ലോകത്തിലെ ഏറ്റവും ഫിറ്റസ്റ്റായ അമ്മൂമ്മയ്ക്ക് വയസ് 80

ഏണ്‍സ്റ്റൈൻ ഷെപ്പേർഡ്

ഒറ്റനോട്ടത്തിൽ ഏണ്‍സ്റ്റൈൻ ഷെപ്പേർഡിനെ കണ്ടാൽ ഒരു ഇരുപത് വയസിനപ്പുറം പറയില്ല. അമേരിക്കയിലെ ബാൾട്ടിമോറിൽ നിന്നുള്ള ഏറ്റവും പ്രായം കൂടിയ ബോഡിബിൾഡറായ ഇവർക്ക് 80 വയസിന്റെ ചെറുപ്പമാണ്. ഈ പ്രായത്തിലും ഏണ്‍സ്റ്റൈൻ മത്സരങ്ങളിലും മാരത്തണുകളിലും പങ്കെടുക്കുന്നുണ്ടത്രേ.

ഏണ്‍സ്റ്റൈൻ ഷെപ്പേർഡ്

ആദ്യകാലത്തൊന്നും എക്സർസൈസ് ഒന്നും ചെയ്തിരുന്നില്ലന്നും തന്റെ 56ാം വയസിലാണ് ശരീരം ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ഏണ്‍സ്റ്റൈൻ പറയുന്നു. ബോഡിബിൾഡിംങ് ക്ളാസുകൾക്ക് സഹോദരിയും കൂട്ടിനുണ്ടായിരുന്നു. ഈ സമയത്താണ് എയറോബിക്സിൽ ഇരുവരും ആകൃഷ്ടരാകുന്നതും പരിശീലനം ആരംഭിക്കുന്നതും. തുടർന്ന് ഇരുവരും മത്സരങ്ങൾക്കും പോയിത്തുടങ്ങി.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ബോഡിബിൾഡറായി 2010-ൽ  ഏണ്‍സ്റ്റൈൻ ഗിന്നസ് ബുക്കിലും കയറി.  ഏണ്‍സ്റ്റൈന്റെ ഒരു ദിവസം ആരംഭിക്കുന്നത് രാവിലെ 3 മണിക്കുള്ള മെഡിറ്റേഷനിലൂടെയാണ്. അതുകഴിഞ്ഞ് ജോഗിംങ് ചെയ്യും. 8 മണിക്ക് പരിശീലനം ആരംഭിക്കും.  രാത്രി 10 മണിക്കുമുൻപ് ഉറങ്ങാനും ശ്രദ്ധിക്കും.

വീട്ടിലെ പാചകം മുഴുവൻ ഏണ്‍സ്റ്റൈന്റെ പ്രിയ ഭർത്താവ് കോളിന്റെ കൈകളിൾ ഭദ്രം. 60 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ചോറും, കോഴിയിറച്ചിയും, മുട്ടയും, ധാന്യങ്ങളും അടങ്ങിയ ഭക്ഷണമാണ് ഏണ്‍സ്റ്റൈനു പ്രിയം. ധാരാളം വെള്ളം കുടിക്കാനും ഇവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഏത് പ്രായത്തിൽ വേണമെങ്കിനും ശാരീരികക്ഷമത വർദ്ധിപ്പിക്കാനുള്ള പരിശീലനം തുടങ്ങാമെന്ന് ഏണ്‍സ്റ്റൈൻ ഓർമിപ്പിക്കുന്നു.