Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൻ മാസ്സ്, അമ്മ കൊലമാസ്സ് ; തകർപ്പൻ ഡാൻസിൽ 'വീണ്' ഗേൾസ്

Dance by mother and son

മകൻ മാസാണെങ്കിൽ 'അമ്മ കൊലമാസ്സ് ആണ്. ഇക്കാര്യം ശരിയാണ് എന്ന് ആരും സമ്മതിക്കും ഈ വീഡിയോ കണ്ടാൽ. യൂടൂബിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഈ അമ്മയുടെയും യുവാവായ മകന്റെയും ഷാജിപാപ്പാൻ സ്റ്റൈൽ ഡാൻസ്. കാലിക്കറ്റ് ലയൺസ് ക്ലബ് ഇന്റർനാഷണൽ സംഘടിപ്പിച്ച സോൺ കോൺഫെറൻസിലാണ് സദസ്സിനെ ഇളക്കി മറിച്ച് ഈ അമ്മയും മകനും നൃത്തം ചെയ്തത്. 

കാണികൾക്കിടയിൽ നിന്നും ഷാജിപ്പാപ്പന് സ്റ്റൈലിൽ കറുത്ത കണ്ണടയും ചുവപ്പും കറുപ്പും ചേർന്ന മുണ്ടും ഉടുത്തുകൊണ്ട് സുന്ദരനായ ആ യുവാവ് നടന്നു വന്നു. ഒപ്പം നൃത്ത ചുവടുകൾ തീർത്തുകൊണ്ട് ആ അമ്മയും. അമ്മയുടെ വേഷവും കറുപ്പ് തന്നെ. കറുത്ത കണ്ണടയും കറുത്ത ചുരിദാറും  ഒക്കെയായി 'അമ്മയ്ക്കും ഒരു ചിന്ന ഷാജി പാപ്പാൻ സ്റ്റൈൽ. 

കണ്ടു നിന്ന കാഴ്ചക്കാർ ആദ്യം സംഗതി പിടി കിട്ടിയില്ല. എല്ലാവരും ആഘോഷങ്ങളുടെ ലഹരിയിൽ ആയിരുന്നു. എന്നാൽ നൃത്തം ചെയ്തു സദസ്സിലേക്ക് കയറുന്ന അമ്മയെയും മകനെയും കാണികൾ കൗതുകത്തോടെ നോക്കി. സ്റ്റേജിൽ കയറിയതോടെ അമ്മയും മകനും തട്ട് പൊളിപ്പൻ ഡാൻസ് തുടങ്ങി എന്നതാണ് വാസ്തവം. ഇടക്കിടക്ക് ഡബ്‌സ്മാഷും മാറി മാറി വരുന്ന പാട്ടുകളും ഒക്കെയായി രംഗം കൊഴുത്തു. ഒപ്പം അമ്മയുടെയും മകന്റെയും ഡാൻസും. 

കോഴിക്കോട്ടുകാരായ ഈ അമ്മയെയും മകനെയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുന്നത്. മകന്റെ നൃത്തം കിടിലൻ ആയിരുന്നു എങ്കിലും അമ്മക്കാണ് ആരാധകർ ഏറെയും. അതിൽ തന്നെ കൂടുതലും പെൺകുട്ടികൾ ആണ് എന്ന് എടുത്തു പറയട്ടെ . ഈ അമ്മയെ പോലെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു . 

സംഭവം ഏതായാലും അമ്മയും മകനും ഹിറ്റായി. ഏപ്രിൽ 15  വിഷു ദിനത്തിൽ യൂട്യൂബിൽ പങ്കുവച്ച വീഡിയോ അറുപതിനായിരത്തിലധികം പേരാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.