Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു മിനിറ്റ് മതി ഇനി അക്കൗണ്ട് തുറക്കാൻ !

SBI Yono ഈ പുതിയ മൊബൈൽ ആബ്ലിക്കേഷനിലൂടെ ഒരൊറ്റ യൂസർ ഐഡിയും പാസ്‍വേഡും ഉപയോഗിച്ച് ഓൺലൈന്‍ പര്‍ച്ചേസും ബാങ്കിങ് സേവനങ്ങളും നടത്താം...

യോനോ(YONO) അഥവാ 'യൂ ഓൺലി നീഡ് വൺ'. ആപ്പുകളാൽ സമ്പന്നമായ ഈ ലോകത്തേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച ആദ്യ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോം ആണിത്. ഇപ്പോൾ വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന എല്ലാ സേവനങ്ങളും ഒരൊറ്റ് പ്ലാറ്റ്ഫോമിലാക്കി കൂടുതൽ ലൈഫ് സ്റ്റൈൽ സേവനങ്ങൾ കൂട്ടിച്ചേർത്തും ആവിഷ്കരിച്ചിരിക്കുന്ന എസ്ബിഐയുടെ ഈ പുതിയ മൊബൈൽ ആബ്ലിക്കേഷനിലൂടെ ഒരൊറ്റ യൂസർ ഐഡിയും പാസ്‍വേഡും ഉപയോഗിച്ച് ഓൺലൈന്‍ പര്‍ച്ചേസും ബാങ്കിങ് സേവനങ്ങളും നടത്താം.

കഴി‍ഞ്ഞ നവംബർ ഇരുപത്തിനാലിന് ധനമന്ത്രി അരുൺ ജയ്റ്റ്ലിയും എസ്ബിഐ ചെയർമാൻ രജനീഷ് കുമാറും സംയുക്തമായി ചേർന്നാണ് ആപ്  ലോഞ്ച് ചെയ്തത്. ബാങ്കിങ്ങിനൊപ്പം ലൈഫ്സ്റ്റൈൽ രംഗത്തെ സേവനങ്ങളും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോം ആണ് യോനോ എന്ന് രജനീഷ് കുമാർ പറഞ്ഞു. എസ്ബിഐ ഉപഭോക്താക്കൾ അല്ലാത്തവർക്കും വെറും അഞ്ചു മിനിറ്റിനുള്ളിൽ യോനോയിലൂടെ സേവനം നേടാവുന്നതാണ്. അതിനായി ആധാർ കാർഡോ പാൻ കാർഡോ ഉപയോഗിച്ച് യോനോ ആപ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് സേവനം നേടാം.  

ബാങ്ക് ഇടപാടുകൾക്കു പുറമെ ബുക്കിങ്, വിനോദം, യാത്ര, ഭക്ഷണം, താമസം, ഇൻഷുറൻസ്, മെഡിക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം ആപ്പിലൂടെ കണ്ടെത്താം. ആമസോൺ, ഉൗബർ, ഒല, മിന്ത്ര, ജബോങ്, ഷോപ്പേഴ്സ് സ്റ്റോപ്, കോക്സ് ആൻഡ് കിങ്സ്, തോമസ് കുക്ക്, യാത്ര, സ്വിഗ്ഗി, ബൈജൂസ് തുടങ്ങിയ 60 ഇ കൊമേഴ്സ് സ്ഥാപനങ്ങളുമായി ഇതിനായി എസ്ബിഐ കരാറുണ്ടാക്കിയിട്ടുണ്ട്. ആപ് വഴി ഇൗ സേവനങ്ങൾ തേടിയാൽ പ്രത്യേക കിഴിവും ലഭിക്കും.  

ഡിജിറ്റലായി അഞ്ചു മിനിറ്റു കൊണ്ട് പുതിയ അക്കൗണ്ട് തുറക്കൽ, നാലു ക്ലിക്കുകൾ കൊണ്ട് പണമടയ്ക്കൽ,  പേപ്പർ ജോലികളില്ലാതെ പേഴ്സണൽ ലോൺ, എഫ്ഡിക്കു മേൽ ഓവർ ഡ്രാഫ്റ്റ്, ഇന്റലിജന്റ് സ്പെൻഡ് അനലൈസർ, ചാറ്റ് വഴി ഉപദേശം തേടൽ തുടങ്ങിയവയാണ് ആപ്പിലൂടെ ലഭിക്കുന്ന മുഖ്യ ബാങ്കിങ് സേവനങ്ങൾ.  

ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, പ്രെഡിക്ടീവ് അനാലിസിസ്, മെഷീൻ ലേണിങ് തുടങ്ങിയ പുത്തൻ സാങ്കേതികവിദ്യകളിലൂടെ വികസിപ്പിച്ചെടുത്ത യോനോയുടെ പ്രധാനലക്ഷ്യം ഉപഭോക്താക്കളുടെ പരമാവധി സംതൃപ്തിയാണ്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ യോനോ ലഭ്യമാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam