Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്മേഷത്തിന്റെ അമിട്ട് പൊട്ടിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല

Dubsmash ദിവ്യ മോഹൻ

ഇത് ഡബ്‌സ്മാഷിന്റെയും സമാന രീതിയിലുള്ള വിഡിയോകളുടെയുമൊക്കെ കാലമാണ്. നിരവധി ആളുകൾ തങ്ങളുടെ പ്രിയപ്പെട്ട സിനിമാതാരങ്ങളുടെ പഞ്ച് ഡയലോഗുകൾ അനുകരിച്ച് വിഡിയോയുമായി എത്തുന്നുണ്ട്. ഈ വിഡിയോകളുടെ കൂട്ടത്തിൽ ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന ഒന്നുകൂടി വന്നിരിക്കുന്നു. പാലക്കാട് സ്വദേശിനിയായ ദിവ്യ മോഹൻ ഫേസ്‌ബുക്കിൽ പങ്കു വച്ച വിഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. 

ഒരു ടൂത്ത് പെയ്‌സ്‌റ്റിന്റെ പരസ്യത്തിൽ അത്യാവശ്യം ക്രിയേറ്റിവിറ്റി കൂടി കലർത്തിയാണ് കക്ഷി പുതിയ വിഡിയോക്ക് രൂപം കൊടുത്തിരിക്കുന്നത്. ഉന്മേഷത്തിന്റെ അമിട്ട് പൊട്ടിക്കും എന്ന കാപ്‌ഷനോടെ പല്ലു തേക്കാൻ തുടങ്ങുന്നു, പിന്നെ  യഥാർത്ഥത്തിൽ ഒരു അമിട്ട് പൊട്ടൽ തന്നെ ആയിരുന്നു അവിടെ നടന്നത്. അപാര എഡിറ്റിങ് പറയാതെ വയ്യ. കണ്ടവർ കണ്ടവർ ചിരിയടക്കാൻ പാടുപെട്ടു എന്നതാണ് സത്യം. 

നെഹ്‌റു എഞ്ചിനീയറിങ് കോളജിൽ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിനിയാണ് ദിവ്യ മോഹൻ. ''ഒഴിവു സമയങ്ങൾ ആസ്വാദ്യകരമാക്കുന്നതിനു വേണ്ടിയാണ് വിഡിയോ മേക്കിങ് ചെയ്യുന്നത്. ആളുകളെ ചിരിപ്പിക്കുക എന്നതാണു പ്രധാന വിനോദം. നമ്മൾ ചെയ്യുന്ന വിഡിയോ കണ്ട്, മൂഡ് ഓഫ് ആയിരിക്കുന്ന ഒരാൾക്കു ചിരിക്കാൻ കഴിഞ്ഞാൽ അതാണ് എന്റെ സന്തോഷം '' ദിവ്യ മോഹൻ പറയുന്നു. 

വിഷു ഒക്കെയല്ലേ, അപ്പോൾ അൽപം കളർഫുൾ ആയിക്കോട്ടെ എന്നു കരുതിയാണ് അമിട്ട് പൊട്ടിക്കൽ വിഡിയോ തന്നെ തെരെഞ്ഞെടുത്തത്, എന്നാൽ ഉന്മേഷത്തിന്റെ അമിട്ട് പൊട്ടിക്കും എന്നു പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല, ദിവ്യ തന്നെ അക്കാര്യം സമ്മതിക്കുന്നു 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam