ഇഷ ഡിയോൾ വീണ്ടും വിവാഹിതയാകുന്നു !

ഇഷ ഡിയോൾ ഭർത്താവ് ഭരത് ടക്താനിക്കൊപ്പം

വിവാഹവും ഗർഭകാലവുമൊക്കെ സെലിബ്രിറ്റികളെ സംബന്ധിച്ചിടത്തോളം ആഘോഷരാവുകളുടേതാണ്. നാളുകൾ നീണ്ടു നിൽക്കുന്ന ആര്‍ഭാടപൂർണമായ വിവാഹത്തിനൊപ്പം സ്ഥാനമാണിപ്പോൾ ഗർഭകാലത്തിനും നൽകുന്നത്, പ്രത്യേകിച്ചും ബോളിവു‍ഡിലെ താരങ്ങൾ. അമ്മയാകാൻ പോകുന്നു എന്നറിയുന്ന കാലം മുതൽക്കായി തന്റെ പ‌ൊന്നോമന പിറന്നുവീഴും വരെയും അവർ ആഘോഷിക്കുകയാണ്. ഫോട്ടോഷൂട്ടും ബേബിഷവറുമൊക്കെയായി ആരാധകരിലേക്ക് അവ എ​ത്തിക്കാനും ഈ താരങ്ങൾ മറക്കാറില്ല. ഗർഭിണി കൂടിയായ നടി ഇഷ ഡിയോളിന്റെ പുതിയ വിശേഷം എന്താണെന്നോ? നടി ഒരിക്കൽക്കൂടി വിവാഹിതയാകുവാൻ പോവുകയാണ്, വിവാഹം കഴിക്കുന്നതു തന്റെ ഭർത്താവിനെ തന്നെയാണേ.. 

ഇഷ ഡിയോൾ അമ്മ ഹേമ മാലിനിക്കൊപ്പം

ഓഗസ്റ്റ് 27നാണ് ഇഷയും ഭർത്താവ് ഭരത് ടക്താനിയും വീണ്ടും വിവാഹിതരാകുന്നത്. ബേബി ഷവർ ദിവസമായ അന്ന് വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഇരുവരും നടത്തും. സിന്ധി ആചാര പ്രകാരമുള്ള വിവാഹമായിരിക്കും നടക്കുക എന്ന് ഇരുവരോടും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വധുവായി അച്ഛന്റെ മടിത്തട്ടിലിരുന്നതിനു ശേഷം കന്യാദാനത്തോടെ ഇഷ ഭർത്താവിന്റെ മടിത്തട്ടിലേക്കു നീങ്ങുന്നതാണ് ചടങ്ങ്. തന്റെ ജീവിതത്തിലെ രണ്ടു പ്രധാന പുരുഷന്മാരും ചടങ്ങിന്റെ ഭാഗമാകുന്നുണ്ട്, ചടങ്ങ് എന്നതിനേക്കാൾ വൈകാരിക നിമിഷമായിരിക്കും അതെന്ന് ഇഷ പറയുന്നു.

ഗർഭിണിയാണെന്നു കരുതി അടങ്ങി ഒതുങ്ങി ഇരിക്കാനൊന്നും ഇഷയെ കിട്ടില്ല. പാചകം ആസ്വദിച്ചും ഷോപ്പിങ് ചെയ്തുമൊക്കെ തന്റെ മാതൃത്വം ഗംഭീരമാക്കുകയാണ് താരം...

ബോളിവുഡിലെ പ്രശസ്ത ഫാഷൻ ഡിസൈനറായ നീത ലുല്ലയാണ് വിവാഹ ദിനത്തിനു വേണ്ട വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്. ചുവന്ന നിറത്തിലുള്ള അസിമെട്രിക്കൽ അനാർക്കലിയാകും താൻ ധരിക്കുക എന്ന് ഇഷ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ഗർഭിണിയാണെന്നു കരുതി അടങ്ങി ഒതുങ്ങി ഇരിക്കാനൊന്നും ഇഷയെ കിട്ടില്ല. പാചകം ആസ്വദിച്ചും ഷോപ്പിങ് ചെയ്തുമൊക്കെ തന്റെ മാതൃത്വം ഗംഭീരമാക്കുകയാണ് താരം.

വധുവായി അച്ഛന്റെ മടിത്തട്ടിലിരുന്നതിനു ശേഷം കന്യാദാനത്തോടെ ഇഷ ഭർത്താവിന്റെ മടിത്തട്ടിലേക്കു നീങ്ങുന്നതാണ് ചടങ്ങ്...

ബോളിവുഡിലെ പ്രശസ്ത ദമ്പതിമാരായ ഹേമമാലിനിയുടെയും ധർമേന്ദ്രയുടേയും പുത്രിയാണ് ഇഷ.  ഏപ്രിലിൽ സമൂഹമാധ്യമത്തിലൂടെയാണ് ഇഷ ഗർഭിണിയാണെന്ന വിവരം ഹേമമാലിനി ആരാധകരെ അറിയിക്കുന്നത്. ബാല്യകാലസുഹൃത്തും വ്യവസായിയുമായ ഭരത് ഇഷയെ വിവാഹം കഴിക്കുന്നത് 2012 ജൂൺ 29നാണ്. 

Read more: Malayalam Lifestyle Magazine