മായം കണ്ടെത്താൻ എളുപ്പമല്ലേ?

ഏതുൽപന്നവും ലേബൽ നോക്കി വാങ്ങാൻ ശീലിക്കുക. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിയമപ്രകാരമുള്ള ലൈസൻസ് നമ്പർ പായ്ക്കറ്റൽ ഉണ്ടോ എന്നു പരിശോധിക്കുക. പായ്ക്കറ്റിനുള്ളിലെ ഭക്ഷ്യ വസ്തുവിൽ എന്തൊക്കെ ചേർന്നിട്ടുണ്ട് എന്നതിന്റെ വിവരങ്ങൾ ലേബലിൽ ഉണ്ടാവും.

ഈ വിവരങ്ങൾ തെറ്റാണെന്നു നിങ്ങൾക്കു തേന്നിയാൽ ഭക്ഷ്യ സുരക്ഷാവകുപ്പിൽ പരാതി നൽകാം. ഭക്ഷണത്തിൽ മായം കലർന്നിട്ടുണ്ടെന്നു സംശയം തേന്നിയാൽ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ 1800 4251125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.

എല്ലാ ജില്ലയിലേയും ഉദ്യോഗസ്ഥരുടെ പേരും ഫോൺ നമ്പറും foodsafety.kerala.gov.in എന്ന സൈറ്റിലെ ഡയറക്ടറിയിൽ ഉണ്ട്.

∙ തേയിലയിൽ ചായം ചേർത്തിട്ടുണ്ടോ എന്നറിയാൻ അൽപം ചുണ്ണാമ്പു വിതറുക. ചുവന്ന നിറത്തിൽ ചായം ചുണ്ണാമ്പിൽ പറ്റിപ്പിടിക്കുന്നു കാണാം.

∙ മുളകുപൊടിയിൽ നിറം ചേർന്നിട്ടുണ്ടോ എന്നറിയാൻ ഒരു ഗ്ലാസിലെ വെള്ളത്തിൽ മുളകുപൊടി വിതറുക. ചായം വെള്ളത്തിൽ പടരും.

∙ ചെറിയ പാത്രത്തിൽ വെളിച്ചെണ്ണയെടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക. വെളിച്ചെണ്ണ കട്ടയായി വേർതിരിഞ്ഞ് പ്രത്യേക ലെയർ ആവും.

∙ പരിപ്പുവർഗങ്ങളിൽ ചേർത്ത കേസരിപരിപ്പ് ആകൃതി നോക്കി മനസ്സിലാക്കാം. മറ്റു പരിപ്പുകളുടെ പുറം ഉരുണ്ടിരിക്കുമ്പോൾ കേസരി പരിപ്പിന്റേത് ൊരു വശം ചരിഞ്ഞ് കോടാലിയുടെ വായ്ത്തല പോലെ കാണും.