ട്വിറ്ററിൽ താരമായി 100 വയസുകാരൻ

ജെന്നിഫർ ലി, 100 എന്ന് പ്രിന്റുള്ള ഷർട്ടുമണിഞ്ഞ് റോബർട്ടോ മെർട്ടിനസ്

100 വയസ്സുകാരൻ റോബർട്ടോ മെർട്ടിനസാണ് ഇപ്പോൾ ട്വിറ്ററിലെ താരം. ഒരു ചിത്രത്തിനോ പോസ്റ്റിനോ ഒക്കെ ഷെയറും റീട്വീറ്റുമുണ്ടാകുന്നതൊക്കെ സ്വാഭാവികമാണ്. ഇക്കാലത്ത് അതൊന്നും ഒരു സംഭവമേയല്ല. എന്നാൽ ഒരു 100 വയസ്സുകാരൻ അപ്പൂപ്പന്റെ ചിത്രത്തിന് ആയിരക്കണക്കിന് റീട്വീറ്റുകളും ലൈക്കുകളും ലഭിച്ചാലോ. അതൊരു സംഭവം തന്നെയാണ്. സംഗതി സത്യമാണ്, റോബർട്ടോ മെർട്ടിനസ് എന്ന അപ്പൂപ്പൻ മാത്രമല്ല അദ്ദേഹം അണിഞ്ഞിരിക്കുന്ന ഇമോജി ഷർട്ടും വൈറലായെന്നു പറഞ്ഞാൽ മതിയല്ലോ..

റോബർട്ടോ മെർട്ടിനസിന്റെ 100ാം പിറന്നാളിന് വാങ്ങിയ 100 എന്ന് നിറയെ പ്രിന്റുള്ള ഷർട്ടാണ് ഇതിനെല്ലാം പിന്നിൽ. ജെന്നിഫർ ലി എന്ന യുവതിയാണ് തന്റെ അപ്പൂപ്പന്റെ സ്റ്റൈലൻ ചിത്രം പോസ്റ്റ് ചെയ്തത്. സ്പാനിഷിൽ ഗ്രാന്‍ഡ്ഫാദർ എന്നർഥം വരുന്ന abuelo എന്നു പതിച്ച നൈക്കിയുടെ ഒരു തൊപ്പിയും റോബർട്ടോ ധരിച്ചിട്ടുണ്ട്. 33,000 ത്തിലധികം റീട്വീറ്റും 61,000 ത്തിലധികം ഫേവറിറ്റ്സുമാണ് ചിത്രത്തിന് ലഭിച്ചത്.

സ്കൂളുകളിലെ പരീക്ഷയ്ക്ക് നൾകുന്ന 100 ൽ 100 എന്ന മാതൃകയിലാണ് ഈ ഇമോജിയുടെ രൂപകൽപന. പക്ഷേ റോബർട്ടോ മെർട്ടിനസിന്റെ വയസിന് ആ ഷർട്ട് അർഥവത്തായിരുന്നു. അദ്ദേഹത്തിന്റെ നൂറാം പിറന്നാളിന് വാങ്ങിയതായിരുന്നു അത്. ഷർട്ട് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് ജെന്നിഫർ. ബർത്ത് ഡേ പാർട്ടിക്കു മാത്രമല്ല ഫാദേഴ്സ് ഡേയ്ക്കും റോബർട്ടോ ആ ഷർട്ടാണ് ധരിച്ചത്.. എന്തായാലും അപ്പൂപ്പനേയും 100 ഷർട്ടിനേയും സമൂഹമാധ്യമങ്ങൾ അങ്ങ് ഏറ്റെടുത്തുവെന്ന് പറഞ്ഞാൽ മതിയല്ലോ.