അമ്മയെന്നാൽ അഴകല്ലേ....

Representative Image

ഗർഭകാലം പിന്നിടുന്തോറും ഉന്തിവരുന്ന വയറാണ് മോംസ് ടു ബി –കൾക്ക് ഫാഷൻ വസ്‌ത്രങ്ങൾ അണിയുന്നതിനു തടസമായി നിൽക്കുന്നതെങ്കിൽ ഈ ‘ബംപ്’ തന്നെ സ്‌റ്റൈലിഷാക്കുന്ന വസ്‌ത്രങ്ങളാണ് ഗർഭിണികൾക്കായി ഡിസൈനർമാർ ഒരുക്കുന്നത്. വയർ മറയ്‌ക്കാനും ഒതുക്കാനും ബദ്ധപ്പെട്ടവർ ശരീരത്തിന്റെ അഴകളവുകളിലെ പോരായ്‌മകൾ ആഘോഷമാക്കുന്ന വസ്‌ത്രങ്ങൾ ഏറെയിഷ്‌ടത്തോടെ ധരിക്കുന്നു. എംപയർ വേസ്‌റ്റ് ടോപ്‌സ്, സ്‌ട്രെച്ച് ടീഷർട്‌സ്, ബട്ടൺ ഫ്രണ്ട് ഷർട്‌സ്, ഫ്‌ളാനൽ ഷർട്‌സ്, ട്യൂണിക്‌സ്, സ്വെറ്റെഴ്‌സ്, ബ്ലേസേഴ്‌സ് എന്നിവയിൽനിന്ന് ഇഷ്‌ടാനുസരണം ഗർഭിണികൾക്കു തിരഞ്ഞെടുക്കാം.

ഗർഭകാലത്തിന്റെ അവസാനഘട്ടത്തിലാണെങ്കിൽ കുഞ്ഞിനെ മുലയൂട്ടുന്നതിനു കൂടി സൗകര്യമുള്ള വസ്‌ത്രങ്ങളാണ് സൗകര്യപ്രദം. ഡിസൈനർമാരുടെ കരവിരുതും കരുതലും ചേരുമ്പോൾ ബ്രെസ്‌റ്റ് ഫീഡിങ് സൗകര്യമുള്ള ടോപ് ആണെന്ന് കാണുന്നവർക്കു മനസിലാക്കാനുമാകില്ല. പ്രമുഖ ഓൺ‌ലൈൻ ബ്രാൻഡുകളായ ഫസ്റ്റ്ക്രൈ, ജബോംഗ് എന്നിവയിലൊക്കെ ഏറ്റവും കൂടുതൽ ട്രാഫിക് മെറ്റേണിറ്റി വെയറിലാണ്. എത്നിക്, വെസ്റ്റേൺ, കാഷ്വൽ, ഈവനിങ്, നൈറ്റ് വെയർ എന്നിങ്ങനെ പല വിഭാഗത്തിലെ മെറ്റേണിറ്റി വെയറുകൾ ലഭ്യമാണ് . തരം പോലെ എടുത്തണിഞ്ഞ് സുന്ദരിയാകുകയേ വേണ്ടൂ !