കാഞ്ചീപുരം, പട്ടുനൂലിൽ നെയ്‌തെടുത്ത വസ്‌ത്ര വിസ്‌മയം !

Advertisement

പാണ്ഡ്യന്മാരുടെയും പല്ലവന്മാരുടെയും തിളക്കമുള്ള ചരിത്രമുറങ്ങുന്ന ദക്ഷിണേന്ത്യൻ ഗ്രാമം. തലമുറകൾ കൈമാറിയ പാരമ്പര്യത്തിലൂടെ വിരൽത്തുമ്പിൽ പട്ടിന്റെ വസന്തം വിരിയിക്കുന്ന ഒരുകൂട്ടം നെയ്ത്തുകാർ. തറികളുടെ താളം അലയടിക്കുന്ന ഈ തെരുവീഥികൾ ലോകത്തിനു സമ്മാനിച്ച അതുല്യമായ പട്ട്, കാഞ്ചീപുരം പട്ട്. സ്വന്തമാക്കൂ വിശിഷ്ട നിറക്കൂട്ട്, ജോളി സിൽക്സിലൂടെ.

എന്താണു കാഞ്ചീപുരം പട്ട് ?

ഈ ചോദ്യം ചോദിക്കാത്ത സ്‌ത്രീകളുണ്ടോ? ഉണ്ടാകാൻ തരമില്ല. അതുതന്നെയാണു കാഞ്ചീപുരം പട്ടിന്റെ പ്രത്യേകതയും. ഏതൊരു സ്‌ത്രീയെയും മോഹിപ്പിക്കുന്ന വശ്യത. മനോഹാരിത, ആകർഷണീയത, എല്ലാത്തിനും പുറമെ, നേരത്തെ പറഞ്ഞ ശുദ്ധത.
പട്ടും കസവും ഇഴ ചേരുമ്പോൾ തെളിയുന്നതു കാഞ്ചീപുരത്തിന്റെ ഹൃദയരേഖ. പട്ടുസാരി കാഞ്ചീപുരത്തുകാരുടേതാണെങ്കിലും അതിനുപയോഗിക്കുന്ന പട്ടുനൂൽ വരുന്നതു കർണാടകയിൽനിന്നും കസവുനൂൽ വരുന്നതു സൂറത്തിൽനിന്നുമാണ്. അതെല്ലാം യഥാർഥ ചേരുവയോടെ മിക്‌സ് ചെയ്‌തു കൈത്തറിയിൽ നെയ്‌തെടുക്കുകയാണു കാഞ്ചീപുരത്തുകാരുടെ ജോലി, അല്ല ജീവിതം.

ഓരോ തെരുവിലും മുഴങ്ങുന്നതു നെയ്‌ത്തിന്റെ സംഗീതം. അവരുടെ ജീവിതത്തിന് ഊടും പാവും നെയ്യുന്ന ശബ്‌ദലയം. കാഞ്ചീപുരത്തുകാർക്കു നെയ്യാൻ മാത്രമേ അറിയൂ. ഒരു നഗരം മുഴുവൻ നെയ്‌ത്തുതറിയിൽ നൂൽ കോർക്കുന്നതൊന്ന് ആലോചിച്ചു നോക്കുക. അതിന്റെ കൂട്ടായ്‌മയെക്കുറിച്ചു ചിന്തിക്കുക. ആ കൂട്ടായ്‌മയുടെ വിജയമാണു കാഞ്ചീപുരം സാരിക്കു ലോകമെങ്ങും ആരാധകരെ സൃഷ്‌ടിച്ചത്. ശുദ്ധത സ്വർണത്തിന്റെ അളവുകോലാണ്. അതു പക്ഷേ കാഞ്ചീപുരത്തിനു പുറത്ത്. പട്ടിന്റെയും അതിൽ കോർക്കുന്ന കസവുനൂലിന്റെയും നിലവാരമാണു കാഞ്ചീപുരത്തുകാർക്കു ശുദ്ധത.

പട്ടിന്റെ നിലവാരത്തിനൊപ്പം അതിലുപയോഗിക്കുന്ന കസവുനൂലിന്റെ നിലവാരം കൂടി നോക്കിയാണു സാരിയുടെ വില നിശ്‌ചയിക്കുന്നത്. വെള്ളി നൂലുകളിൽ സ്വർണം പൂശിയെടുക്കുന്നതാണു കസവുനൂൽ. ശരാശരി നല്ല നിലവാരമുള്ള ഒരു സാരി കൈത്തറിയിൽ സൃഷ്‌ടിച്ചെടുക്കാൻ വേണ്ടത് എട്ടു ദിവസം വരെ. ചിത്രപ്പണികൾ കൂടുതലാണെങ്കിൽ പിന്നെയും സമയമെടുക്കും.

ഇപ്പോൾ കംപ്യൂട്ടർ സാങ്കേതികവിദ്യയോടെ സൃഷ്‌ടിക്കുന്ന ഡിസൈനർ കാർഡുകൾ ഉപയോഗിച്ചാണു സാരിയിൽ ചിത്രത്തുന്നലുകൾ സൃഷ്‌ടിക്കുന്നത്. ഒരു സാരിക്കായി ആയിരം കാർഡുകൾ വരെ ഉപയോഗിക്കേണ്ടി വരും. ഒരേ രീതിയിലുള്ള ഡിസൈനർ കാർഡുകൾ പത്തു സാരികൾക്കു വരെ മാത്രമേ ഉപയോഗിക്കൂ. എപ്പോഴും പുതുമ വേണം.

പട്ടു നെയ്യുന്ന കാര്യത്തിലുമുണ്ടു കാഞ്ചീപുരത്തുകാർക്കു പ്രത്യേകത. മൂന്നു പട്ടുനൂലുകൾ ഇഴചേർത്തെടുത്താണു സാരി തീർക്കുന്നത്. അതും തികച്ചും ശുദ്ധമായ മൾബറി സിൽക്ക് ഉപയോഗിച്ചുമാത്രം. നിലവാരത്തിൽ വിട്ടുവീഴ്‌ചയ്‌ക്കില്ല കാഞ്ചീപുരം. അതുതന്നെയാണ് കാഞ്ചീപുരം സാരികളുടെ ജനപ്രീതിക്ക് കാരണവും.

"ഈ പൊന്നോണക്കാലത്ത് വിവാഹങ്ങള്‍ ഒരു ആഘോഷമാക്കാന്‍ ജോളി സില്‍ക്സ് ഒരുക്കിയിട്ടുള്ള തനിമയാര്‍ന്ന കാഞ്ചീപുരം പട്ടിന്റെ പ്രത്യേക ശ്രേണിയാണ് വൈദേഹി പട്ട്. നല്ല കാഞ്ചീപുരം പട്ട് തിരെഞ്ഞെടുക്കാന്‍ ഇനി മറ്റെങ്ങും പോവേണ്ടതില്ല."