Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിറുക്കിയ സുന്ദരിയും ചുരുളൻ മുടിക്കാരിയുമുണ്ട്, വൈറലായി ഡബ്സ്മാഷ്

Oru Adaar Love നൂറിൻ ഷെരീഫും പ്രിയാ വാര്യറും

ഒരൊറ്റ രാത്രികൊണ്ട് പാട്ടും അതിലെ നായികമാരും ഹിറ്റായ കഥയാണ് കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഒരു അടാർ ലവ് എന്ന ചിത്രത്തിലെ 'മാണിക്യമലരായ' എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങുമ്പോള്‍ അതിന്റെ അണിയറ പ്രവർത്തകർ പോലും കരുതിക്കാണില്ല പാട്ടും അതിലെ അഭിനേതാക്കളും ഇത്രത്തോളം പ്രേക്ഷക ഹൃദയങ്ങളിലിടം നേടുമെന്ന്. ഇപ്പോഴിതാ ഗാനരംഗത്തിൽ തകർത്തഭിനയിച്ച താരങ്ങളുടെ ഡബ്സ്മാഷ് വിഡിേയായും വൈറലാവുകയാണ്. 

പുരികക്കൊ‌ടികൾ ഉയർത്തിയും കണ്ണിറുക്കിക്കാണിച്ചും അഭിനയിച്ച നടിയെ ആ ഒരൊറ്റ സീൻ കണ്ടപ്പോൾ തന്നെ ആരാധകർ നെഞ്ചേറ്റിയിരുന്നു. വാട്സാപ് സ്റ്റാറ്റസുകളിലും സകല സമൂഹ മാധ്യമ ഇടങ്ങളിലും വൈറലായ ആ സീനിൽ അഭിനയിച്ചത് പ്രിയാ വാര്യർ എന്ന സുന്ദരിയായിരുന്നു. പ്രിയയുടെയും ഗാനരംഗത്തിലെ മറ്റൊരു അഭിനേത്രിയായ ചുരുളൻ മുടിക്കാരി നൂറിൻ ഷെരീഫിന്റെയും മറ്റു സഹതാരങ്ങളുടെയും ഡബ്സ്മാഷ് വിഡിയോ ആണ് വൈറലാകുന്നത്.

നാടോടിക്കാറ്റിലെ കോമഡി രംഗവും ചില ഗാനങ്ങളുടെ ഡബ്സ്മാഷ് രംഗവും മെർസലിലെ രംഗവുമൊക്കെ പിള്ളേർ സെറ്റ് തകർത്തിട്ടുണ്ട്. എന്തായാലും പാട്ടിനു പുറകെ തന്നെ അടാറ് ഡബ്സ്മാഷുമായെത്തി വീണ്ടും ആരാധക ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ് ഈ യുവതാരങ്ങൾ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam