വൈറലായി രൺവീർ സിങ്ങിന്റെ നഗ്നചിത്രം, ദീപികയെയും വെറുതെ വിടാതെ സോഷ്യൽ മീഡിയ

രൺവീർ സിങ്ങും ദീപിക പദുക്കോണ്‍

ബോളിവു‍ഡിന്റെ ഹീറോ രൺവീർ സിങ് ട്രോളന്മാരുടെ പ്രിയപ്പെട്ട താരമാണ്. രൺവീർ സിങ്ങ് എന്തെങ്കിലും ചെറിയ അബദ്ധം കാണിച്ചാൽ മതി അതപ്പോൾ വൈറലാക്കാനും ട്രോളുകളാക്കാനും കാത്തിരിക്കുകയാണ് സമൂഹമാധ്യമത്തിലെ ചിലർ. എന്തായാലും താരത്തിന്റെ പൂർണ നഗ്നനായിരിക്കുന്ന ഒരു ചിത്രമാണ് ഇന്ന് ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സംഗതിയിൽ ഒരു കാര്യവുമില്ലാതെ താരത്തിന്റെ കാമുകി എന്നു പരക്കെ അറിയപ്പെ‌ടുന്ന നടി ദീപിക പദുക്കോണിനെയും വലിച്ചിഴയ്ക്കുന്നവരുണ്ട്.

നിറയെ െവള്ളമുള്ള ഒരു ബാത്ടബ്ബിൽ ചുരുണ്ടുകൂടി കിടക്കുന്ന രൺവീറിന്റെ പഴയൊരു ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തിലെങ്ങും ദീപിക ഇല്ലെങ്കിലും രണ്‍വീറിനെക്കുറിച്ചുള്ള ട്രോളുകളിൽ ദീപികയും ഉണ്ടായിരിക്കണമെന്ന വാശിയാണെന്നു തോന്നുന്നു ട്രോളന്മാർക്ക്. ദീപിക കാൻ ഫെസ്റ്റിവലിനു പോയതോടെ രണ്‍ബീറിന് വസ്ത്രങ്ങ‍ൾ ഇല്ലാതായെന്നു പറഞ്ഞാണ് ചിത്രം ഷെയർ ചെയ്യുന്നത്.

അതിനു കാരണവുമുണ്ട്, മുമ്പൊരിക്കൽ വ്യത്യസ്തമായൊരു വസ്ത്രം ധരിച്ച് രൺവീർ ഇറങ്ങിയപ്പോൾ ഫാഷനിസ്റ്റുകളൊക്കെ ഇതെന്തു വസ്ത്രം എന്ന് അമ്പരന്നിരുന്നു. അന്ന് ദീപികയുടെ വാർഡ്രോബിൽ നിന്നും അടിച്ചു മാറ്റിയതാകും എന്നു പറഞ്ഞ് രൺവീറിന്റെ ഫാഷൻ സെന്‍സിനെ തന്നെ തകർത്തുകളഞ്ഞു. അതാണ് ഇത്തവണയും ട്രോളന്മാർ സ്വീകരിച്ചത്.

ദീപികയുടെ വസ്ത്രം കിട്ടാതായപ്പോൾ നഗ്നനായിരിക്കുന്ന രൺവീർ എന്നും ബിഫിക്രെയുടെ പരാജയത്തിൽ വിഷമിച്ചിരിക്കുന്ന ചിത്രമാണെന്നുമൊക്കെ പോകുന്നു കമന്റുകൾ. എന്തായാലും ട്രോളുകൾ അത്ര പുത്തരിയല്ലാത്ത രൺവീർ ഇതും മുമ്പത്തെ അതേ സ്പിരിറ്റോടെ തന്നെ കാണുമെന്നാണു തോന്നുന്നത്.