ജ്യൂസും പഴങ്ങളും ഭക്ഷണം, ഒരാഴ്ച്ച കൊണ്ട് 13 കിലോ കുറച്ചു; അത്ഭുത കഥയുമായി യുവതി !

ഇന്നു ലോകമെമ്പാടുമുള്ള യുവാക്കൾ ഏറ്റവുമധികം നേരിടുന്ന പ്രശ്നം ഏതാണെന്നു േചാദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളു, പൊണ്ണത്തടി. വ്യായാമമില്ലായ്മയും ചിട്ടയില്ലാത്ത ഭക്ഷണരീതിയുമൊക്കെ അമിതവണ്ണക്കാരുടെ എണ്ണം നാൾക്കുനാൾ വർധിപ്പിക്കുകയാണ്. എത്രയൊക്കെ വണ്ണം വച്ചാലും സ്വയം വിചാരിച്ചാൽ കുറയ്ക്കാവുന്നതേയുള്ളു എന്നു തെളിയിക്കുകയാണ് ടായ്പോർട്ട് സ്വദേശിയായ ലോറ റൻഡിൽ എന്ന മുപ്പത്തിനാലുകാരി. ഒരാഴ്ച്ച കൊണ്ട് 13 കിലോ കുറച്ച അത്ഭുത കഥയുമായാണ് ലോറ വ്യത്യസ്തയാകുന്നത്. 139 കിലോ ആയിരുന്ന ലോറ തന്റെ പരിശ്രമത്തോടെ ഇപ്പോഴത് 69 കിലോ ആക്കി കുറച്ചിരിക്കുകയാണ്.

2011ലുണ്ടായ ഒരു അപകടമാണ് ലോറയുടെ വണ്ണം ക്രമാതീതമായി വർധിപ്പിച്ചത്. അന്നു പുറംവേദനയെത്തുടർന്ന് ഏറെനാൾ ആശുപത്രി കിടക്കയിൽ ആയിരുന്നു. ഇക്കാലത്ത് വ്യായാമം ചെയ്യൽ പൂർണമായി ഉപേക്ഷിച്ചിരുന്നു, മാത്രമല്ല ജോലി ചെയ്യാനും ആകുമായിരുന്നില്ല. ഒരുദിവസം മാത്രം നാലായിരം കലോറിയാണു കഴിച്ചിരുന്നത്. അധികം വൈകുംമുമ്പേ ലോറയ്ക്ക് അക്ഷരാർഥത്തിൽ പൊണ്ണത്തടിയായി മാറി.

വണ്ണം അമിതമായതിനെത്തുടർന്ന് ലോറയ്ക്കു വിഷാദരോഗവും ബാധിച്ചിരുന്നു. ഇതുകൂടിയായതോടെ ഭക്ഷണം യാതൊരു നിയന്ത്രണവും ഇല്ലാതെ കഴിക്കുവാന്‍ തുടങ്ങി. ഭർത്താവിനോ സുഹൃത്തുക്കൾക്കോ ഒപ്പം പുറത്തു പോകുവാൻ കൂടി മടിച്ചു. അതിനു പുറമെ മധുര പാനീയങ്ങളും കണക്കിനു കുടിക്കാൻ തുടങ്ങി. വണ്ണം തന്റെ ആരോഗ്യം കൂടി നിശിപ്പിക്കുന്നവുവെന്നു തോന്നിയതോ‌ടെ തൊട്ടടുത്ത വർഷം തൊട്ടു തന്റെ വണ്ണം കുറയ്ക്കാൻ ലോറ തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ ജനുവരി മുതൽ ലോറ തന്റെ ഡയറ്റിങ് ആരംഭിച്ചു.

വണ്ണം എങ്ങനെ കുറയ്ക്കാം എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് കേംബ്രിഡ്ജ് ഡയറ്റ് പ്ലാനിനെക്കുറിച്ചുള്ള പരസ്യം കണ്ടത്. അതോടെ എത്രയും പെട്ടെന്ന് അവിടെ ചേരാൻ തന്നെ തീരുമാനിച്ചു. അങ്ങനെ പ്ലാനിൽ പറയുംപ്രകാരം ഷെയ്ക്കുകള്‍ കുടിച്ചു പഴങ്ങൾ മാത്രം കഴിച്ചു വണ്ണം കുറയ്ക്കൽ പ്രക്രിയ ആരംഭിച്ചു. പതിനേഴു ആഴ്ചകളോളം 600 കലോറി മാത്രം ദിവസം ലഭിക്കുന്ന രീതിയിൽ ഭക്ഷണം കഴിക്കാൻ തുടങ്ങി. പന്ത്രണ്ട് ആഴ്ചകൾ കഴിഞ്ഞപ്പോഴേക്കും ആഴ്ചയിൽ 800 കലോറിയായി കുറച്ചു. പിന്നീടത് ആറ് ആഴ്ചകളിൽ 600 കലോറിയായി. ദിവസത്തിലേറെ പങ്കും ഷെയ്ക്കുകളും ജ്യൂസും പഴങ്ങളും മാത്രമായിരുന്നു ഭക്ഷണം, കുറച്ചു കഴിഞ്ഞപ്പോൾ ഒരുനേരം ഭക്ഷണവും കഴിച്ചു തുടങ്ങി.

ഈ മാറ്റം ഒരാഴ്ച്ച കൊണ്ട് ലോറയുടെ ശരീരഭാരം പതിമൂന്നു കിലോയായി കുറച്ചു. ഇരുപത്തിയഞ്ച് ആഴ്ച കഴി‍ഞ്ഞപ്പോഴേക്കും 69 കിലോയാണ് കുറഞ്ഞത്. പത്തു വയസുകാരായ മക്കൾ ജാക്കിനും ലോഗനും വേണ്ടിയാണ് താൻ വണ്ണം കുറച്ചതെന്നു പറയുന്നു ലോറ, അതിനുള്ള ക്രെഡിറ്റ് മുഴുവൻ ഭർത്താവ് ഗോർഡനുള്ളതാണ്. കാരണം തന്റെ ലക്ഷ്യത്തിലെത്താൻ ഗോർഡൻ നൽകിയ പിന്തുണയും ചെറുതല്ല. ഇന്നു ഭർത്താവിനും മക്കൾക്കുമൊപ്പം പുറത്തു പോലാൻ ലോറയ്ക്ക് ഏറെ ഇഷ്ടമാണ്. കാരണം ആരും തന്നെ തുറിച്ചു നോക്കില്ല. ലോറ പുറത്തിറങ്ങിയാൽ ഇപ്പോൾ അഭിനന്ദന പ്രവാഹമാണത്രേ. തീര്‍ന്നില്ല ഇന്ന്, തന്നെ വണ്ണം കുറയ്ക്കാൻ സഹായിച്ച കമ്പനിയുടെ കൺസൽട്ടന്റ് കൂടിയാണ് ലോറ.