100 ൽ നിന്നും 49 കിലോയിലേയ്ക്ക്, രഹസ്യം ഒരൊറ്റ കാര്യം!

അമിത വണ്ണം കൊണ്ട് ദുരിതമനുഭവിക്കുന്ന ധാരാളം ആളുകളുണ്ടിന്ന്. അനാരോഗ്യകരമായ ഭക്ഷണശീലവും വ്യായാമമില്ലാത്തതുമാണ് ഈ പൊണ്ണത്തടിക്കു പിന്നില്‍, അത് തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിട്ടുണ്ടാകും. വണ്ണം വയ്ക്കാനെളുപ്പമാണ് പക്ഷേ അതൊന്ന് കുറച്ചു കൊണ്ടുവരാനാണ് ബുദ്ധിമുട്ട്. ഡയറ്റിങും എക്സർസൈസും നെറ്റിൽ കാണുന്ന പൊടികൈകളുമൊക്കെ പരീക്ഷിച്ചിട്ടും രക്ഷയില്ലേ? വണ്ണമൊന്നുകുറയ്ക്കാൻ പഠിച്ച പണി പടിനെട്ടും നോക്കിയിട്ടും വണ്ണം കുറഞ്ഞില്ലേ? എന്നാൽ നിങ്ങൾ ഈ സൗത്ത് കൊറിയൻ പെൺകുട്ടിയുടെ മാറ്റത്തിന്റെ രഹസ്യം തീർച്ചയായും അറിയണം.

ഹൈസ്ക്കൂൾ കാലത്താണ് ജിന്നി എന്ന പെണ്‍കുട്ടിക്ക് അമിതവണ്ണം ആരംഭിക്കുന്നത്. ആ സമയത്ത് അവൾക്ക് 100 കിലോയിലധികമായിരുന്നു ഭാരം. ബിയറും ചിക്കനുമായിരുന്നു കക്ഷിയുടെ ഇഷ്ട ഭക്ഷണം. ഇവയുടെ അമിത ഉപയോഗം മൂലം ഒറ്റ വര്‍ഷം കൊണ്ട് 24 കിലോയാണ് ജിന്നിക്ക് കൂടിയത്. കഠിനമായ നടുവേദന വരുന്നത് വരെ ഈ വണ്ണത്തെ കുറിച്ചൊന്നും ജിന്നി ബോധവതിയായിരുന്നില്ല. ജിന്നിയുടെ നട്ടെല്ലിന് അവളുടെ ശരീരഭാരം താങ്ങാനാവാത്തതായിരുന്നു നടുവ് വേദനയ്ക്ക് പിന്നിൽ.

ഈ സംഭവത്തോടെ തന്റെ വണ്ണം എങ്ങനെയും കുറയ്ക്കണമെന്നവൾ തീരുമാനിച്ചു. അതിനായി ജീവിതചര്യയിലാകെ മാറ്റം വരുത്താൻ തുടങ്ങി. ദിവസേന അഞ്ച് ലിറ്റർ ചൂടുവെള്ളം കുടിക്കാൻ തുടങ്ങി. ചോറിൻറെ അളവ് കുറച്ചു.. കൂടാതെ ഉപ്പടങ്ങിയ ഭക്ഷണങ്ങൾ പാടേ ഒഴിവാക്കി. കൂടുതൽ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി. ബോറടിക്കുമ്പോഴൊക്കെ പത്ത് മിനുട്ട് നടക്കാൻ ശ്രദ്ധിച്ചു. വെറും രണ്ട് വർഷത്തിനുള്ളിൽ ജിന്നിയിലെ മാറ്റം അദ്ഭുതകരമായിരുന്നു. പണ്ട് അവളെ കണ്ടിരുന്നവർക്ക് തിരിച്ചറിയാൻ തന്നെ പ്രയാസമായിരുന്നു. ചൂടു വെള്ളം കുടിക്കുന്നതാണ് തന്റെ ഈ മാറ്റത്തിന് പിന്നിലെന്നാണ് ജിന്നി പരസ്യമാക്കിയ രഹസ്യം.