പൂക്കൾ പനിനീർപൂക്കൾ..

റോഷ്നി ജോൺ, ശിവലക്ഷ്മി എസ്, ലക്ഷ്മിപ്രിയ, ആഷ്‌ലി അലോഷ്യസ് ചിത്രം: ജിമ്മി കമ്പല്ലൂർ

വാർഡ്രോബ് തുറന്ന് തലയും പുകഞ്ഞു നിൽക്കുകയാണ് മീര.. ഏതു ഡ്രസ് ഇട്ടിട്ടും പോകും ദൈവമേ എന്നാലോചിച്ചു നിൽക്കുമ്പോഴാണ് അമ്മയുടെ വരവ്.. രാവിലെ തൊട്ടു ഡ്രസുകൾ മാറിമാറിയിട്ടു നോക്കുവാണല്ലോ ഇന്നെന്താ വിശേഷം എ​ന്ന് അമ്മ. വിശേഷമൊന്നും ഇല്ല അമ്മേ ക്യാമ്പസിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആകാൻ ഇത്തിരി വെറൈറ്റിയൊക്കെ വേണ്ടേ.. മകളുടെ കമന്റ്. ഇന്നു കോളേജ് കുമാരിമാരുള്ള ഏതു വീട്ടില്‍ ചെന്നാലും ഇതു സ്ഥിരം ഡയലോഗ് ആയിരിക്കും. കാരണം ക്യാമ്പസിനകത്തു പെൺകൊടികൾക്ക് എന്നും ആഘോഷം തന്നെയാണ്. കാര്യം ഇത്തിരി സിമ്പിൾ ആവാൻ തയ്യാറായാലും ലുക്കിൽ ഒരു കോംപ്രമൈസിനും യുവതലമുറ തയ്യാറല്ല.

റോഷ്നി ജോൺ, ആഷ്‌ലി അലോഷ്യസ് ചിത്രം: ജിമ്മി കമ്പല്ലൂർ
ശിവലക്ഷ്മി എസ്, ലക്ഷ്മിപ്രിയ ചിത്രം: ജിമ്മി കമ്പല്ലൂർ

വേനൽക്കാലമാണ്.... ചൂടു സഹിക്കാൻ വയ്യ... പുറത്തിറങ്ങിയാൽ ചൂടിനെ പഴി പറഞ്ഞു നടക്കുന്നവരെയേ കാണാനുള്ളു.. എന്നാൽ യുവമിഥുനങ്ങൾക്ക് ചൂടൊന്നും ഒരു പ്രശ്നമല്ല.. ക്യാമ്പസിനകത്ത് വേനല്‍ച്ചൂടിലും വസന്തം കൊണ്ടു സന്തോഷം നിറയ്ക്കുകയാണ് അവർ. ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ കുറച്ചു സ്മാര്‍ട് ആന്‍ഡ് വൈബ്രൻറ് ഗേൾസാണ് വേനൽക്കാലത്തോടു ഒട്ടും പിണക്കമില്ലാതെ നിറങ്ങൾ െകാണ്ട് ആഘോഷമാക്കുന്നത്. ചൂട് ഇച്ചിരി കൂടിയാലെന്താ ലുക്കിന് ഒട്ടും കുറവു വരരുത്. ഇതാണിവരുടെ പോളിസി. ഫ്ലോറല്‍ പ്രിന്റുകളുള്ള വസ്ത്രങ്ങളാണ് ക്യാമ്പസിനകത്തു ട്രെൻഡിങ് ആകുന്നത്.

റോഷ്നി ജോൺ, ആഷ്‌ലി അലോഷ്യസ് ചിത്രം: ജിമ്മി കമ്പല്ലൂർ
ആഷ്‌ലി അലോഷ്യസ്, ശിവലക്ഷ്മി എസ്, ലക്ഷ്മിപ്രിയ, റോഷ്നി ജോൺ, ചിത്രം: ജിമ്മി കമ്പല്ലൂർ

പൂക്കൾ പനിനീർപൂക്കൾ..... നീയും കാണുന്നുണ്ടോ..... ആക്ഷൻ ഹീറോ ബിജുവിലെ ഗാനം പാടിയതല്ല.. ഫ്ലോറലിന്റെ ഭംഗിയിൽ കടന്നുവരുന്ന പെൺകൊടികളെ കണ്ടു വായിൽ വരുന്നതാണ്. സ്ലീവ്ലസ് ടോപ്പിനൊപ്പം ഫ്ലോറൽ പ്രിന്റുള്ള ലോങ് സ്കർട്ട്.. ചുരിദാറിലെ ഓവർകോട്ടിലും കിടലൻ പലാസോ പാന്റ്സിലും എന്തിനധികം തൂവെള്ളയിൽ പൊതിഞ്ഞ ഫ്രോക്കിൽ വരെ പൂക്കൾ പുഞ്ചിരിച്ചു നിൽക്കുകയാണ്.

ആഷ്‌ലി അലോഷ്യസ്, റോഷ്നി ജോൺ ചിത്രം: ജിമ്മി കമ്പല്ലൂർ
ശിവലക്ഷ്മി എസ് ചിത്രം: ജിമ്മി കമ്പല്ലൂർ

ഭംഗിയുള്ള പാറിപ്പറക്കുന്ന പൂക്കൾ പോലെയാണ് ഇന്നത്തെ പെൺപിള്ളേരുടെ വസ്ത്രധാരണം. കറുപ്പും വെളുപ്പും ചുവപ്പുമൊക്കെ മാത്രം ഫാഷന്റെ ലോകത്ത് രാജാക്കന്മാരായിരുന്ന കാലം പണ്ടാണ്. ഇന്നത്തെ പെൺകൊടികൾക്ക് എടുത്തു നിൽക്കുന്ന കടുംനിറങ്ങളോടാണ് പ്രിയം. ചുവപ്പും പിങ്കും മഞ്ഞയും നീലയുമൊക്കെ അവരുടെ ഉടുപ്പുകളിൽ അങ്ങനെ നിറഞ്ഞൊഴുകുകയാണ്. കാലം എത്ര മോഡേണായാലും പൂവും നിറവുമൊക്കെ എന്നും പെൺകൊടികളുടെ ഫാഷൻ സങ്കൽപ്പത്തിലുണ്ടെന്നു പറയാതെവയ്യ.

കൂടുതൽ ചിത്രങ്ങൾ കാണാം