അമ്മയെപ്പോൽ മകളും; വൈറലായി പൊന്നമ്മ ബാബുവിന്റെ മകളുടെ ഡബ്സ്മാഷ്

ബിഗ്–മിനിസ്ക്രീനുകളിൽ കാണുന്നതു മാത്രമല്ല അഭിനയം, അതിലും മികച്ച എത്രയോ പ്രഗത്ഭർ നമുക്കു ചുറ്റുമുണ്ട്. അഭിനയം രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള ചിലർ, അത്തരക്കാർ തങ്ങളുടെ അഭിനയ മോഹങ്ങൾ തീർക്കാൻ സ്വീകരിക്കുന്ന പ്രധാന വേദികളിലൊന്നാണ് ഡബ്സ്മാഷ് വിഡിയോകൾ. ഒറിജിനലിനെപ്പോലും വെല്ലുന്ന പ്രക‌ടനത്തിലൂടെ ‍ഡബ്്സ്മാഷ് ലോകത്തെ കയ്യിലെടുക്കുന്നവരും ഉണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും അത്തരത്തിലൊരു മിടുക്കിയുടെ ‍ഡബ്സ്മാഷ് വിഡിയോ ആണ്, പേര് പിങ്കി റോബിൻ.

ഞൊടിയിടയിലുള്ള ഭാവമാറ്റങ്ങളും കൃത്യമായുള്ള ഡയലോഗ് പ്രസന്റേഷനുമൊക്കെയാണ് പിങ്കിയുടെ ഡബ്സ്മാഷിനെ വ്യത്യസ്തമാക്കുന്നത്. ഇനി ഇത്രത്തോളം മികവു കാണിക്കുന്ന ഈ പെൺകുട്ടിക്ക് അഭിനയ പാരമ്പര്യം ഉണ്ടാകാൻ വഴിയുണ്ടല്ലോ എന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, മലയാള സിനിമാ ലോകത്തെ ഹാസ്യരംഗങ്ങളിലൂടെ കുടുകുടെ ചിരിപ്പിച്ചിട്ടുള്ള നടി പൊന്നമ്മ ബാബുവിന്റെ പുത്രിയാണ് പിങ്കി. 

സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാർ, സൗബിൻ ഷാഹിർ തുടങ്ങിയ മലയാള സിനിമയുടെ കോമഡി താരങ്ങളുടെ രംഗങ്ങള്‍ക്കാണ് പിങ്കി ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. കല്യാണരാമൻ, പുലിവാൽ കല്യാണം എന്നീ ചിത്രങ്ങളിൽ നിന്നുള്ള ഹാസ്യരംഗങ്ങളിൽ പിങ്കി പൊളിച്ചടുക്കിയെന്നു പറയാതെവയ്യ. അമ്മയുടെ കഴിവുകൾ പകർന്നു കിട്ടിയ മകൾ എന്നാണ് വിഡിയോയ്ക്കു പലരും കമന്റ് ചെയ്യുന്നത്. എന്തായാലും ഡബ്സ്മാഷ് ലോകത്തെ കീഴടക്കുകയാണ് പിങ്കിയുടെ അഭിനയ നിമിഷങ്ങൾ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam