Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകസുന്ദരിയാകും മുൻപുള്ള മാനുഷി ചില്ലർ ദാ ഇങ്ങനെയായിരുന്നു ! വൈറൽ വിഡിയോ 

Manushi Chhillar മാനുഷി ഛില്ലർ

ഹരിയാന സ്വദേശിനി മാനുഷി ചില്ലാർ ലോക സുന്ദരിയായി തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാധ്യമങ്ങൾ മാനുഷിക്കു പുറകെയാണ്. ലോകസുന്ദരിയുടെ സൗന്ദര്യരഹസ്യം ,താൽപര്യങ്ങൾ , ഡയറ്റ് സീക്രട്ട്സ് , ഇഷ്ടവിഭവങ്ങൾ എന്നു തുടങ്ങി ആരാധകർക്ക് അറിയേണ്ടത് ഒട്ടനവധികാര്യങ്ങൾ. ഈ തിരക്കിനിടയ്ക്ക് മാനുഷിയുടെ പൂർവകാലം അന്വേഷിച്ചും പോയിരുന്നു ഒരു കൂട്ടർ . 

ആ യാത്രയിൽ കണ്ടെത്തിയ ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായി പ്രചരിക്കുന്നത്. എംബിബിഎസ് വിദ്യാർഥിനിയായ മാനുഷി കോളജിൽ ജോയിൻ ചെയ്ത ആദ്യ കാലഘട്ടത്തിൽ എടുത്തതാണ് ഈ വിഡിയോ. ഞാൻ മാനുഷി എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിനി എന്നുപറഞ്ഞു സ്വയം പരിചയപ്പെടുത്തുന്ന മാനുഷി, ശേഷം എന്തിന് താൻ എംബിബിഎസ് എടുത്തു എന്നാണ് പറയുന്നത്. 

മേക്കപ്പുകൾ ഇല്ലാതെ, ശുദ്ധമായ ഹിന്ദി സംസാരിക്കുന്ന, മെലിഞ്ഞു കട്ടിപ്പുരികമുള്ള ആ സുന്ദരിയാണ് ഇപ്പോഴത്തെ ലോക സുന്ദരി എന്നു വിശ്വസിക്കുക തന്നെ പ്രയാസം. എം ബി ബി എസ് എടുത്ത് ജനസേവനം ചെയ്യാൻ ആഗ്രച്ചിരുന്ന മാനുഷി, ഇനി തിരികെ പഠനത്തിനായി എത്തുമോ എന്നതാണ് ആരധകരുടെ അടുത്ത ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരം മാനുഷി സ്വയം നൽകും എന്നു പ്രതീക്ഷിക്കാം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam