ട്വിറ്ററില്‍ തരംഗമായ ആ വിവാഹ ക്ഷണക്കത്തിനു പിന്നില്‍

ന്യൂഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ സുരേഷ് കുമാറും വിദ്യ പ്രിയങ്കയുമാണ് ഈ കഥയിലെ നായികാ നായകന്‍മാര്‍...

അതൊരു അറേഞ്ച്ഡ് മാരേജ് ആയിരുന്നു. പക്ഷേ ആ അറേഞ്ച്ഡ് മാരേജ് പിന്നീട് ലവ് മാരേജ് ആയി പരിണമിച്ചപ്പോള്‍ സാമൂഹ്യ മാധ്യമമായ ട്വിറ്ററിലും സജീവചര്‍ച്ചാ വിഷയമായി. 

കാരണം തീര്‍ത്തും വ്യത്യസ്തമായൊരു വിവാഹ ക്ഷണക്കത്തായിരുന്നു. ന്യൂഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ സുരേഷ് കുമാറും വിദ്യ പ്രിയങ്കയുമാണ് ഈ കഥയിലെ നായികാ നായകന്‍മാര്‍. 

സുരേഷ് ഡല്‍ഹിയില്‍ ഒരു അനസ്‌തെറ്റിസ്റ്റ് ആയി ജോലി നോക്കുന്നു, പ്രിയങ്ക പി ജി ചെയ്യാന്‍ തയാറെടുക്കുന്നു. ട്വിറ്ററിലൂടെ ഇന്നു രണ്ടു പേരും ആയിരങ്ങള്‍ക്ക് പ്രിയങ്കരരായി തീര്‍ന്നിരിക്കുകയാണ്. വിവാഹം വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു, അതിനു ശേഷം അവര്‍ കുറേയധികം സംസാരിച്ചു, പരസ്പരം മെസേജുകള്‍ കൈമാറി, ഒരു ദിവസം നിശ്ചയിച്ചു, മാര്‍ച്ച് 2, വിവാഹിതരുമായി. എന്താണ് പ്രത്യേകതയെന്നല്ലേ?

അറേഞ്ച് മാരേജ് പിന്നീട് നല്ല പ്രണയത്തിലേക്ക് വഴിമാറിയെന്നും, അതു ലോകത്തോട് പറയേണ്ടത് വ്യത്യസ്ത തരത്തിലാകണമെന്നും അതിനാണ് ഐഫോണ്‍ വെഡ്ഡിങ് കാര്‍ഡ് തെരഞ്ഞെടുത്തതെന്നുമാണ് സുരേഷ് പറയുന്നത്...

ഇവരെ വേറിട്ടതാക്കിയത് സുരേഷിന്റെ കസിന്‍ ഡിസൈന്‍ ചെയ്ത ഐഫോണ്‍ വെഡ്ഡിങ് ഇന്‍വിറ്റേഷന്‍ കാര്‍ഡായിരുന്നു. അറേഞ്ച് മാരേജ് പിന്നീട് നല്ല പ്രണയത്തിലേക്ക് വഴിമാറിയെന്നും, അതു ലോകത്തോട് പറയേണ്ടത് വ്യത്യസ്ത തരത്തിലാകണമെന്നും അതിനാണ് ഐഫോണ്‍ വെഡ്ഡിങ് കാര്‍ഡ് തെരഞ്ഞെടുത്തതെന്നുമാണ് സുരേഷ് പറയുന്നത്. 

സുരേഷിന്റെ വാട്‌സാപ്പ് കോണ്‍വര്‍സേഷന്‍ എല്ലാം പകര്‍ത്തിയാണ് മനോഹരമായ ഇന്‍വിറ്റേഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ ഐഫോണ്‍ വെഡ്ഡിങ് ഇന്‍വിറ്റേഷനാണ് എല്ലാവര്‍ക്കും നല്‍കിയത്. ട്വിറ്ററില്‍ മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും എന്നാല്‍ ചിലര്‍ ഓവറായിപ്പോയെന്ന് പറഞ്ഞ് കളിയാക്കിയെന്നും സുരേഷ് പറയുന്നു.