വണ്ണംകുറച്ച് മെലിഞ്ഞ സഹോദരിയുടെ ചിത്രം അഭിമാനത്തോടെ പങ്കുവച്ച് ഋതിക് റോഷൻ, എന്തൊരു ചെയ്ഞ്ച്!!!

ഋതിക് റോഷൻ പങ്കുവച്ച മെലിഞ്ഞ സുന്ദരിയുടെ ചിത്രം, വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാകുകയാണ്.

അമിത വണ്ണം എന്നും ഇപ്പോഴും എല്ലാവര്‍ക്കും ഒരു തലവേദനയാണ്. വണ്ണം കുറയ്ക്കാം എന്ന് കരുതിയാൽ തന്നെ കഷ്ടപ്പെട്ട് പട്ടിണികിടക്കാനും വ്യായാമം ചെയ്യാനുമൊന്നും അധികമാരും മെനക്കെടാറില്ല. എന്നാൽ എല്ലാവര്‍ക്കും മെലിയുകയും ചെയ്യണം. ഈ അവസ്ഥയിൽ ബോളിവുഡ് സൂപ്പർഹീറോ ഋതിക് റോഷൻ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്ന മെലിഞ്ഞ സുന്ദരിയുടെ ചിത്രം, വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാകുകയാണ്. 

ആരാണ് ആ സുന്ദരി എന്നല്ലേ? ഋതിക്കിന്റെ സഹോദരി സുനൈന റോഷൻ തന്നെ. പട്ടിണികിടന്നു മനസ്സ് മടുപ്പിക്കാതെ വണ്ണം കുറച്ചു മാതൃകയായ തന്റെ സഹോദരിയുടെ ചിത്രം ഏറെ അഭിമാനത്തോടെയാണ് ഋതിക് പങ്കുവച്ചിരിക്കുന്നത്. അമിതവണ്ണം ഉണ്ടായിരുന്ന സമയത്തുള്ള ചിത്രവും നിലവിലെ ചിത്രവും ഒപ്പം ചേർത്താണ് ഋതിക് സഹോദരി മെലിഞ്ഞതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മാറ്റം എന്ന് പറയുന്നത് ഇതാണ്, നിന്നെ ഓർത്ത് അഭിമാനിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്‌ ഋതിക് ചിത്രം പങ്കുവച്ചത്. 

എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയായ സുനൈന റോഷനും ഋതിക്കും തമ്മിലെ സഹോദരീ സഹോദര സ്നേഹം മാധ്യമങ്ങൾ പലകുറി ആഘോഷിച്ചതാണ്, അതുകൊണ്ട് തന്നെ ഋതിക്കിന്റെ അമിത സന്തോഷം അവർക്ക് പുത്തരിയല്ല. എന്നാലും സോഷ്യൽ മീഡിയ ഋതിക്കിന്റെ സന്തോഷം ശരിക്കും ആഘോഷിച്ചു. അമിതവണ്ണം കുറച്ചു സുന്ദരിയായ സുനൈനക്ക് ആളുകൾ കമന്റുകളിലൂടെ അഭിനന്ദനം അറിയിച്ചു. അവിശ്വസനീയമായ മാറ്റം എന്നാണ് ചിലർ കമന്റ് ചെയ്തത്.

രക്ഷാബന്ധൻ ദിനത്തിലും ഋതിക് സഹോദരിയുമൊത്തുള്ള ചിത്രം പങ്കുവച്ചിരുന്നു. 

Read more: Viral stories in Malayalam