Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സംരംഭത്തിന് വേണ്ടത് പരിചയമല്ല, ക്രിയേറ്റിവിറ്റി; കൈനിറയെ കാശ്!

Mahima

വീട്ടിൽത്തന്നെയോ അനുബന്ധമായോ ആരംഭിക്കാവുന്ന ബിസിനസ് മാതൃകയാണ് മഹിമ പി.എസ് എന്ന വീട്ടമ്മ പരിചയപ്പെടുത്തുന്നത്. 

എന്താണു ബിസിനസ്?

വിഡിയോ എഡിറ്റിങ്, ആൽബം ഡിസൈനിങ്, വിഡിയോഗ്രാഫി, ഫൊട്ടോഗ്രാഫി എന്നിവയാണ് ബിസിനസ്. സ്റ്റുഡിയോ കൂടാതെ ഫീൽഡ് വർക്കും ഉദ്ദേശിക്കുന്നു.

എന്തുകൊണ്ട് ഈ സംരംഭം?

ആൽബം ഡിൈസനിങ്ങിൽ ഏഴുവർഷത്തെ പരിചയമുണ്ട് മഹിമയ്ക്ക്. കസ്റ്റമേഴ്സുമായി നല്ല ബന്ധവും ധാരണയും. വർക്ക്, ലാഭം ഇവയെക്കുറിച്ചു വ്യക്തതയുമുണ്ട്. ഭർത്താവ് മറ്റൊരു സ്ഥാപനത്തിൽ വിഡിയോഗ്രഫറായി ജോലി െചയ്യുന്നു. അദ്ദേഹത്തിന്റെ സേവനം കൂടി ഉപയോഗപ്പെടുത്തുവാനാകും. സ്വന്തം നിലയിൽ ഒരു സംരംഭം തുടങ്ങുകയും കുറച്ചുപേർക്കു തൊഴിൽ നൽകുകയും ചെയ്യണമെന്ന ചിരകാലസ്വപ്നം സാക്ഷാൽക്കരിക്കാൻ കൂടിയാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്.

ആവശ്യമായ നിക്ഷേപം

സ്റ്റുഡിയോ ആവശ്യത്തിന് 350 ചതുരശ്രയടി വരുന്ന കെട്ടിടഭാഗം വാടകയ്ക്ക് എടുത്തിട്ടുണ്ട്. കൂടാതെ ക്യാമറകളും (വിഡിയോ/ ഫോട്ടോ) അനുബന്ധ സാമഗ്രികളും വേണം. കംപ്യൂട്ടർ സംവിധാനവും ഏർപ്പെടുത്തേണ്ടതുണ്ട്. എല്ലാം കൂടി ആറര ലക്ഷം രൂപയുടെ ചെലവു പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം 50,000 രൂപയോളം പ്രവർത്തനച്ചെലവുകൾക്കും വേണം.

മത്സരം നിറഞ്ഞ വിപണി

ഈ വിപണി മത്സരം നിറഞ്ഞതാണ് എന്നു മഹിമയ്ക്കു നന്നായി അറിയാം. പക്ഷേ, അനുകൂല ഘടകങ്ങൾ അനവധിയുണ്ട്. ഏഴു വർഷത്തെ തൊഴിൽപരിചയവും ഉപഭോക്താക്കളുമായുള്ള ബന്ധവും പ്രയോജനം ചെയ്യും. നന്നായി ആർട്ട് വർക്ക് െചയ്യാനുള്ള കഴിവുമുണ്ട്. ചെൈന്ന, ബെംഗളൂരു എന്നീ നഗരങ്ങളിൽനിന്നു തുടർച്ചയായി ഓർഡർ ലഭിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. വിവാഹാഘോഷ പരിപാടികളാണ് മുഖ്യമായും പ്രതീക്ഷിക്കുന്നത്.

സീസണിൽ വർക്കുകൾ എടുത്തു ചെയ്യുക. ഓഫ്സീസണിൽ അവയുടെ ആൽബം പൂർത്തിയാക്കി നൽകുക എന്ന രീതിയിൽ മുന്നോട്ടുപോകാനാണ് മഹിമ ഉദ്ദേശിക്കുന്നത്. കൃത്യസമയത്ത് ആൽബം പൂർത്തിയാക്കി നൽകുക എന്നത് പ്രത്യേക അജൻഡ ആയിരിക്കും.

പരിചയം വേണമെന്നില്ല

ഇത്തരത്തിൽ ഒരു സംരംഭം െചയ്യുന്നതിന് തൊഴിൽ പരിചയം േവണമെന്നില്ലെന്നാണ് മഹിമ പറയുന്നത്. വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ക്രിയേറ്റിവിറ്റി ഉണ്ടായാൽ മതിയാകും. കുറഞ്ഞത് മൂന്നു പേർക്കെങ്കിലും തൊഴിൽ നൽകാനും ഈ സംരംഭം സഹായിക്കും.

ഒരു പേജ് ഡിസൈൻ ചെയ്ത് പ്രിന്റ് ചെയ്യുന്നതിന് 400 മുതൽ 700 രൂപ വരെ പ്രതിഫലം കിട്ടും. ‍ഡിസൈൻ മാത്രമാണെങ്കിൽ 70–120 രൂപ വരെ വാങ്ങാൻ കഴിയും. നാലു ലക്ഷം രൂപയോളം പ്രതിമാസവരവ് പ്രതീക്ഷിക്കുന്നു. അതില്‍നിന്ന് 80,000 രൂപയുടെ അറ്റാദായം കിട്ടുമെന്നാണു കരുതുന്നത്.

വിലാസം 

മഹിമ പി.എസ്.

എംഡി മീഡിയ

ഒല്ലൂർ പിഒ (കേശവപ്പടി)

മരത്താക്കര, തൃശൂർ