ശ്രീദേവിയെപ്പോലെ മകള്‍ ജാൻവിയും കോസ്മെറ്റിക് സര്‍ജറിയിലൂടെ സുന്ദരിയായോ?

ജാന്‍വി കപൂർ കോസ്മെറ്റിക് സര്‍ജറി നടത്തും മുമ്പും ശേഷവും

ഒരു സെലിബ്രിറ്റിയുടെ മക്കളായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാധ്യമങ്ങളുടെയും കാമറക്കണ്ണുകളുടെയും ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന മുഖങ്ങള്‍ ആകുന്നതുകൊണ്ടു തന്നെ സൗന്ദര്യസംരക്ഷണത്തിലും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പറഞ്ഞുവരുന്നത് ബോളിവു‍‍‍ഡിലെ നിത്യഹരിത നായികയായ ശ്രീദേവിയുടെ മകൾ ജാൻവിയെക്കുറിച്ചാണ്. അമ്മയുടെ സൗന്ദര്യം അതേപടി പകർന്നു കിട്ടിയ ജാൻവി സൗന്ദര്യ വർധനത്തിന്റെ കാര്യത്തിലും അമ്മയുടെ പാതയിലൂടെ തന്നെയാണ്. പറഞ്ഞു വന്നത് മറ്റൊന്നുമല്ല ജാൻവിയും ശ്രീദേവിയെപ്പോലെ കോസ്മെറ്റിക് സർജറിക്കു വിധേയയായിട്ടുണ്ടെന്നാണ് ഓൺലൈൻ ലോകത്തെ ചർച്ച.

അമ്മ ശ്രീദേവിക്കൊപ്പം ജാൻവി കപൂർ

ജാൻവിയുടെ പഴയ രൂപവും ഇപ്പോൾ വന്ന മാറ്റവും താരതമ്യം ചെയ്തുകൊണ്ടാണ് പലരും ഇതു ശരിയാണെന്നു വാദിക്കുന്നത്. ജാൻവി അമ്മയെപ്പോലെ തന്നെ തന്റെ മൂക്കിനാണു കാതലായ മാറ്റം വരുത്തിയിരിക്കുന്നതെന്നാണു പൊതുവെയുള്ള സംസാരം. പണ്ട് ജാൻവിയുടെ മൂക്ക് നല്ല വലിപ്പമുള്ളതായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കൊഴുപ്പെല്ലാം നീക്കി ഷാർപർ നോസ് ആക്കിയെന്നുമാണ് കേൾക്കുന്നത്. മൂക്കു മാത്രമല്ല താടിയെല്ലിന്റെ ഭാഗവും ജാൻവി സർജറിയിലൂടെ കൂടുതൽ മനോഹരമാക്കിയെന്നും പറച്ചിലുണ്ട്. എന്തായാലും നാൾക്കുനാൾ കൂടുതൽ സുന്ദരിയായിക്കൊണ്ടിരിക്കുന്ന ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റം അധികം വൈകില്ലെന്നു തന്നെയാണ് സംസാരം. 

നേരത്തെ കോസ്മെറ്റിക് സർജറി നടത്തിയെന്ന പേരിൽ ശ്രീദേവിയെയും മാധ്യമങ്ങൾ വെറുതെ വിട്ടിരുന്നില്ല.  ശ്രീദേവിയും തന്റെ മൂക്ക് കൂടുതൽ മനോഹരമാക്കാനായിരുന്നു സർജറി ചെയ്തിരുന്നത്. പക്ഷേ പല അവസരങ്ങളിലും ഇക്കാര്യത്തെക്കുറിച്ചു ചോദിക്കുമ്പോൾ കൃത്യമായ മറുപടി നൽകാൻ താരം തയ്യാറായിരുന്നില്ല. പ്ലാസ്റ്റിക് സർജറി ചെയ്തുവെന്ന പ്രചരണങ്ങളെ നിഷേധിച്ചിരുന്ന ശ്രീദേവി തന്റെ സൗന്ദര്യ രഹസ്യമായി പറഞ്ഞിരുന്നത് പൊസിറ്റീവ് മനോഭാവവും ശരിയായ ഭക്ഷണരീതിയും സന്തുഷ്ടയായിരിക്കാൻ കഴിയുന്നതും ഒക്കെയായിരുന്നു. 

Read more: Lifestyle Malayalam Magazine