പൈശാചിക ശക്തികളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഒരപൂര്‍വ ആചാരം !

കുഞ്ഞുങ്ങളുടെ മുകളിലൂടെ ചാടുന്നവര്‍ പിശാചിനെയാണത്രേ പ്രതിനിധാനം ചെയ്യുന്നത്. ഈ അനുഷ്ഠാനം...

നിലത്ത് നിരത്തികിടത്തിയിരിക്കുന്ന കുഞ്ഞുങ്ങളുടെ മുകളിലൂടെ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന കായികതാരത്തെപ്പോലെ ഒരാള്‍ ചാടിയോടിപ്പോകുന്നു. ഇങ്ങനെയും മാമോദീസ നടത്താം. സാധാരണ മാമോദീസ എന്നുപറയുന്നത് കുഞ്ഞുങ്ങളുടെ തലയില്‍ വെള്ളമൊഴിച്ചുകൊണ്ടുള്ള ഒരു ചടങ്ങാണ്. അല്ലെങ്കില്‍ മാമോദീസ മുങ്ങേണ്ട ആളെ വെള്ളത്തില്‍ മുക്കുന്നു അങ്ങനെയൊക്കെയാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ ദാ ഇങ്ങനെയും മാമോദീസ നടത്താമെന്നും ഈ വിഡിയോ കണ്ടാല്‍ മനസ്സിലാകും. 

'എല്‍ കൊളാച്ചോ' അഥവാ 'ബേബി ജമ്പിങ്' എന്നറിയപ്പെടുന്ന ഈ ആചാരം നടക്കുന്നത് അങ്ങ് സ്പെയിനിലാണ്. എല്ലാ ആദ്യ ഞായറാഴ്ചളിലും ഇതു നടത്തപ്പെടുന്നു. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ തെരുവുവീഥികളില്‍ നിരത്തിക്കിടത്തുന്നു. പരമ്പരാഗത വേഷവിധാനത്തോടെ രണ്ടുപേര്‍ വന്ന് ഈ കുഞ്ഞുങ്ങളുടെ മുകളിലൂടെ ചാടിപ്പോകുന്നു. പൈശാചിക ശക്തികളില്‍നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണത്രേ ഇങ്ങനെ ചെയ്യുന്നത്. 

കുഞ്ഞുങ്ങളുടെ മുകളിലൂടെ ചാടുന്നവര്‍ പിശാചിനെയാണത്രേ പ്രതിനിധാനം ചെയ്യുന്നത്. ഈ അനുഷ്ഠാനം ഏതുകാലത്തു തുടങ്ങിയതാണെന്നുള്ളതിന് വ്യക്തമായ ധാരണയില്ലെങ്കിലും 1620 കാലഘട്ടത്തിലൊക്കെ ഇത് ആചരിച്ചിരുന്നതായി പറയപ്പെടുന്നു.  വൈദികന്‍റെ മേല്‍നോട്ടത്തിലാണ് ഇതുനടക്കുക. 

നേരത്തെ ബെനഡിക്റ്റ് മാര്‍പ്പാപ്പ ഈ ആചാരത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഇതു ക്രിസ്തീയ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും സ്പെയിനിലെ വൈദികരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോഴും ഈ ചടങ്ങ് മാമോദീസയ്ക്കു പകരമായി അവിടെ കൊണ്ടാടപ്പെടുന്നു. വെള്ളത്താല്‍ മാമോദീസ നടത്തുന്നതിനു തുല്യമാണിതെന്നാണ് അവര്‍ പറയുന്നത്.

കാര്യമെന്തൊക്കെയാണെങ്കിലും ഇവര്‍ കുഞ്ഞുങ്ങളെ ചാടികടന്നുപോകുന്നതു കാണുമ്പോള്‍ ഒരു പേടി തോന്നുമെങ്കിലും കണ്ടുനില്‍ക്കുന്ന അവരുടെ  മാതാപിതാക്കള്‍ക്ക് ഒരു കുലുക്കവുമുണ്ടാകില്ല. ചാട്ടം കണ്ടാല്‍ കുഞ്ഞുങ്ങളുടെ ദേഹത്തു വീഴുമോ എന്നൊക്കെ നമ്മള്‍  ആശങ്കപ്പെടും. എന്നാല്‍ ഇന്നുവരെ ഈ ആചാരത്തിന്‍റെ ഭാഗമായി ഒരപകടവും ഉണ്ടായിട്ടില്ലത്രേ. 

ഇത്തരം അനവധിനിരവധി ആചാരാനുഷ്ഠാനങ്ങള്‍ ലോകത്തിന്‍റെ പലഭാഗത്തും ഇന്നും കൊണ്ടാടപ്പെടുന്നു, അതില്‍ ചിലത് നമ്മളെ അത്ഭുതപ്പെടുത്തും ഇതുപോലെ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam