Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനായിരുന്നു അമീഷാ പരസ്യമായ ആ മാപ്പു പറയിക്കൽ, വൈറൽ വിഡിയോ

Ameesha Patel അന്നൊരിക്കൽ 'അമീഷ' എന്നു വിളിച്ച റിപ്പോർട്ടറോട് 'അമീഷാ ജി' എന്നു വിളിക്കൂ എന്നു പറഞ്ഞതിനാണ് അമീഷയ്ക്കു നേരെ വിമർശനം ഉയർന്നതെങ്കിൽ ഇന്ന് ഒരു ഇവന്റ് മാനേജരെ പരസ്യമായി മാപ്പു പറയിച്ചതിന്റെ പേരിലാണ്...

ചെയ്ത ചിത്രങ്ങളേക്കാളും വിവാദങ്ങളുടെ പേരിൽ പ്രസിദ്ധിയാർജിച്ച നടിയാണ് ബോളിവുഡ് സുന്ദരി അമീഷ പട്ടേൽ. കഹോ നാ പ്യാർ ഹേ എന്ന ചിത്രത്തിലൂടെ ഋതിക് റോഷനൊപ്പം പ്രേക്ഷകരുടെ ഹൃദയം കവർന്ന അമീഷ ഇന്നു വാർത്തകളിൽ ഇ‌‌ടം നേടുന്നതും മറ്റൊരു വിവാദത്തിന്റെ പേരിലാണ്. അന്നൊരിക്കൽ 'അമീഷ' എന്നു വിളിച്ച റിപ്പോർട്ടറോട് 'അമീഷാ ജി' എന്നു വിളിക്കൂ എന്നു പറഞ്ഞതിനാണ് അമീഷയ്ക്കു നേരെ വിമർശനം ഉയർന്നതെങ്കിൽ ഇന്ന് ഒരു ഇവന്റ് മാനേജരെ പരസ്യമായി മാപ്പു പറയിച്ചതിന്റെ പേരിലാണ്. 

ഇന്‍സ്റ്റഗ്രാമിലൂടെ ആദ്യം പുറത്തുവിട്ട വിഡിയോയിൽ പാട്നയിലെ പരിപാടിയിൽ താൻ പങ്കെ‌ടുക്കില്ലെന്നും ആരാധകർ ക്ഷമിക്കണമെന്നുമാണ് താരം പറഞ്ഞിരുന്നത്. താൻ വരാത്തതിനു കാരണം ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നിരുത്തരവാദിത്തമാണെന്നും അമീഷ ആരോപിച്ചിരുന്നു. ശേഷം അമീഷ രണ്ടാമതൊരു വിഡിയോ കൂടി പുറത്താക്കുകയുണ്ടായി. പാട്നയിലെ പരിപാടിക്കു പങ്കെടുക്കാൻ താൻ തയാറാണെന്നു പറയുന്ന വിഡിയോയിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ മൃണാൾ എന്നയാളെക്കൊണ്ടു പരസ്യമായി മാപ്പു പറയിക്കുന്നതും കാണാമായിരുന്നു. തങ്ങളുടെ ഭാഗത്തു വന്ന തെറ്റാണ്, അതിനു താരത്തോടു ക്ഷമ ചോദിക്കുന്നുവെന്നും അമീഷയുടേതു വലിയ മനസ്സാണെന്നും ആ യുവാവു പറയുന്നുണ്ടായിരുന്നു.

പക്ഷേ അമീഷ വിചാരിച്ച പ്രതികരണമല്ല വിഡിയോയ്ക്കു ലഭിച്ചത്. ഒരു മനുഷ്യനെ പരസ്യമായി ഇത്രത്തോളം തരംതാഴ്ത്തിയ അമീഷ അതിൽ എന്ത് ആശ്വാസമാണു കണ്ടെത്തുന്നതെന്നാണ് പലരുടെയും ചോദ്യം. ആളുകൾക്കു തെറ്റു സംഭവിക്കാം പക്ഷേ അതിന് ഇങ്ങനെ ലോകം കാൺകെ അധിക്ഷേപിക്കുകയല്ല ചെയ്യേണ്ടതെന്നും ഇതൊരു തരം പീഡനവും അപക്വമായ നിലപാടാണെന്നും, ഒരു പുരുഷ നടൻ സ്ത്രീ പ്രഫഷണലിനോടാണ് ഇങ്ങനെ ചെയ്തതെങ്കിൽ ഇപ്പോൾ വലിയ അപരാധമായി മാറുമായിരുന്നു വെറും ഫ്ലോപ് നടിയായ അമീഷയുടെ ധാർഷ്ട്യമാണ് ഇതെന്നും പോകുന്നു കമന്റുകൾ. എന്തായാലും വെളുക്കാൻ തേച്ചതു പാണ്ടായി എന്ന അവസ്ഥയിലാണ് അമീഷ ഇപ്പോൾ. 

Read more: Lifestyle Malayalam Magazine