Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്നെന്നും നീ എന്റെ സൂര്യതേജസ്സ് ' ഋതിക്കിനോട് സൂസെയ്ൻ

Hrithik Roshan Susanne Khan ഋതിക് റോഷനും സൂസെയ്ൻ ഖാനും

ബ്രേക്കപ്പ് ആയാലും വിവാഹ മോചനം നേടിക്കഴിഞ്ഞാലുമൊക്കെ പങ്കാളിയെക്കുറിച്ചു വായിൽ തോന്നിയതെല്ലാം പറഞ്ഞു നടക്കുന്നത് പഴങ്കഥകളാണ്. പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെന്തിനു പഴിചാരണം എന്നാണ് ഇന്നത്തെ തലമുറ ചോദിക്കുന്നത്. പിരിഞ്ഞു കഴിഞ്ഞാലും മാസത്തിലൊരിക്കൽ ഒന്നിച്ചു േകാഫി കുടിക്കാനോ ഔട്ടിങ്ങിനു പോകാനോ സമയം കണ്ടെത്തുന്നവരുമുണ്ട്. േബാളിവുഡില്‍ നിന്നുമുണ്ട് അത്തരത്തിലൊരു സൗഹൃദ സമീപനം, ഋതിക് റോഷനും ഭാര്യ സൂസെയ്നുമാണ് വിവാഹ േമാചിതരായിട്ടും ഇപ്പോഴും സുഹൃത്തുക്കളെപ്പോലെ കഴിയുന്നത്. ഇപ്പോഴിതാ ഋതിക്കിന്റെ പിറന്നാളിനു ഹൃദയത്തിൽ ചാലിച്ചൊരു ആശംസയും സൂസെയ്ൻ അറിയിച്ചു കഴി‍ഞ്ഞു. 

നാൽപത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന ഋതിക്കിന് അർധരാത്രിയിൽ തന്നെ സൂസെയ്ൻ അറിയിച്ച ആശംസയ്ക്ക് സമൂഹമാധ്യമങ്ങളിൽ വൻസ്വീകാര്യതയാണ് ലഭിച്ചത്. ഋതിക്കിനൊപ്പമുള്ള മനോഹരമായൊരു ഫോട്ടോ സഹിതം സൂസെയ്ൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ആശംസ ഇങ്ങനെ – '' എന്നെന്നും എപ്പോഴും നീ എന്റെ ജീവിതത്തിലെ സൂര്യതേജസ്സായി നിലനിൽക്കും. തിളക്കമാർന്ന പുഞ്ചിരിയോടെ എന്നെന്നും നീ ആ പ്രകാശം പടർത്തിക്കൊണ്ടിരിക്കും..''.

പോസ്റ്റ് ചെയ്ത് അൽപസമയത്തിനകം തന്നെ ചിത്രത്തിനു ലൈക്കുകളുടെയും ഷെയറുകളുടെയും പ്രഹാവമായിരുന്നു. ഇത്രയും സ്നേഹം ഉള്ളിലുണ്ടെങ്കിൽ എന്തിനാണിവർ പിരിഞ്ഞതെന്നാണ് പലരും കമന്റ് ചെയ്യുന്നത്. എല്ലാം മറന്ന് ഒരിക്കൽക്കൂടി ഒന്നിച്ചൂടെ എന്നു ചോദിക്കുന്നവരും ഉണ്ട്. 

2000ത്തിലാണ് സൂസെയ്നും ഋതിക്കും വിവാഹിതരാകുന്നത്, പതിനാലു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014ൽ ഇരുവരും വിവാഹമോചിതരായി. എങ്കിലും വിദ്വേഷത്തോടെ ശിഷ്ടജീവിതം തീർക്കാൻ ഇരുവർക്കും തീരെ താൽപര്യമില്ലെന്നു മാത്രമല്ല മക്കൾക്കു വേണ്ടി ഒന്നിച്ചു പാർട്ടികളിൽ പങ്കെടുക്കാനും അവധിക്കാലം ആഘോഷിക്കാനുമൊക്കെ രണ്ടുപേരും തയാറാണ്. കഴിഞ്ഞ ഒക്ടോബറിൽ സുഹൃത്തുക്കൾ ചേർന്ന് സൂസെയ്ന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചപ്പോഴും ഋതിക് പങ്കെടുത്തിരുന്നു. 

അടുത്തിടെ ഋതിക്കിനെതിരെ നിരവധി ആരോപണങ്ങളുമായി ന‌ടി കങ്കണ റണൗട്ട് രംഗത്തെത്തിയപ്പോഴും പിന്തുണയുമായി സൂസെയ്ൻ എത്തിയിരുന്നു. എന്തായാലും പരസ്പരം പിരിഞ്ഞുവെങ്കിലും ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കുന്നതിലാണ് മഹത്വം എന്നു തെളിയിക്കുകയാണ് സൂസെയ്നും ഋതിക്കും. ഒന്നിച്ചു ജീവിച്ച കാലമത്രയും ജീവനോളം സ്നേഹിച്ച് പരസ്പരം പിരിയുമ്പോൾ ചെളിവാരിയെറിയുന്നവർക്കെല്ലാം ഒരു മാതൃകയാണ് ഇവർ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.