വഞ്ചകിയായ കാമുകിക്ക് കാമുകന്മാരുടെ വക എട്ടിന്റെ പണി; വൈറൽ വി‍ഡിയോ

പ്രണയത്തിനു വഴിതെറ്റിയാല്‍ പ്രതികാരമാകുന്ന അവസ്ഥയാണിന്ന്. താൻ സ്നേഹിക്കുന്നയാൾ വഞ്ചിക്കുന്നുവെന്നോ തന്നെ വിട്ടു പോകുന്നുവെന്നോ തോന്നിത്തുടങ്ങിയാൽ പിന്നെ ഏതെങ്കിലും വിധേന പ്രതികാരം നടത്തിയാലേ സമാധാനമാകൂ. സമൂഹമാധ്യമത്തിൽ വൈറലാകുന്ന ഒരു വിഡിയോയും സമാനമാണ്, വഞ്ചകിയായ കാമുകിക്ക് കാമുകന്മാരു‌ടെ വക എട്ടിന്റെ പണി കിട്ടുന്നതിന്റെ വിഡിയോ ആണിത്. 

തങ്ങളെ രണ്ടുപേരെയും കാമുകി സമർഥമായി വഞ്ചിക്കുന്നുവെന്നു തോന്നിയതോടെയാണ് അവൾക്കിട്ടൊരു പണി കൊ‌ടുക്കാൻ ഇരുവരും തീരുമാനിക്കുന്നത്. അങ്ങനെ കാമുകിയുടെ ജോലിസ്ഥലത്തു പോയി എല്ലാവരുടെയും മുന്നിൽവച്ച് ഫേക് പ്രൊപോസൽ നടത്തിയാണ് പറ്റിക്കുന്നത്. 

വെള്ള ടീഷർട്ട് ധരിച്ചൊരു യുവാവ് കാമുകിക്കടുത്തേക്ക് ചെല്ലുന്നതിൽ നിന്നാണ് വി‍ഡിയോ ആരംഭിക്കുന്നത്. യുവാവിനെ കണ്ടതോടെയുവതി സന്തോഷത്തോടെ അടുത്തേക്കു വരികയാണ്. ആലിംഗനത്തിനു ശേഷം ഇരുവരും ഏതാനും സമയം സംസാരിക്കുന്നു. ശേഷം സർപ്രൈസായി പരമ്പരാഗത ശൈലിയിൽ മുട്ടുമടക്കി പ്രൊപോസ് ചെയ്യാനായി ഇരിക്കുകയാണ് യുവാവ്.  ഇതോടെ യുവതിയുടെ സഹപ്രവർത്തകരെല്ലാം കയ്യടിച്ച് പ്രോത്സാഹനവുമായി രംഗത്തേക്കു വരുന്നതു കാണാം. അങ്ങനെ യുവതി സർപ്രൈസിനായി കാത്തിരിക്കവേ യുവാവ് തന്റെ കയ്യിലിരിക്കുന്ന മോതിരത്തിന്റെ കൂട് പുറത്തേക്കെ‌ടുക്കും. മോതിരം കയ്യിലണിയിക്കുന്നതിനു പകരം പരിഭ്രാന്തിേയ‌ാടെ യുവാവ് ഇരുവശവും നോക്കുന്നതും കാണാം. 

അവസാനം യുവാവിന്റെ കാത്തിരിപ്പിനു വിരാമമെന്നോണം ഒരാൾ വാതിലും തുറന്ന് അകത്തേക്കു പ്രവേശിക്കും. പിന്നീടങ്ങോട്ട് യുവതിയെ കണ്ണുപൊട്ടുന്ന ചീത്തവിളിക്കുകയാണ് ആ വന്ന പുതിയ യുവാവ്.  ഇതിനിടെ പതിയെ വാതിലും തുറന്ന് യുവതി പുറത്തേക്കു പോകുന്നതും കാണാം. 

കാമുകി ഇരുവരെയും ഒരേസമയം പ്രണയം നടിച്ചു പറ്റിക്കുകയായിരുന്നുവെന്നാണ് അവരുടെ വാദം. കാമുകിയോടുള്ള സ്നേഹം മൂത്ത് ഒരാൾ അവൾക്കായി കാറുവാങ്ങിക്കൊ‌‌​ടുക്കുക പോലും ചെയ്തിരുന്നുവത്രേ. ഇരുവരും ഒരുപോലെ പറ്റിക്കപ്പെ‌ട്ടുവെന്നു ബോധ്യം വന്നതോടെയാണ് ഒന്നിച്ചുനിന്നു പണി കൊടുക്കാൻ തീരുമാനിച്ചതെന്നാണ് രണ്ടുപേരും ഒരേസ്വരത്തിൽ പറയുന്നത്.