പെണ്ണുങ്ങൾ ആണുങ്ങളിൽ നിന്നു കടമെടുത്ത 7 സ്റ്റൈൽ ടിപ്സ്

ഇന്നത്തെ കാലത്തു പെൺപിള്ളേർ നടക്കുന്നതു കാണുമ്പോൾ തന്നെ ഒന്നു സംശയം തോന്നും ഇത് ആണാണോ പെണ്ണാണോ എന്ന്. അല്ലാ മുടി ബോബ് ചെയ്യാനും ജീൻസും ഷോർട്സും ഇട്ടു ബൈക്കിൽ ചെത്തലുമൊക്കെ ആൺപിള്ളേരുടെ മാത്രം കുത്തകയല്ലല്ലോ.. ഫാഷനിലുമാകാം സ്ത്രീ സമത്വം. കണ്ടോളൂ പെണ്ണുങ്ങൾ ആണുങ്ങളിൽ നിന്നും കടമെടുത്ത ചില സ്റ്റൈൽ ടിപ്സ്...

ഷർട്സ്

ഷർട്ടെന്നാൽ അത് ആണിനു മാത്രമാണെന്ന് ആരാ പറഞ്ഞേ? റോ‍ഡിലേക്കൊന്നു ഇറങ്ങി നോക്കൂ ഫ്രണ്ട്സ്... ഇന്നു ഗേൾസ് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വസ്ത്രമാണ് ഷര്‍ട്ട്. ശരീര ശാസ്ത്രത്തെ എടുത്തു കാണിക്കുന്നില്ലെന്നു മാത്രമല്ല ധരിക്കാനും സുഖം. സംഭവം ആൺപിള്ളേരിൽ നിന്നും കടമെടുത്തതാണെങ്കിലും ഷർട്ടിട്ട പെണ്ണുങ്ങൾക്കൊരു ലുക് തന്നെയാട്ടോ.

ജീൻസ്

ലെഗിങ്സിനൊപ്പം ചീത്തപ്പേരു കേൾക്കുന്നുണ്ട് സ്കിന്നി ജീൻസും. കാര്യം ആൺപിള്ളേരും ജീൻസിടുന്നുണ്ടെങ്കിലും പെൺപിള്ളേർ ഇട്ടുതുടങ്ങിയതോടെ പഴി മുഴുവൻ അവർക്കായി. കാഷ്വൽ ലുക് നല്‍കുന്നതിനൊപ്പം യാത്രകളിലും മറ്റും ഏറ്റവും കംഫർട്ടബിൾ ആക്കുന്നുവെന്നതു തന്നെയാണ് ജീൻസ് പെൺകുട്ടികളുടെ ഇഷ്ട വസ്ത്രമായത്.

ബ്ലേസേഴ്സ് അഥവാ പുറങ്കുപ്പായം‌

പണ്ടൊക്കെ ബോയ്സ് മാത്രമായിരുന്നു ബ്ലേസ്ഴ്സിന്റെ ആരാധകർ. എന്നാൽ ഇന്നു പെൺകുട്ടികളും ബ്ലേസേഴ്സിനു പുറകെയാണ്. ജീൻസായാലും മിഡിയായാലും ഷോർട്സ് ആയാലും ടോപ്പിനു മുകളിൽ ഒരു ബ്ലേസേഴ്സ് ഇട്ടാൽ പിന്നെ കലക്കൻ ലുക്കായിരിക്കും. പെൺകുട്ടികൾക്കായി വിവിധ വർണങ്ങളിലും ഡിസൈനുകളിലുമുള്ള ബ്ലേസേഴ്സ് ഇന്നു വിപണിയിൽ ലഭ്യമാണ്.

ഡെനിം ജാക്കറ്റുകൾ

ബോളിവുഡ് സുന്ദരിമാരെ കണ്ടിട്ടില്ലേ ഹൈ ഹീൽഡ് ചെരിപ്പും പാന്റ്സും ടോപ്പും അതിനു മുകളിലൊരു ഡെനിം ജാക്കറ്റും കൂളിങ് ഗ്ലാസും... കണ്ണെടുക്കാൻ തോന്നില്ല.. ഡെനിം ജാക്കറ്റുകളും വിപണിയിലിറങ്ങിയത് ആണുങ്ങളെ ഉദ്ദേശിച്ചായിരുന്നെങ്കിലും ഇന്നു പല മോഡേൺ ബ്യൂട്ടികൾക്കും ഡെനിം ജാക്കറ്റ് ഒരു ഹരമാണ്.

ബോയ്കട്ട് ഹെയർസ്റ്റൈൽ‌‌‌

മുട്ടോളം മുടി വേണം എന്നൊക്കെ ഇന്നു പറഞ്ഞാൽ പെൺപിള്ളേർ പുഛിച്ചു തള്ളുകയേ ഉള്ളുവെന്നതിനു ഒരു സംശയവുമില്ല. ലൈഫ് സ്റ്റൈല്‍ മാറിയതോടെ തിരക്കിനൊപ്പം ഓടാൻ പനങ്കുല പോലെ നീണ്ട മുടി ഒരു ശല്യം തന്നെയാണ്. ബോയ്കട്ട് ചെയ്താലോ ആഹാ ചൂടും ഇല്ല, മുടി ഉണക്കാൻ പാടുപെടുകയും വേണ്ട. ഇന്നു പെൺകുട്ടികളിലധികവും മുടി പറ്റെ വെട്ടുന്ന ഹെയർസ്റ്റൈലിന്റെ ഇഷ്ടക്കാരാണ്.

പാ‌ട്യാല

ബോളിവുഡ് സിനിമകളിൽ കണ്ട് പരിചിതമായ, സ്കിൻഫിറ്റ് അരങ്ങിലെത്തും വരെ അടക്കി വാണിരുന്ന പാട്യാല സാൽവാറുകൾ പെൺപിള്ളേർക്കു വേണ്ടി ഉണ്ടാക്കിയതാണെന്നാണോ വിചാരം? തെറ്റി ഗേൾസ്... പഞ്ചാബിലെ പാട്യാലയിലെ ആണുങ്ങൾക്കിടയിലെ രാജകീയ വസ്ത്രമാണ് പാട്യാല. നീളൻ ഷർട്ടിനൊപ്പം അവി‌ടെയുള്ള ആണുങ്ങൾ ധരിക്കുന്ന പാട്യാലയാണ് രൂപഭാവങ്ങളിലൂടെ ഇന്നത്തെ മൊഞ്ചുള്ള പാട്യാല പെൺകൊടിയായി മാറിയത്.

വലിയ ഡയലുള്ള വാച്ചുകള്‍

പണ്ടൊക്കെ കണ്ടിട്ടില്ലേ പെണ്‍കുട്ടികൾ വാച്ചു വാങ്ങുകയാണെങ്കിൽ ഇളം നിറത്തിലുള്ള സ്ട്രാപ്പും ഡയലും നന്നേ ചെറുതായ വാച്ചുകളായിരിക്കും തിരഞ്ഞെടുക്കുക. അന്ന് ആൺപിള്ളേർ മാത്രമാണ് ബിഗ് ഡയൽ വാച്ച് ധരിക്കുന്നത്. ഇന്ന് ഏതു കടയിൽപ്പോയി ചോദിച്ചാലും അറിയാം ബിഗ് ഡയൽ വാച്ചുകൾ ആണുങ്ങളേക്കാൾ വാങ്ങുന്നതു പെൺപിള്ളേർ ആണെന്ന്. കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുള്ള യാതൊരു സാമ്യവും തോന്നാത്ത വലിയ സ്ട്രാപ്പും ഡയലുമാണ് ഗേൾസിന്റെ ഫേവറെറ്റ്,