വീണ്ടും വൈറലായി കേന്ദ്രമന്ത്രിയുടെ വര്‍ക്കൗട്ട് വിഡിയോ

അല്‍പ്പം വ്യത്യസ്തനായ മന്ത്രിയെന്നാണ് 46കാരനായ കിരണ്‍ റിജ്ജുവിനെക്കുറിച്ചു സാധാരണ പറയാറുള്ളത്. ആഭ്യന്തര സഹമന്ത്രിയായ അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലനവും മയക്കുമരുന്നിനും മദ്യത്തിനും എതിരെയുള്ള പ്രചരണങ്ങളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് റിജ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വര്‍ക്കൗട്ട് വിഡിയോ ട്വിറ്ററിനെ ആകെ ഇളക്കിമറിച്ചിരുന്നു. 

ഇത്രയും ഫിറ്റ്‌നസ് ഉള്ള ഒരു മന്ത്രി ഇന്ത്യയില്‍ തന്നെ വേറെയില്ലെന്ന കമന്റുമായാണ് പലരും വിഡിയോയെ വരവേറ്റത്. ഇപ്പോഴിതാ അതിനേക്കാള്‍ കുറച്ചു കൂടി മികച്ച വര്‍ക്കൗട്ട് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു മന്ത്രി. ജനങ്ങളെ മോട്ടിവേറ്റ് ചെയ്യിക്കുന്ന തരത്തിലുള്ളതാണ് പുതിയ വിഡിയോ. മികച്ചൊരു സന്ദേശവും മന്ത്രി നല്‍കിയിട്ടുണ്ട്. 

യോഗയോ, ജോഗിങ്ങോ, മറ്റ് വ്യായാമങ്ങളോ എവിടെ വേണമെങ്കിലും ചെയ്യൂ. നിങ്ങള്‍ക്ക് അതിനെടുക്കുന്ന സമയം വെറും 30 മിനിറ്റ് മാത്രമാണ്. ജിമ്മിലോ റൂമിലോ റോഡ്‌സൈഡിലോ എവിടെയാണെങ്കിലും വര്‍ക്കൗട്ട് നിര്‍ബന്ധമാക്കൂ. എന്നെ സന്ദര്‍ശിക്കുന്ന നിരവധി യുവാക്കള്‍ പറയാറുണ്ട്. അവര്‍ ഇപ്പോള്‍ മോട്ടിവേറ്റഡ് ആകാറുണ്ടെന്ന്. വളരെ സന്തോഷമുണ്ട് അത് കേള്‍ക്കുമ്പോള്‍-റിജ്ജു പോസ്റ്റില്‍ പറയുന്നു. 

എപ്പോഴും നല്ല ഫിറ്റ്‌നെസോടു കൂടി ഇരിക്കുമെന്ന് പ്രതിജ്ഞയെടുക്കുക. രാഷ്ട്രത്തിനു വേണ്ടി നല്ലതു ചെയ്യുമെന്നും ഒപ്പം മയക്കുമരുന്നുകളോട് പറയുക ശക്തമായ നോ-റിജ്ജു നയം വ്യക്തമാക്കി. 

വിഡിയോ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10,000ത്തോളം ലൈക്കുകളും 400ഓളം ഷെയറുകളും 210000ലധികം വ്യൂസും ലഭിച്ചുകഴിഞ്ഞു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam