പൂർണ നഗ്നതയിൽ ഗർഭകാലം ആസ്വദിച്ച്, നിറവയറുമായി സെറീന 

വാനിറ്റി ഫെയര്‍ മാസികയുടെ കവർ ചിത്രത്തിൽ പൂർണ നഗ്‌നയായി സെറീന വില്യംസ്

ടെന്നീസ് കോർട്ടിലെ കരുത്തിന്റെ പര്യായമായ സെറീന വില്യംസ് അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടത് ഗർഭാവസ്ഥയിൽ നേടിയ 22ാം ഗ്രാന്‍സ്ലാം കീരിടത്തിന്റെ പേരിലായിരുന്നു. ഇപ്പോഴിതാ സെറീന വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. തന്റെ ഗർഭകാലത്തിന്റെ അവസാന നാളുകൾ ആഘോഷമാക്കുന്ന താരം, ഗർഭകാല സൗന്ദര്യം പ്രദർശിപ്പിച്ചുകൊണ്ട് വാനിറ്റി ഫെയറിന്റെ കവര്‍ ചിത്രമായെത്തിയിരിക്കുകയാണ്. 

വാനിറ്റി ഫെയര്‍ മാസികയുടെ കവർ ചിത്രത്തിൽ പൂർണ നഗ്‌നയായി ഇടുപ്പിൽ കൈ കുത്തിക്കൊണ്ട് നിൽക്കുന്ന പോസ്റ്റിലാണ് താരം. കാതിൽ ചെറിയൊരു കമ്മലും അരക്കെട്ടിന് അഴകായി ഒരു അരഞ്ഞാണവുമാണ് ശരീരത്തിൽ ആകെയുള്ളത്. വാനിറ്റി ഫെയറിന്റെ കവര്‍ ചിത്രമായി നഗ്നയായ സെലിബ്രിറ്റിയുടെ ഗര്‍ഭകാല ചിത്രം വരുന്നത് ഇത് ആദ്യമായിട്ടല്ല. 

1991ല്‍ അമേരിക്കന്‍ താരം ഡെമി മൂറിയും വാനിറ്റി ഫെയറില്‍ നഗ്നയായി കവർ ചിത്രത്തിനു വേണ്ടി പ്രത്യക്ഷപ്പെട്ടിരുന്നു. 'ഞാന്‍ ദൈവത്തെ കണ്ടു, അവള്‍ കറുത്തതാണ്' എന്നാണ് സെറീന വില്യംസിന്റെ ചിത്രം കണ്ട മാധ്യമപ്രവർത്തകനായ സില്‍വിയ ഒബെല്ല ട്വിറ്ററില്‍ കുറിച്ചത്.

Read more: Beauty Tips in Malayalam, Trending News in Malayalam, Viral Stories in Malayalam