ഷേവ് ചെയ്താൽ താടി വളരില്ല!

Representative Image

നിത്യവും ഷേവു ചെയ്താൽ താടി മീശകൾ വളർന്നു പന്തലിക്കുമെന്നു കരുതുന്നവരാണ് ഭൂരിഭാഗവും. യഥാർഥത്തിൽ രോമ വളർച്ചയും ഷേവിങ്ങുമായി വലിയ ബന്ധമൊന്നുമില്ല. അതായത് താടി വളരാൻ കൊതിക്കുന്നവർ ഒരാശ്വാസത്തിന് ഷേവു ചെയ്യുന്നു എന്നു മാത്രം. 1920 മുതൽ തന്നെ ഈ വിഷയത്തിൽ പഠനങ്ങൾ നടന്നിട്ടുണ്ട്. രോമ വളർച്ച നിയന്ത്രിക്കുന്നത് ചർമത്തിനോടു ചേർന്നുള്ള ഹെയർ ഫോളിക്കിളുകളാണ്. ഈ ഫോളിക്കിളുകളെ ഷേവിങ് യാതൊരു വിധത്തിലും സ്വാധീനിക്കുന്നില്ല.

മുടിയുടെ അല്ലെങ്കിൽ താടിയുടെ ഏറ്റവും പുറത്തുള്ള ഭാഗം മാത്രമാണ് ഷേവ് ചെയ്യപ്പെടുന്നത്. ഇവയ്ക്കാണെങ്കിൽ ജീവനുമില്ല. ജീവനില്ലാത്ത ഈ രോമങ്ങൾ ഷേവു ചെയ്യുന്നത് രോമ വളർച്ചയെ ബാധിക്കില്ല. മുടിയുടെ നിറത്തെയും ബലത്തെയും വളർച്ചയെയുമെല്ലാം സ്വാധീനിക്കുന്നത് ഹെയർ ഫോളിക്കിളുകളാണ്. ഷേവ് ചെയ്താൽ മുടിയുടെ നിറം വർധിക്കുമെന്നതും തെറ്റായ ധാരണയാണ്. ഈ ഷേവിങ് മിത്ത് 50 വർഷക്കാലമെങ്കിലും നിലനിന്നതായി ന്യൂയോർക്ക് ടൈംസ് പറയുന്നുണ്ട്. ശരിക്കും 50 ആണോ .. നമ്മളിൽ പലരും ഇപ്പോഴും വിശ്വസിക്കുന്നില്ലേ..