക്ക് ചെയ്യാനുള്ള സൗകര്യം കൊശമറ്റം ഫിനാൻസിന്റെ എല്ലാ ശാഖകളിലുമുണ്ട്. ഒരു ഐഎടിഎ അംഗീകൃത ട്രാവൽ ഏജന്റ് എന്ന പദവിയും സ്ഥാപനത്തിനുണ്ട്. ഉപയോക്താക്കൾക്ക് ഫോൺ ചെയ്തറിയിച്ചാൽ ടിക്കറ്റ് വീടുകളിൽ എത്തിച്ചുനൽകുന്നതിനുള്ള സംവിധാനം ഉണ്ട്. 

സാമൂഹിക പ്രതിബദ്ധത

സാമൂഹിക, സാംസ്കാരിക, കായിക രംഗത്തും കൊശമറ്റത്തിന്റെ സാന്നിധ്യം വിലപ്പെട്ടതാണ്. നാടൻ കായിക വിനോദങ്ങളെയും മൽസരങ്ങളെയും പ്രോൽസാഹിപ്പിക്കുന്നതിൽ മുന്നിലാണ് സ്ഥാപനം. സാമ്പത്തിക പരാധീനതയുള്ള സ്‌കൂളുകളുടെ പുനരുദ്ധാരണം, മെഡിക്കൽ ക്യാംപ്, ചികിൽസാ സഹായങ്ങൾ എന്നിവ സാമൂഹിക സംഘടനകൾ വഴി നടത്തുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ  സഹായങ്ങളാണ് ഇതിലൂടെ സമൂഹത്തിൽ ലഭ്യമാക്കിയത്. ചാരിറ്റബിൾ ട്രസ്റ്റ് മുഖേന സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. 

കാറ്റിൽനിന്ന് വൈദ്യുതി

കൊശമറ്റം ഗ്രൂപ്പിന്റെ എംഡി മാത്യു കെ. ചെറിയാൻ കൃഷിയെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ്. അദ്ദേഹം ഒരു സ്വപ്ന പദ്ധതിയായി തുടക്കം കുറിച്ചതാണ് ഫാം ടൂറിസം. കാർഷിക മേഖലയുടെ വികാസത്തിനും ഉന്നമനത്തിനും ഉതകുന്ന രീതിയിലാണ് ഇത് നടപ്പാക്കുന്നത്. യുവതലമുറയിലേക്ക് കാർഷിക സന്ദേശം കൂടുതൽ എത്തിക്കാൻ ഫാംടൂറിസത്തിനാകുമെന്നാണ് പ്രതീക്ഷ. ഏലം, കാപ്പി എസ്റ്റേറ്റുകൾ സ്വന്തമായുള്ളതു കൊണ്ടു തന്നെ കൊശമറ്റം ഗ്രൂപ്പിന് ഫാംടൂറിസം നന്നായി ആസൂത്രണം ചെയ്യാനാകും. ഭാവിയിൽ കായൽ ടൂറിസം പദ്ധതി വികസിപ്പിക്കാനും ഉദ്ദേശിക്കുന്നു.  ഭാവിയിലെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ ഒരു കൈത്താങ്ങ് എന്ന നിലയിലാണ് കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദന രംഗത്തേക്ക് പ്രവേശിച്ചത്. പാരമ്പര്യേതര ഊർജോൽപാദന രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും വരും തലമുറയെ ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാണ് ലക്ഷ്യം. ഇടുക്കിയിലെ രാമക്കൽമേട്ടിലാണ് വിൻഡ് മിൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 

വൈവിധ്യവൽക്കരണത്തിന്റെ പാതയിലെ മുന്നേറ്റം

തുടക്കകാലത്ത് ചിട്ടിയുടെ പര്യായമെന്ന നിലയിലായിരുന്നു കൊശമറ്റം ഗ്രൂപ്പ്. കമ്പനി അതിവേഗം വൈവിധ്യവൽക്കരണത്തിന്റെ പാത സ്വീകരിച്ചു.  രാജ്യത്തെ സാമ്പത്തിക രംഗത്ത് കരുത്താർജിച്ച നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയെന്ന (എൻബിഎഫ്‌സി) പകിട്ട് കൊശമറ്റത്തിനുണ്ട്. രാവിലെ ഒൻപതു മുതൽ വൈകിട്ട് 5.30 വരെ കൊശമറ്റത്തിന്റെ ശാഖകൾ പ്രവർത്തിക്കുന്നു. സ്വർണപ്പണയത്തിന് സുതാര്യമായ രീതിയിൽ ഇവിടെ സേവനം നൽകുന്നു. 

ആധുനിക സേവനത്തിൽ എത്രത്തോളം

രാജ്യത്തെ നൂറുകണക്കിന് ശാഖകൾ തമ്മിൽ ഓൺലൈൻ സംവിധാനത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഇടപാടുകളുടെ കാലതാമസം ഒഴിവാക്കാൻ കംപ്യൂട്ടർവൽക്കരണത്തിലൂടെ കഴിഞ്ഞു. ന്യായമായ പലിശ നിരക്കിൽ സ്വർണപ്പണയ വായ്പ ലഭ്യമാക്കുകയും കടപ്പത്രങ്ങൾ മുഖേന പണം സ്വരൂപിക്കുകയും ചെയ്യുന്ന കൊശമറ്റം ഫിനാൻസ് വിദേശനാണയ വിനിമയ രംഗത്തും സാന്നിധ്യമുറപ്പിച്ചു. വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫറിന്റെ സേവനം കൊശമറ്റത്തിന്റെ എല്ലാ ശാഖകളിലും ലഭിക്കുന്നു. കൊശമറ്റം റിലയൻസ് ജനറൽ ഇൻഷൂറൻസിന്റെ കോർപറേറ്റ് ഏജന്റുമാണ്. വാഹന ഇൻഷൂറൻസ്, തേഡ് പാർട്ടി ഇൻഷൂറൻസ്, മെഡിക്ലെയിം പോളിസി, അപകട ഇൻഷൂറൻസ്, വിദേശയാത്രാ ഇൻഷൂറൻസ് തുടങ്ങിയവയും ലഭിക്കുന്നു. 

മൈക്രോ ഫിനാൻസ് സംരംഭം 

സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ വളർച്ച മുന്നിൽകണ്ട് കൊശമറ്റം ഗ്രൂപ്പ് രൂപകൽപന ചെയതതാണ് മൈക്രോഫിനാൻസ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി തുടക്കമിട്ട മൈക്രോഫിനാൻസ് യൂണിറ്റുകൾ ദ്രുതഗതിയിലാണ് വളരുന്നത്. കുടുംബസ്ഥകളായ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് മുൻഗണന. അഞ്ചു മുതൽ 15 അംഗങ്ങൾ വരെ അടങ്ങുന്നതാണ് ഒരു ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെഎൽജി). 

കമ്യൂണിറ്റി ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഇത്തരം സംഘങ്ങൾ രൂപീകരിക്കുന്നതിനും നടത്തുന്നതിനും നേതൃത്വം നൽകും. ഓരോ ഗ്രൂപ്പും കൊശമറ്റം ഗ്രൂപ്പിന്റെ ഏതെങ്കിലും ഒരു ബ്രാഞ്ചിന്റെ കീഴിലാവും പ്രവർത്തിക്കുക. ഗ്രൂപ്പ് രൂപീകരിച്ച് രേഖകളും മറ്റു വിവരങ്ങളും ശേഖരിച്ച ശേഷം സംഘാംഗങ്ങൾക്ക് രണ്ടാഴ്ചയ്ക്കകം വായ്പ ലഭ്യമാക്കും. വായ്പാ കരാർ ഒപ്പിട്ട് നൽകുമ്പോൾ അംഗങ്ങൾക്ക് വായ്പാ കാർഡ് വിതരണം ചെയ്യും. സംഘാംഗങ്ങളുടെ പരസ്പര ജാമ്യത്തിൽ ആവശ്യകതയനുസരിച്ചാണ് വായ്പകൾ നൽകുന്നത്. വായ്പാ തിരിച്ചടവ് മാസത്തവണകളായി ബന്ധപ്പെട്ട ബ്രാഞ്ചിൽ സംഘം കൺവീനർ നേരിട്ടെത്തി അടയ്ക്കണം. 

സാമൂഹിക മാറ്റം സ്വർണ വായ്പാ മേഖലയിലൂടെ  

ഇന്ത്യയുടെ സാമൂഹിക മാറ്റത്തിന് സ്വർണ വായ്പാ മേഖല ഏറെ സഹായിക്കുന്നു. സ്വർണവായ്പാ കമ്പോളത്തിന്റെ 75 ശതമാനവും അസംഘടിത മേഖലയിലായതിനാൽ നിയന്ത്രണ നിയമങ്ങളിൽ പുരോഗമനാത്മകമായ ഒരു മാറ്റമാണ് ആവശ്യം. ഗ്രാമീണ ജനതയ്ക്ക്, പ്രത്യേകിച്ച് കർഷകർക്ക് യഥാസമയം പണം ലഭിക്കുന്നതിനുള്ള ഉറവിടമായാണ് സ്വർണ വായ്പ കണക്കാക്കപ്പെടുന്നത്. ഈ മേഖലയെ പ്രാദേശിക വട്ടിപ്പലിശക്കാരെയും നാടൻ പണയക്കാരെയും തുല്യമായി കാണാതിരിക്കുകയാണ് ആദ്യം വേണ്ടത്.  

സ്വർണ വായ്പാ വ്യാപാരത്തിൽ നിയന്ത്രണ നിയമങ്ങൾക്ക് ഏതു തരത്തിലുള്ള മാറ്റങ്ങളാണ് ആവശ്യം? 

കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളിലായി നിയന്ത്രണ നിയമങ്ങളിലെ മാറ്റങ്ങൾ അതിന്റെ പാരമ്യത്തിലെത്തി എന്നാണു കരുതുന്നത്. എങ്കിലും നിയന്ത്രണ അധികാരികൾ ഞങ്ങളുടെ അഭ്യർഥന ചെവിക്കൊള്ളുകയും ഇക്കാര്യത്തിൽ ചില അനുകൂല വീക്ഷണങ്ങൾ പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. ഈ വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും സന്തുലിതമാക്കുകയും ചെയ്യുകയും പാവപ്പെട്ടവരെ കൈപിടിച്ചുയർത്താൻ സഹായിക്കുകയും സാമ്പത്തിക ഉൾക്കൊള്ളൽ ഉറപ്പു വരുത്തുകയും ചെയ്യുന്ന വിധമുള്ള നിയന്ത്രണ നിയമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.  ഇന്ത്യക്കാർക്ക് സ്വർണത്തിൽ വൻ നിക്ഷേപം ഉണ്ടായിരിക്കെ തന്നെ അവർ വളർന്നുവരുന്ന ധനകാര്യ കമ്പോളത്തിനൊത്തവിധം നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ അതേ സമയം സ്വർണാഭരണങ്ങൾ കൈവിടാൻ മടിക്കുകയും സ്വർണത്തിലുള്ള നിക്ഷേപം മറ്റ് ധനകാര്യ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താൻ അവർ ആഗ്രഹിക്കുകയും ചെയ്യും. ഇവിടെയാണ് സ്വർണപ്പണയത്തിന്റെ പ്രസക്തി. 

നിയന്ത്രണ നിയമങ്ങൾ വെറും സഹനത്തിന്റെയും നിരവധി തടസ്സങ്ങളുടെയും അന്തരീക്ഷം  സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അതു കൂടുതൽ സുഗമമാക്കുകയാണ് വേണ്ടതെന്നും താങ്കൾ പറഞ്ഞു. വിശദീകരിക്കാമോ?

കഴിഞ്ഞ മൂന്നു വർഷങ്ങളിലുണ്ടായ ചില കർശന നിയന്ത്രണ പരിഷ്കാരങ്ങൾ ഞങ്ങളുടെ വളർച്ചാഗതിയെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ പരിഷ്കാരങ്ങളെ ഒരവസരമായാണ് കാണുന്നത്. ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഈ സമ്പ്രദായത്തിലേക്ക് തിരുത്തൽ നടപടി വരുത്തിയ അധികാരികളോട് വാസ്തവത്തിൽ നന്ദിയുണ്ട്. 

വട്ടിപ്പലിശക്കാരിൽനിന്നും നാടൻ പണയക്കാരിൽ നിന്നും വ്യത്യസ്തരായി നിങ്ങളെ കാണണമെന്നു പറയുന്നു, എന്തുകൊണ്ടാണത്? എല്ലാ പണയ വ്യാപാരങ്ങളുടെയും സ്വഭാവം ഒന്നുതന്നെയല്ലേ? 

കർശനമായ ആർബിഐ ചട്ടങ്ങളാണ് ഞങ്ങളെ നിയന്ത്രിക്കുന്നത്. ഞങ്ങളുടെ വെബ്സൈറ്റിലും ശാഖകളിലും പ്രദർശിപ്പിച്ചിട്ടുള്ള െഫയർ പ്രാക്ടീസ് കോഡ് അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഉപയോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിച്ചു രേഖകളുടെ പിൻബലത്തിൽ സുതാര്യമായാണ് സ്വർണ വായ്പകൾ‌ നൽകുന്നത്. സ്വർണവായ്പകൾ ഇൻഷുർ ചെയ്യപ്പെട്ടതാണ്. നിർദ്ദിഷ്ട നിലവാരമള്ളതും സിസിടിവി ജാഗ്രതയുള്ളതും അലാറമുള്ളതുമായ സ്ട്രോങ് റൂമുകളിലാണ് സ്വർണം സൂക്ഷിക്കുന്നത്. 

ഒരു ഡെബിറ്റ് ലിസ്റ്റഡ് കമ്പനി എന്ന നിലയ്ക്ക് ഞങ്ങൾക്ക് സെബി, കമ്പനീസ് ആക്ട് മുതലായവ അനുസരിച്ച് ആവശ്യമായ രേഖകൾ സമയബന്ധിതമായി സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികളും കർശനമായി പാലിക്കേണ്ടതുണ്ട്. ഇപ്പോൾ ജിഎസ്ടിയും. ഈ നിയമങ്ങളെല്ലാം പാലിക്കുന്ന ഞങ്ങളെങ്ങനെ അസംഘടിതരായി പ്രവർത്തിക്കുന്ന വട്ടിപ്പലിശക്കാർക്കും പ്രാദേശിക പണയക്കാർക്കും ഒപ്പമാകും?

ഈ മേഖലയിലെ  മറ്റു പ്രധാന സ്ഥാപനങ്ങളുമായി എങ്ങനെയാണ് മൽസരിക്കുന്നത്? ഉപയോക്താക്കളെ നിലനിർത്തുന്നതെങ്ങനെയാണ് ?

ഉപയോക്താക്കൾ തന്നെയാണ് സ്ഥാപനത്തിന്റെ പ്രധാന പരസ്യം. രാജ്യമെമ്പാടുമായി ഒട്ടനവധി ശാഖകളുള്ള വൻകിട എൻബിഎഫ്സികളിൽ ഒന്നാണ് കൊശമറ്റം. സാമ്പത്തികമായി ഏറ്റവും ഞെരുക്കം അനുഭവിക്കുന്നത് ഏറെയും സാധാരണക്കാരാണ്. ഇവർക്ക് ഉറ്റസുഹൃത്തായൊരു സാമ്പത്തിക കൂട്ടാളി എന്ന നിലയിലാണ് കൊശമറ്റം പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. 

വായ്പയുടെയും പലിശയുടെയും എല്ലാ വിവരങ്ങളും ഇടപാടുകാരോട് ആദ്യംതന്നെ വ്യക്തമാക്കും. മറഞ്ഞിരിക്കുന്ന ചെലവുകളോ അമിത പലിശയോ   ഈടാക്കില്ല. ഒരു ഉപയോക്താവ് സ്വർണവായ്പയ്ക്കോ ഡിബഞ്ചർ നിക്ഷേപത്തിനോ മറ്റേതെങ്കിലും സേവനത്തിനോ ഞങ്ങളെ സമീപിച്ചാൽ അവർ പിന്നീട് മറ്റൊരിടത്തേക്കു പോകാതിരിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രമിക്കും. 

സ്വർണവായ്പാ മേഖലയെക്കുറിച്ച്  താങ്കളുടെ കാഴ്ചപ്പാടെന്താണ് ? 

ഇന്ത്യയിലെ ഗോൾഡ് ലോൺ വിപണി 2020  ആകുമ്പോഴേക്കും 3,10000 കോടി രൂപയിലധികം മൂല്യമുള്ളതായി വളരും എന്ന് പഠനങ്ങൾ വെളിവാക്കുന്നു. ചില തിരുത്തലുകൾക്കു ശേഷം സ്വർണവില ഇപ്പോൾ സ്ഥിരമായിക്കൊണ്ടിരിക്കുകയാണ്. നിരക്കിൽ എന്തെങ്കിലും തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ വായ്പാവ്യാപാരത്തെ ബാധിക്കില്ല. എൽടിവി (ലോൺ ടു വാല്യു) മാർഗനിർദ്ദേശങ്ങൾക്കും ഉപഭോക്തൃവികാരങ്ങൾക്കും നന്ദി. സ്വർണവില കുറഞ്ഞാലും നഷ്ടസാധ്യത വളരെ കുറവാണ്. 

താങ്കളുടെ സ്ഥാപനത്തിന്റെ പ്രവർത്തന മൂലധനം എങ്ങനെയാണ് കണ്ടെത്തുന്നത് ? 

ബി.എസ്.ഇ യിൽ 2014 ഏപ്രിൽ മുതൽ 2018 ഫെബ്രുവരി വരെ 12 കടപ്പത്ര പബ്ലിക് ഇഷ്യൂകൾ വഴി 2000 കോടി രൂപയിലധികം പ്രവർത്തന മൂലധനം സമാഹരിച്ച കമ്പനിയാണ് കൊശമറ്റം ഫിനാൻസ്. 2018 മാർച്ച് മധ്യത്തോടെ 300 കോടി രൂപകൂടി കടപ്പത്ര പബ്ലിക് ഇഷ്യൂകളിലൂടെ സമാഹരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

വികസന പരിപാടികൾ?

വിപുലമായ ശൃംഖലയും  വലിയ ഉപഭോക്തൃ അടിത്തറയ്ക്കുമായി ഞങ്ങൾ അഖിലേന്ത്യാ സാന്നിധ്യത്തിനായി ശ്രമിക്കുന്നു. ചെലവു ചുരുക്കിയും വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിച്ചും ഞങ്ങൾ കൂടുതൽ വളർച്ച നേടാൻ ശ്രമിക്കും. അടുത്ത ധനകാര്യ വർഷം ഗൃഹവായ്പാ മേഖലയിലേക്ക് കമ്പനി കടക്കും.