വിരാട് കോഹ്‌ലിക്കൊപ്പം നൃത്തം ചെയ്യുന്ന ആ സുന്ദരിക്കുട്ടി ആര്, വൈറൽ വിഡിയോ

കോഹ്‌ലിയുടെ ഒരു കിടിലൻ ഡാൻസാണിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഒരു സുന്ദരിക്കുട്ടിക്കൊപ്പമാണ് താരത്തിന്റെ മതിമറന്നുള്ള നൃത്തം...

ബാറ്റും േബാളും മാത്രമല്ല ഗഡീസ് ഡാൻസും കോഹ്‌ലിക്കു നന്നായി വഴങ്ങും. അല്ല, അതൊരു പുതിയ കാര്യവുമല്ലല്ലോ. സഹകളിക്കാരുടെ വിവാഹമോ പാർട്ടികളോ എന്തോ ആയിക്കൊള്ളട്ടെ ഇടയ്ക്ക് കോഹ്‌ലിയുടെ ഒരു ഡാൻസ് ഉറപ്പായിരിക്കും. ക്രിക്കറ്റ് ആരാധകർ മാത്രമല്ല ഇപ്പോൾ താരത്തിന്റെ നൃത്തത്തിനും ആരാധകർ ഏറെയാണ്, അവയിൽ ഭൂരിഭാഗവും പെൺപടകളാണെന്നു പ്രത്യേകം പറയേണ്ടല്ലോ. 

പറഞ്ഞുവന്നത് മറ്റൊന്നുമല്ല, കോഹ്‌ലിയുടെ ഒരു കിടിലൻ ഡാൻസാണിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഒരു സുന്ദരിക്കുട്ടിക്കൊപ്പമാണ് താരത്തിന്റെ മതിമറന്നുള്ള നൃത്തം. വിരാടിനൊപ്പമുള്ള സുന്ദരി ഇനിയിപ്പോൾ അനുഷ്ക ആയിരിക്കുമോ എന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇതു തീരെ ചെറിയൊരു കുട്ടിയാണ്. ക്രിക്കറ്റ്താരം മുഹമ്മദ് ഷമിയുടെ മകൾ ഐരയ്ക്കൊപ്പമാണ് കോഹ്‌ലിയുടെ ഡാൻസ്. 

ലൗ ബേഗയുടെ' ഐ ഗോട്ട് എ ഗേൾ ' എന്ന ഹിറ്റ് നമ്പറിനൊപ്പമാണ് കോഹ്‌ലിയുടെയും കുഞ്ഞുആരാധികയുടെയും സൂപ്പർനൃത്തം. ശ്രീലങ്കന്‍ പര്യടനത്തിലെ വിജയാഘോഷത്തിനിടെയാണ് ഇരുവരും നൃത്തം ചെയ്തത്. കോഹ്‌‌ലിയുടെ ചുവടുകൾ അനുകരിക്കാൻ ശ്രമിക്കുന്ന ഐറയെ വിഡിയോയിൽ കാണാം. മുഹമ്മദ് ഷമി തന്നെയാണ് വിഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 

Read more: Lifestyle Malayalam Magazine