കല്ല്യാണസാരിയിൽ ട്രെന്‍ഡായി ജയ്പൂർ സാരികള്‍

Advertisement

പ്രൗഢി നിറഞ്ഞ കൊട്ടാരങ്ങൾ മാത്രമല്ല മനം നിറയ്ക്കുന്ന പട്ടുകളുമുണ്ട് പിങ്ക്സിറ്റിയെന്നു കീർത്തികേട്ട ജയ്പൂരിൽ. കരവിരുതിന്റെ മികവിൽ സാരി ഗ്രാമങ്ങളിൽ നെയ്തെടുക്കുന്ന ഓരോ സാരിയും വിശിഷ്ടമാണ്. ബന്ദാനി, ലാഹരിയ, ബാഗ്രൂ, സംഗനീർ എന്നിങ്ങനെ പേരുകേട്ട ജയ്പൂർ സാരികൾ സ്വന്തമാക്കാം ഇപ്പോൾ ജോളി സിൽക്സിലൂടെ.

സുഹൃത്തിന്റെ കല്ല്യാണത്തിനു വേണ്ടി ഒരുങ്ങുന്നതു പോലും ഒരുമാസം മുമ്പേ തുടങ്ങിയിരിക്കും, അപ്പോൾപിന്നെ സ്വന്തം കല്ല്യാണമായാൽ പറയേണ്ടല്ലോ. താനുടുക്കുന്ന സാരിയിൽ എന്തൊക്കെ വ്യത്യസ്തത കൊണ്ടുവരാൻ കഴിയും എന്നാണു ഭൂരിഭാഗം പേരും ചിന്തിക്കാറുള്ളത്. നാലാൾ കൂടുന്നിടത്ത് വേറിട്ടു തിളങ്ങാൻ ജയ്പൂര്‍ സാരിയോളം മികച്ച മറ്റൊന്നില്ല.

വിവാഹം ഒന്നേയുള്ളു അപ്പോൾ അതങ്ങ് പരമാവധി ആഡംബരമാക്കണം എന്നു ചിന്തിക്കുന്നവരും കുറവല്ല. വിവാഹദിനത്തിൽ രാജകീയ വധുവിനെ അനുസ്മരിപ്പിക്കുമാറ് അവതരിക്കണമെന്നാണ് ആഗ്രഹമെങ്കിൽ ഏറ്റവും ബെസ്റ്റ് ജയ്പൂർ സാരികൾ തന്നെയാണ്. എംബ്രോയ്ഡറി വർക്കുകള്‍ നൽകുന്ന പ്രൗഢിയ്ക്കൊപ്പം മിറർ വർക്കുകളും ജയ്പൂർ സാരികളെ ഏറെ പ്രിയ്യങ്കരമാക്കുന്നു. ഫ്ലോറൽ ഡിസൈന്‍ ആണ് ജയ്പൂർ സാരികളുടെ പ്രത്യേകത. അവയ്ക്കൊപ്പം പഴങ്ങൾ, പ്രകൃതി തുടങ്ങിയവയും ചില ജയ്പൂർ സാരികളിലെ ഡിസൈനുകളിൽ കാണാം.

ഇനി മടിക്കേണ്ട, കല്ല്യാണത്തിനു ജയ്പൂർ സാരിയു‌ടുത്തു കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെടാം. അണിഞ്ഞൊരുങ്ങാം ഈ പൊന്നോണം ജോളി സിൽക്സിലൂടെ.