ഓൺലൈൻ ലോകത്തെയാകെ പേടിപ്പിച്ച് ഒരു മൂന്നുവയസ്സുകാരൻ !

'ഇറ്റ്' സിനിമയിലെ പെന്നിവൈസ് എന്ന കഥാപാത്രത്തെ അനുകരിച്ചു വേഷം ചെയ്ത ലൂയി

സ്റ്റീഫൻ കിങ്ങിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ 'ഇറ്റ്' എന്ന ഹൊറർ ചിത്രം തിയറ്ററുകളിൽ ആരവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പേടിപ്പിക്കുന്ന ചിരിയും കുട്ടികളെ ആകൃഷ്ടരാക്കാൻ തക്കവണ്ണമുള്ള വേഷവും ബലൂണുകളുമൊക്കെയായി എത്തുന്ന പെന്നിവൈസ് എന്ന ആ കഥാപാത്രം കണ്ടു പേടിക്കാത്തവരും വളരെ കുറവാണ്. ഇപ്പോഴിതാ ഇന്റർനെറ്റ് ലോകത്തും ഒരു പെന്നിവൈസ് ഭീതി നിറച്ചുകൊണ്ടിരിക്കുകയാണ്, അതും വ‌െറുമൊരു മൂന്നുവയസ്സുകാരൻ. 

'ഇറ്റ്' സിനിമയിലെ പെന്നിവൈസ് എന്ന കഥാപാത്രത്തെ അനുകരിച്ചു വേഷം ചെയ്ത ലൂയി

പെന്നിവൈസിനെപ്പോലെ തന്നെ വസ്ത്രം ധരിച്ച് അതേ മേക്കപ്പും ഭാവവുമൊക്കെയായി ഓൺലൈൻ ലോകത്തു തകർക്കാൻ‍ എത്തിയിരിക്കുന്ന ആ കുട്ടിത്താരത്തിന്റെ പേര് ലൂയി. സ്റ്റീഫൻ കിങ്ങിന്റെ കട്ടഫാനായ ലൂയിയുടെ സഹോദരൻ ഈഗൻ ടിൽമാന്‍ ആണ് കൊച്ചനുജനെ പെന്നിവൈസ് ആക്കി വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് ഒരുക്കിയതിനു പിന്നിൽ. പതിനേഴുകാരനായ ഈഗന്‍ സിനിമ ഇറങ്ങും മുമ്പേ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് ഇറക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഫൊട്ടോഗ്രഫിയിൽ തൽപരനായ ഈഗന് പെന്നിവൈസ് ആയി ആരെ പോസ് ചെയ്യിക്കും എന്ന കാര്യത്തിൽ മാത്രം സംശയമുണ്ടായിരുന്നില്ല, കുഞ്ഞനുജനെ തന്നെ അതിനു തയ്യാറാക്കി. 

പെന്നിവൈസിന്റെ രണ്ടേ രണ്ടു ഭാവങ്ങളാണ് എല്ലാ ചിത്രങ്ങളിലും ലൂയി അനുകരിച്ചിട്ടുള്ളത്. അതിലൊന്ന് ചിരിയോടെ നിൽക്കുന്നതും മറ്റൊന്ന് മുഖം വീർപ്പിച്ചു നിൽക്കുന്നതുമാണ്. എന്തായാലും ഓമനത്തമുള്ള ലൂയിയുടെ മുഖത്തെയാകെ പേടിപ്പിക്കും വിധത്തിൽ പെന്നിവൈസിനെപ്പോലെയാക്കിയ ഈഗൻ തെല്ലൊന്നുമല്ല പ്രശംസ അർഹിക്കുന്നതെന്നാണ് ഭൂരിഭാഗം പേരുടെയും വാദം. ‌

Read more: Lifestyle Malayalam Magazine