വെറൈറ്റി ലുക്കിൽ റിമാ കല്ലിങ്കൽ, വൈറൽ ഫോട്ടോ

റിമ കല്ലിങ്കൽ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം

കഥാപാത്രങ്ങളിലൂടെ മാത്രമല്ല നിലപാടുകളിലൂടെയും ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി റിമാ കല്ലിങ്കൽ. മലയാളം സനിമയിലെ ബോൾഡ് ആന്‍ഡ് ബ്യൂട്ടിഫുൾ നായികമാരിൽ ഒരാൾ. ഇപ്പോഴിതാ ഫേസ്ബുക്കിലൂ‌െടയും ഒരു ബോൾഡ് ലുക്കിൽ റിമ എത്തിയിരിക്കുകയാണ്. കരീബിയൻ ഹെയർസ്റ്റൈലിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തൊരു അപ്പിയറൻസിലാണ് താരം വന്നിരിക്കുന്നത്. പ്രത്യേകിച്ചു പറയേണ്ടല്ലോ, ചിത്രം ആരാധകർ ഇരുകയ്യും നീട്ടി സ്വകരിക്കുകയും ചെയ്തു. 

ചിത്രത്തിനു താഴെ അഭിനന്ദന കമന്റുകൾക്കൊപ്പം വെറൈറ്റി ലുക്കിനെ കളിയാക്കിയവരും കുറവല്ല. റിമയുടെ പല ഫോട്ടോകളും കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു വേർഷൻ ഇതാദ്യമാണെന്നും മുടി പിരിച്ചുവച്ചയാളെ സമ്മതിക്കണമെന്നും ഒരാൾ പറഞ്ഞു. മുടിയും കൂളിങ് ഗ്ലാസും പൊളിച്ചുവെന്നും മേക്കപ്പിന്റെ പല ഭാവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ വേർഷന്‍ ഇതാദ്യമാണെന്നും പോകുന്നു കമന്റുകൾ. 

പൊടിക്കു പോലും മേക്അപ് ഇല്ലാതെ കിടിലൻ കൂളിങ് ഗ്ലാസ് വച്ച് വ്യത്യസ്തമായ ഹെയർസ്റ്റൈലിലുള്ള റിമയുടെ ചിത്രം എന്തായാലും സമൂഹമാധ്യമത്തിൽ വൻഹിറ്റാണ്. 

Read more: Trenidng News in Malayalam, Viral News in Malayalam, Beauty Tips in Malayalam