Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 മിനിറ്റുകൊണ്ട് സിക്സ്പാക് നേടുന്നതെങ്ങനെ? ജാൻവി കപൂർ പറയും

Jhanvi Kapoor അഞ്ചു മിനിറ്റിനുള്ളിൽ എങ്ങനെ സിക്സ് പാക് ഉണ്ടാക്കാമെന്ന് ജാന്‍വി പറയുന്ന വിഡിയോയാണ്...

ഇന്ത്യന്‍ സിനിമയിലെ മിന്നുംതാരമാണ് ശ്രീദേവി. മലയാളമടക്കം നിരവധി ഭാഷകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ ആ അമ്മയുടെ മകള്‍ ജാന്‍വിയും ഇപ്പോള്‍ വെള്ളിത്തിരയിലേയ്ക്ക് ചുവടുവയ്ക്കുകയാണ്. അമ്മയെപ്പോലെ സുന്ദരിയാണ് ജാന്‍വി എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഫാഷന്റെ കാര്യത്തിലായാലും ഫിറ്റ്നസിന്റെ കാര്യത്തിലായാലും അമ്മയ്ക്കൊപ്പം എത്തും ജാൻവിയും. ഇപ്പോഴിതാ ജാന്‍വി വാര്‍ത്തകളില്‍ നിറയുന്നത് ഒരു വൈറല്‍ വിഡിയോയുടെ പേരിലാണ്. 

അഞ്ചു മിനിറ്റിനുള്ളിൽ എങ്ങനെ സിക്സ് പാക് ഉണ്ടാക്കാമെന്ന് തമാശരൂപേണ ജാന്‍വി പറയുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്. തന്‍റെ പരിശീലകനൊപ്പം ഇരിക്കുന്ന ജാന്‍വി അദ്ദേഹത്തിന്‍റെ സിക്സ് പായ്ക്ക് കാണിച്ച് ഇത് എങ്ങനെ സ്വന്തമാക്കാം എന്നതു താന്‍ കാണിച്ചുതരാം എന്നു  പറയുന്നത്. തുടര്‍ന്നു നാലു വ്യായാമ മുറകള്‍ ജാന്‍വി കാണിക്കുന്നുമുണ്ട്.

ജാന്‍വിയുടെ പേരിലുള്ള ഫാന്‍ ക്ലബാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിനോടകം ആയിരക്കണക്കിനു പേര്‍ ഇതു കണ്ടുകഴിഞ്ഞു. 

ജാന്‍വിയുടെ പ്രകടനം കണ്ടു ചിരിച്ചുമറിയുന്ന പരിശീലകനേയും വിഡിയോയില്‍ കാണാം. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കു തയ്യാറാകാത്ത ജാന്‍വി തന്‍റെ ഹോട്ട് ലുക്ക് എപ്പോഴും മെയ്ന്‍റെയ്ന്‍ ചെയ്തു പോകുന്നത് കൃത്യമായ വ്യായാമത്തിലൂടെയും ജീവിതരീതിയിലൂടെയും ആണ്. 

അടുത്ത വര്‍ഷം ജൂലൈയില്‍ പുറത്തിറങ്ങുന്ന ധഡക്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സൗന്ദര്യറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വി. ഷാഹിദ് കപൂറിന്‍റെ സഹോദരന്‍ ഇഷാന്‍ ആണ് ജാന്‍വിയുടെ നായകന്‍. ഇഷാന്‍റേയും അരങ്ങേറ്റ ചിത്രമാണിത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.