എങ്ങനെ ചിരിക്കാതിരിക്കും, രാഹുല്‍ ഗാന്ധി എന്താ ഉദ്ദേശിച്ചത്?

നാവു പിഴച്ചാൽ അത് പ്രതിപക്ഷത്തെക്കാൾ ആയുധമാക്കുന്ന ഒരു വിഭാഗമുണ്ടെങ്കിൽ അതു സോഷ്യൽ മീഡിയയാണ്. പ്രസംഗത്തിന്റെ പകർപ്പ് കയ്യിൽ കരുതി പാർലമ്നെറിൽ എത്തിയതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ രാഹുലിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ട് അധികമായില്ല. അതിനു പിന്നാലെയിതാ യുവരാഷ്ട്രീയ നേതാവിനെ വീണ്ടും സോഷ്യൽ മീഡിയ തർത്തടിച്ചിരിക്കുകയാണ്. ഇപ്പോൾ മറ്റൊന്നുമല്ല, ന്യൂഡൽഹിയിലെ രാം ലീലാ മൈതാനിയിൽ നടന്ന പ്രസംഗമാണ് രാഹുലിനെ കുഴപ്പിച്ചിരിക്കുന്നത്. കർഷകരെയും ദരിദ്രരെയും മോദിയും അദ്ദേഹത്തിന്‌റെ സർക്കാരും അവഗണിക്കാൻ ശ്രമിക്കുകയാണെന്നാണ് രാഹുൽ ഗാന്ധി പറയാൻ ഉദ്ദേശിച്ചതെങ്കിലും പറഞ്ഞത് എന്താണെന്ന് ആർക്കും മനസിലായില്ല. നാവു പിഴച്ചതാവാം, എന്തായാലും കൊട്ടുകൊടുക്കാൻ ആരുമില്ലാതെ വിഷമിച്ചിരുന്ന സോഷ്യൽമീഡിയയ്ക്ക് പ്രസംഗം സംഭവബഹുലമായി.

"എല്ലാ വ്യക്തിയ്ക്കും അമ്മയുണ്ട്, അമ്മയില്ലാത്ത ആരും ഇല്ല" എന്ന രാഹുലിന്റെ വാക്കുകളാണ് ട്വിറ്ററിൽ ട്വീറ്റുകൾക്കും റീട്വീറ്റുകൾക്കും വഴിവച്ച് ട്രെൻഡിങ് ആയിരിക്കുന്നത്. "പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുടെ ഭൂമിയെടുത്ത് അവരുടെ അമ്മമാരെ തട്ടിപ്പറിക്കുകയാണ്. അദ്ദേഹം നമ്മുടെ അമ്മമാരെ(ഭൂമിയെ) മറ്റുള്ളവർക്കു നൽകുകയാണ്"-എന്ന രാഹുലിന്റെ പരാമർശമാണ് വിവാദമായിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടേത് അപക്വമായ പ്രസംഗമാണെന്നു ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. രാഹുലിന്റെ പ്രസംഗം കോമഡി സർക്കസ് ആയ സാഹചര്യത്തിൽ പ്രസംഗം ടെലികാസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ േകാൺഗ്രസ് ആവശ്യപ്പെടുന്നു, തങ്ങൾ കരുതിയത് അതൊരു കിസാൻ സമ്മേളൻ റാലിയാണെന്നാണ് രാഹുൽ അതിനെ എന്തിനാണ് മാ റാലിയാക്കിയത്, ഇതു കേട്ടാൽ ബച്ചൻ പോലും കരയും എ​ന്നിങ്ങനെ പോകുന്നു കമന്റുകൾ.

രാഹുലിന്റെ പ്രസംഗം വൈറലാകാനുമുണ്ട് കാര്യം, എന്തെന്നല്ലേ, ബിഗ്ബി അമിതാഭ് ബച്ചന്റെ ചിത്രം ദീവാറിൽ ശശി കപൂർ പറയുന്ന മേരി പാസ് മാ ഹേ എന്ന ഡയലോഗുമായാണ് ട്വിറ്റർ പ്രേക്ഷകർ രാഹുലിന്റെ പരാമർശത്തെ കൂട്ടിക്കുഴച്ചിരിക്കുന്നത്.