നിങ്ങൾക്കു കിട്ടുന്ന മെസേജുകളിൽ ഈ വാക്കുകളുണ്ടോ? സൂക്ഷിക്കണം!

Representative Image

എത്രത്തോളം സന്ദേശങ്ങളായിരിക്കും ഓരോരുത്തരും അയയ്ക്കുന്നുണ്ടാവുക. ചില മെസേജുകള്‍ വായിക്കുമ്പോൾ തന്നെ അയച്ചയാളിന്റെ വികാരങ്ങളും നമുക്കു മനസിലാക്കാൻ പറ്റും. ചിലതു സ്നേഹത്തോടെയും ചിലതു വിഷമത്തോടെയും ചിലതു ദേഷ്യപ്പെട്ടുമൊക്കെയാകും അയയ്ക്കുക. സന്ദേശങ്ങളില്‍ ചില പ്രത്യേക വാക്കുകൾ ഉണ്ടെങ്കിൽ അയച്ചയാളിന്റെ മാനസികനില മനസിലാക്കാമെന്നാണ് ഗവേഷകർ പറയുന്നത്. മാനസികമായി തകർച്ചയിലാണെന്നതു പോലും വ്യക്തമാക്കാൻ ചില വാക്കുകൾ മാത്രം മതിയത്രേ. 

ചില വ്യക്തികള്‍ സമ്മർദ്ദത്തിലോ വിഷമത്തിലോ ഒക്കെയിരിക്കുമ്പോൾ അയയ്ക്കുന്ന മെസേജുകൾ ഒരുപരിധിവരെ നമുക്കു മനസിലാക്കാമെന്നാണ് പഠനം പറയുന്നത്. ക്രൈസിസ് ടെക്സ്റ്റ് ലൈൻ എന്ന സംഘടന നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. 33 മില്യൺ മെസേജുകൾ പരിശോധിച്ചതിനു ശേഷമാണ് സംഘടന ഈ അനുമാനത്തിലെത്തിയത്. പക്ഷേ അതൊരിക്കലും നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള വാക്കുകളല്ല. 

ചിലപ്പോഴൊക്കെ(sometimes), ഊഹിക്കുന്നു(guess) എന്നീ വാക്കുകളാണ് അതിൽ മുന്നിൽ. sometimes, nervous, hard, feeling,  എന്നീ വാക്കുകൾ ആകുലതയെ സൂചിപ്പിക്കുന്നവയാണ്. അതുപോലെതന്നെ ആത്മഹത്യ എന്ന വാക്ക് ഉപയോഗിക്കുന്നതിനേക്കാൾ ശക്തമാണ് കരയുന്ന ഇമോജി അയയ്ക്കുന്നത്.  അമിതമായി സമ്മർദ്ദത്തിലായിരിക്കുമ്പോൾ ആളുകളിലേറെയും ഉപയോഗിക്കുന്നത് mom, parents എ​ന്നീ വാക്കുകളാണ്. bad, guess anymore തുടങ്ങിയ വാക്കുകളും പിരിമുറുക്കത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. 

എ​ന്തായാലും ഇനി നിങ്ങൾക്കു വരുന്ന ഇമോജികളിൽ നിന്നും മെസേജുകളിലെ ഓരോ വാക്കുകളിൽ നിന്നും അയയ്ക്കുന്നയാളിന്റെ മാനസികനില കൂടി കണ്ടെത്താമെ‌ന്നാണ് ഗവേഷകർ പറയുന്നത്.