ആദ്യമഴക്കാഴ്ച്ചയുടെ സന്തോഷത്തിൽ ഇൗ കുഞ്ഞ്

മഴ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. മഴ കണ്ട് ആസ്വദിക്കാനും കോരിച്ചൊരിയുന്ന മഴയിൽ നനഞ്ഞു തിമിർക്കാനുമെല്ലാം എല്ലാവർക്കും ഇഷ്ടമാണ്. കുട്ടികളുടെ കാര്യവും വ്യത്യസ്തമല്ല. പ്രത്യേകിച്ച് ആദ്യമായാണു മഴ കാണുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ട. അച്ഛനൊപ്പം ആദ്യമായി മഴ ആസ്വദിക്കുന്ന കുഞ്ഞിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

അറ്റ്ലാന്റിലെ ജോർജിയ സ്വദേശിയായ ഡോൺ സ്വിഫ്റ്റ് എന്ന യുവാവാണ് മഴ കാണുന്ന മകളുടെ സന്തോഷത്തെ ഇന്റർനെറ്റിൽ പങ്കുവച്ചത്. മഴ അവളിലുണ്ടാക്കുന്ന സന്തോഷം ആ കണ്ണുകളിൽ നിന്നും ശബ്ദത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. ആദ്യം മഴയെ കാണിക്കുകയും പിന്നീട് മകൾക്കൊപ്പം മഴയത്തു നനയുകയും ചെയ്യുന്നുണ്ട് ഡോൺ സ്വിഫ്റ്റ്. മഴ കൊണ്ട് തിരിച്ചെത്തുമ്പോഴുള്ള മകളുടെ ആഹ്ലാദം കാണേണ്ടതു തന്നെയാണ്. വീണ്ടും അവൾക്കു മഴ നനയണമെന്നു മനസിലാവുന്നതോടെ മകളെ നടത്തിക്കൊണ്ടുപോയി വീണ്ടും മഴ നനയിക്കുകയാണ്. മഴ അരികെ വരുമ്പോഴേയ്ക്കും കുഞ്ഞുങ്ങളെ പുതപ്പിച്ചിരിത്തുന്നവർ കാണേണ്ടതു തന്നെയാണ് ഇൗ വിഡിയോ.