പട്ടൗഡി കുടുംബത്തിലെ കുട്ടി നവാബ് തൈമുർ അലി ഖാൻ പിറന്നു വീണ നാൾ മുതൽക്കേ മീഡിയയുടെ പ്രിയതാരമാണ്. തൈമുറിന്റെ ആദ്യചിത്രങ്ങളും തുടർന്നുള്ള വളർച്ചകളുമെല്ലാം അമ്മ കരീനയും അച്ഛൻ സെയ്ഫ് അലി ഖാനും ആരാധകർക്കായി പങ്കു വെച്ചിരുന്നു. കുഞ്ഞുതൈമുറിന്റെ പുതിയ വിശേഷം എന്താണെന്നല്ലേ? കക്ഷിക്കൊരു കൂട്ടുകാരിയെ കിട്ടിയിരിക്കുകയാണ് ഇപ്പോൾ അങ്ങ് ദുബായിൽ നിന്ന്.
തൈമുറിന്റെ നീലക്കണ്ണുകളും ക്യൂട്ട്നസും അതേപോലെ പകർന്നു കിട്ടിയ ഇനയ എന്ന കൊച്ചുസുന്ദരിയെയാണ് ആരാധകർ തൈമുറിന്റെ പുതിയ കൂട്ടുകാരി എന്ന പേരിൽ വൈറലാക്കിയിരിക്കുന്നത്. എന്തിനധികം തൈമുറിന്റെയും ഇനയയുടെയും ചിത്രങ്ങൾ ചേര്‍ത്തുവച്ച് ഇനയതൈമുർ എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് വരെ തുടങ്ങിക്കഴിഞ്ഞു.
ഇനി ഇനയ സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയുടെ പുത്രിയാണെന്നു തെറ്റിദ്ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, അടുത്തിടെ പെൺകുഞ്ഞിനു ജന്മം നല്‍കിയ സോഹ തന്റെ മകൾക്കും ഇനയ എന്നു തന്നെയാണു പേരു നൽകിയതെങ്കിലും ഈ ഇനയയുടെ ജന്മം കഴിഞ്ഞ വർഷം ഡിസംബറിലാണ്.
ഇനയയുടെയും തൈമുറിന്റെയും നീലക്കണ്ണുകളും തുടുത്ത കവിളുകളുമാണ് ഇരുവരെയും കൂടുതൽ സാമ്യം തോന്നിക്കാൻ കാരണമെന്നാണ് സമൂഹമാധ്യമത്തിലുള്ളവരുടെ കണ്ടുപിടിത്തം. എന്തായാലും തന്റെ മകന് സുന്ദരിയായൊരു അപരയെ കിട്ടിയ വിവരം കരീനയും സെയ്ഫും അറിഞ്ഞോ ആവോ...
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam