പ്ലാസ്റ്റിക്ക് അരി ഉപയോഗിച്ച്  പന്തുണ്ടാക്കി ക്രിക്കറ്റ് കളി; വിഡിയോ വൈറല്‍

എന്തിലും മായമാണ്. ഒരു ഭക്ഷണപദാര്‍ത്ഥവും വിശ്വസിച്ച് കഴിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. അരിയുടെ കാര്യവും തഥൈവ. ഈ ആഴ്ച്ചയാണ് പ്ലാസ്റ്റിക് അരികൊണ്ടുണ്ടാക്കിയ ബിരിയാണിയെക്കുറിച്ച് പരാതി പറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാരന്‍ ടിവി മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച വാര്‍ത്ത പുറത്തുവന്നത്. . ഹൈദരാബാദിലായിരുന്നു സംഭവം.

രാജ്യത്ത് നിരവധി മറ്റ് സ്ഥലങ്ങളിലും പ്ലാസ്റ്റിക് അരി കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ പരാതികളുടെ പ്രളയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ പ്ലാസ്റ്റിക് അരികൊണ്ടുണ്ടാക്കിയ ചോറുപയോഗിച്ച് ബോള്‍ ഉണ്ടാക്കി കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന വിഡിയോ വൈറല്‍ ആകുന്നു. ഉത്തരാഖാണ്ഡിലെ ഹാല്‍ഡ്വാനിയിലാണ് സംഭവം. 

ഇവിടെ വ്യാപാരികള്‍ പ്ലാസ്റ്റിക് അരി വില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഹാല്‍ഡ്വാനിയിലെ ഒരു കടയില്‍ നിന്ന് അരി വാങ്ങിയ കുടുംബം ചോറുണ്ടാക്കിയപ്പോഴാണ് സംഭവം തിരിച്ചറിഞ്ഞത്. ചോറിന് രുചിവ്യത്യാസം തോന്നി ശരിക്ക് പരിശോധിച്ചപ്പോഴാണ് അരി വ്യാജമാണെന്ന് മനസിലായത്. പ്ലാസ്റ്റിക് അരികൊണ്ടുണ്ടാക്കിയ ചോറുപയോഗിച്ച് കുട്ടികള്‍ പന്തുണ്ടാക്കുകയും ചെയ്തു. അതിനു ശേഷം അതുപയോഗിച്ച് ക്രിക്കറ്റും കളിച്ചു. ഇതിന്റെ വിഡിയോ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് അരി കഴിക്കുന്നത് ആരോഗ്യത്തിന് കടുത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോക്റ്റര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

അരി വെള്ളത്തിലിടുമ്പോള്‍ പൊന്തി കിടക്കുന്നുണ്ടെങ്കിലോ മറ്റെന്തെങ്കിലും വ്യത്യാസം തോന്നുന്നുവെങ്കിലോ സംശയിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. 

Read more... More viral stories, viral videos