ദേ ദിതാണ് താടി... നല്ല കിടിലൻ താടി!

പ്രവീൺ പരമേശ്വരൻ

എൺപതുകളിലെയും തൊണ്ണൂറുകളിലെയും താടി സ്റ്റൈൽ വീണ്ടും കടന്നു വന്നിരിക്കുകയാണിപ്പോൾ‍.. ഇടയ്ക്കെപ്പോഴോ ക്ലീൻ ഷേവ് യുവാക്കൾ കടന്നുവന്നെങ്കിലും മലയാളിയ്ക്ക് താടിയോടുള്ള പ്രണയത്തിന് യാതൊരു കുറവും വന്നിട്ടില്ല. മുമ്പത്തേതിനേക്കാൾ കരുത്താർജിച്ച് വീണ്ടും വന്നു താടി ബ്രോസ്. അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിലൊക്കെയും താടിനായകന്മാരുടെ മാമാങ്കമായിരുന്നു. സോൾട്ട് ആൻഡ് പെപ്പറിലും ഹണി ബീയിലും അന്നയും റസൂലിലും മുതൽ മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച പ്രേമത്തിലും ചാർളിയിലും വരെ കുറ്റിത്താ‌ടി മുതൽ കട്ടിത്താ‌ടി വരെ പ്രധാന കഥാപാത്രങ്ങളായി. പെൺകുട്ടികൾക്കും കട്ടിമീശയും താടിയുമുള്ള യുവാക്കളോട് പണ്ടേ പ്രേമമാണെന്നു പ്രത്യേകം പറയേണ്ടല്ലോ. ഇനി ഈ താടിച്ചേട്ടന്മാർ‍ എങ്ങനെയായിരിക്കും നീണ്ടുനിവർന്നു കിടക്കുന്ന ഈ താടിയും മുടിയുമെല്ലാം കാത്തുസൂക്ഷിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ?

തോളൊപ്പം മാത്രം മുടിയുള്ള പെൺകുട്ടികൾ പോലും ഇതെങ്ങനെ കൊഴിയാതെയും വൃത്തിയായും സൂക്ഷിക്കുമെന്നു വിചാരിച്ച് തലയിൽ കൈ വയ്ക്കുമ്പോഴും നമ്മുടെ യുവാക്കളിൽ പലരും കിടിലൻ താടിയിൽ കൂളായി നടക്കുന്നവരാണ്. ഓരോ താടികൾക്കും ഓരോ കഥയും പറയാനുണ്ട്. നെഞ്ചു വരെ നീണ്ടു കിടക്കുന്ന താടിയുടെയും മുടിയുടെയും വിശേഷം പങ്കുവയ്ക്കുകയാണ് വനിതയിലൂടെ പ്രവീൺ പരമേശ്വരൻ എന്ന യുവാവ്. താടി വളർത്തിയ കഥയും സൂക്ഷിക്കുന്നതെങ്ങനെയെന്നും എന്തിനധികം കത്രികക്കെ വെക്കാതെ താടിയുടെ നീളം കുറയ്ക്കാനുള്ള സൂത്രം വരെ പറഞ്ഞു തരും പ്രവീൺ. കാണാം പ്രവീണിന്റെ താടി വിശേഷങ്ങൾ.

ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്