സ്റ്റൈലാക്കാൻ ട്രാൻസ്പരന്റ് ടോപ്

അണിയേണ്ട രീതിയിലണിഞ്ഞാൽ ട്രാൻസ്പരന്റ് ടോപ്പുകളെ നോക്കി ആരും നെറ്റി ചുളിക്കില്ല, കിടിലൻ ഫെമിനിൻ ലുക്ക് തരുകയും ചെയ്യും.‌

ഇന്നർവെയറുകളുടെ കാര്യത്തിലാണു ശ്രദ്ധിക്കേണ്ടത്. നല്ലൊരു സ്ലിപ്പോ ടാങ്ക് ടോപ്പോ ട്രാൻസ്പരന്റ് ടോപ്പുകൾക്കൊപ്പമണിയാം. ന്യൂഡ് കളറോ അടിപൊളി പോപ്പ് കളറുകളോ തിരഞ്ഞെടുക്കാവുന്നതാണ്. സാഹചര്യത്തിനനുസരിച്ച്, ശരീരവടിവ് എടുത്തു കാണിക്കുന്നതാണ് ട്രാൻസ്പരന്റ് ടോപ്പുകൾ എന്നതിനാൽ അല്പം ലൂസ് ആയവ ധരിക്കുന്നതാകും ഉത്തമം.

ഇരുണ്ട നിറത്തിലുളള ട്രാൻസ്പരന്റ് ടോപ്പുകൾക്കൊപ്പം ന്യൂഡ് നിറത്തി ലുളള സ്ലിപ്പോ ടാങ്ക് ടോപ്പോ തിരഞ്ഞെടുക്കാം. സ്ട്രൈപ്സുളള വെളുത്ത ട്രാൻസ്പരന്റ് ടോപ്പിനൊപ്പം കറുത്ത സ്ലിപ്പണിയാം. കാഷ്വല്‍ അവസരങ്ങളിലേക്ക് കറുത്ത ട്രാൻസ്പരന്റ് ടോപ്പും നിയോൺ നിറങ്ങളിലുളള സ്ലിപ്പും പരീക്ഷിക്കാം. ട്രാൻസ്പരന്റ് ടോപ്പുകൾക്കൊപ്പം ബോള്‍‍ഡ് പാറ്റേണുകളുളള ടാങ്ക് ടോപ്പുകളണിയുന്നതും ട്രെൻഡാണ്. ഇളം നിറത്തിലുളള ട്രാന്‍സ്പരന്റ് ടോപ്പു കൾക്ക് അതേ നിറത്തിലുളള സ്ലിപുകളാകും ചേരുന്നത്.

കാഷ്വലായി ധരിക്കുമ്പോൾ വലിയ ഡയലുളള ഒരു വാച്ചും ഫ്ലാറ്റ് ഹീല്‍സും മതി ആക്സസറികളായി. അല്ലാത്ത അവസരങ്ങളിൽ അല്പം ആ‍‍‍ഡംബരമാകാം. ബ്ലേസറോ ജാക്കറ്റോ ധരിച്ച് കൂടുതൽ കംഫര്‍ട്ടബിൾ ആകാം.