കല്ല്യാണത്തിന് തിളങ്ങാം, ബനാറസി പട്ടിൽ

Advertisement

ഗംഗയുടെ ഓളങ്ങൾക്ക് കാതോർത്തു കിടക്കുന്ന പുരാതനമായ ഉത്തരേന്ത്യൻ നഗരം, വാരണാസി. നെയ്ത്തിനെ ആരാധനയായും ദിനചര്യയായും കാണുന്ന വാരണാസിയിലെ നെയ്ത്തുകാർ തീർത്തെടുക്കും ലോക പ്രശസ്ത പഞ്ജ്‌രംഗി, സത്‌രംഗി, ബനാറസി സിൽക്ക് സാരികൾ. വിശുദ്ധമായ ഈ പട്ടുകളെ സ്വന്തമാക്കാം, ജോളി സിൽക്സിലൂടെ.

എന്താണു ബനാറസി സിൽക്ക്?

പണ്ടത്തെപ്പോലെയല്ല ഇന്ന്, കല്ല്യാണമായാൽ എങ്ങനെയൊക്കെ അണിഞ്ഞൊരുങ്ങണമെന്ന് മണവാട്ടി മാസങ്ങൾക്കു മുമ്പേ ചിന്തിച്ചു തുടങ്ങും. അതിലാദ്യം വരുന്നതു സാരി തന്നെയാണ്, വെറും സാരിയല്ല പട്ടുസാരി. പട്ടുതന്നെ അനവധി വിധത്തിലുണ്ട്, അതിൽ മുന്നിലാണ് ബനാറസി പട്ടിന്റെ സ്ഥാനം.

മഹാഭാരതത്തിൽ പോലും ബനാറസി സാരിയെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ടെന്നാണു ചരിത്രങ്ങൾ രേഖപ്പെടുത്തുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന സാരികളിൽ മുൻനിരയിലുള്ള ബനാറസി പട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഗോൾഡ് ആൻഡ് സിൽവർ ബ്രൊകേയ്ഡിൽ ഉള്ള ഡിസൈൻ തന്നെയാണ്. നെയ്തെടുത്ത പട്ടുനൂലുകളും കരവിരുതുമാണ് ബനാറസി സിൽക്കുകളെ കൂടുതൽ പ്രിയങ്കരിയാക്കുന്നത്.

ഇന്ത്യൻ വധുക്കളുടെ വസ്ത്രസങ്കൽപങ്ങളിൽ ബനാറസി പട്ടിന്റെ സ്ഥാനമൊന്നു വേറ‌െതന്നെയാണ്. മുഗളന്മാരിലൂടെയാണ് ബനാറസി സാരികൾ ഇന്ത്യയിൽ പ്രചാരം നേടിയത്. അതുകൊണ്ടുതന്നെ മുഗൾ സാന്നിധ്യം കൂടുതലായി കാണുന്ന ഡിസൈനുകളാണ് ബനാറസി പട്ടുകളിലുള്ളത്. പേർഷ്യൻ ഡിസൈനിനൊപ്പം ഇന്ത്യൻ ആർട്ടിസ്റ്റിക് കൾച്ചറും കൂടിക്കലർന്നവയാണ് ഇന്നത്തെ ബനാറസി സിൽക്കുകളിൽ ഏറെയും. സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള നൂലുകൾ ഉപയോഗിച്ചാണ് ഈ സാരികളിലെ ചിത്രപ്പണികള്‍ തീർക്കുന്നത്.

പതിനഞ്ചു ദിവസം മുതൽ ഒരുമാസം വരെയോ ചിലപ്പോൾ ആറുമാസമോ ഒക്കെ എടുത്താണ് ബനാറസി പട്ടുകള്‍ അതിന്റെ തനതായ രൂപത്തിലേക്ക് എത്തപ്പെടുന്നത്. ലോകം മുഴുവൻ ഉറങ്ങുമ്പോഴും ബനാറസിലെ പലവീടുകളിലും വെളിച്ചം കാണാം, ആ ജന്മങ്ങൾ ഉറക്കമിളച്ചു നെയ്തെടുത്ത വർണ വിസ്മയങ്ങളാണ് ഓരോ പെൺമനസുകളുടെയും സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കുന്നത്.

ഈ പൊന്നോണക്കാലത്ത് ബനാറസി പട്ടിന്റെ വിപുലമായ ശേഖരവുമായി ജോളി സിൽക്‌സ്. അണിഞ്ഞൊരുങ്ങൂ ഈ ഓണം ജോളി സിൽക്സിലൂടെ.