ലണ്ടൻ ബ്രിഡ്ജിൽ നിന്ന് തെംസ് നദിയിലേക്കൊരു ചാട്ടം

ലണ്ടൻ ബ്രിഡ്ജിനു മുകളിൽ നിന്ന് കുത്തിയൊലിച്ചൊഴുകുന്ന തെംസ് നദിയിലേക്ക് ഒരൊറ്റച്ചാട്ടം. സിനിമാഷൂട്ടിങോ മോക് ഡ്രില്ലോ ആണെന്ന് തെറ്റിദ്ധരിക്കാൻ വരട്ടെ. സംഭവം യഥാർത്ഥത്തിൽ നടന്നതുതന്നെയാണ്. സാഹസികത തലയിൽപ്പിടിച്ച ബ്രിട്ടീഷ് യുവാവ് ഷാ ഫൈസൽ ഷിൻവാരി ആണ് ഇതിനു പിന്നിൽ. വെറുതെയങ്ങു ചാടുക മാത്രമല്ല തുടക്കം മുതൽ ഒടുക്കം വരെ വിഡിയോ പിടിക്കാൻ സുഹൃത്തിനെ ഏർപ്പാടാക്കുകയും ചെയ്തു കക്ഷി. യൂട്യൂബ് സബ്സ്ക്രൈബർമാരിൽ ഒരാൾ നടത്തിയ വെല്ലുവിളി ഏറ്റെടുത്താണ് തെംസ് നദിയിലേക്കു ചാടാൻ തീരുമാനിച്ചതത്രേ.

എന്നാൽ ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വിവേകശൂന്യമായ വിഡിയോ എഡെിയയാണെന്നും ഇനിയൊരിക്കലും ഇത്തരത്തിലൊന്നു സംഭവിക്കില്ലെന്നും ഷിൻവാരി വ്യക്തമാക്കി. തെല്ലും ഭയമില്ലാതെ ടവർ ബ്രിഡ്ജിനു മുകളിൽ നിന്നു ചാടിയ ഷിൻവാരി നീന്തിക്കയറുന്നതും വിഡിയോയിൽ കാണാം. തളർന്ന് അവശനായ ഷിൻവാരിയെ പ്രാഥമിക ശുശ്രൂഷകൾക്കു ശേഷമാണ് തിരികെവിട്ടത്.