ഞെട്ടിക്കുന്ന പ്രകടനം, ആദ്യം അവതാരക കരഞ്ഞു, പിന്നെ എല്ലാവരും!!!

മഴവിൽ മനോരമയിലെ തകർപ്പൻ കോമഡി എന്ന പരിപാടിക്കിടെ സൂര്യ അവതരിപ്പിച്ച മിമിക്രി കണ്ട് അവതാരകയും കാഴ്ചക്കാരുമൊക്കെ...

മറ്റൊരാളുടെ ശബ്ദത്തെ അനുകരിക്കാൻ കഴിയുക എന്നത് അത്ര ചെറിയ കാര്യമല്ല, അനുകരിക്കപ്പെടുന്ന വ്യക്തിയെ അത്രമാത്രം പഠിച്ചതിനു ശേഷമാണ് സ്വന്തം ശബ്ദത്തെ മാറ്റിയെടുക്കുന്നത്. പക്ഷികളുടെയും മൃഗങ്ങളുടെയും െതാട്ട് സൂപ്പർ താരങ്ങളെവരെ അനുകരിക്കുന്ന മിമിക്രി രംഗങ്ങൾ നാം ഇഷ്ടംപോലെ കണ്ടിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേ‌ടുന്നതും ഒരു മിമിക്രിയാണ്, കടുത്തുരുത്തി സ്വദേശിയായ സൂര്യയാണ് അനുകരണകലയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംനേടിയ ആ താരം.

മഴവിൽ മനോരമയിലെ തകർപ്പൻ കോമഡി എന്ന പരിപാടിക്കിടെ സൂര്യ അവതരിപ്പിച്ച മിമിക്രി കണ്ട് അവതാരകയും കാഴ്ചക്കാരുമൊക്കെ ഒരുപോലെ ഞെട്ടി. അധികം ബഹളം വെക്കലുകളൊന്നുമില്ലാതെ വന്ന് അൽപസമയത്തിനുള്ളിൽ തന്നെ വേദിയെയാകെ കയ്യിലെടുത്ത സൂര്യയെ സൈലന്റ് കില്ലർ എന്നാണ് കണ്ടവർ വിശേഷിപ്പിക്കുന്നത്. യഥാർഥ ജീവിതത്തിലെയും സിനിമയിലെയും ഡയലോഗുകളെ താരതമ്യം ചെയ്ത് അവതരിപ്പിച്ചത് ഏറെ കയ്യടി നേടി.

ജീവിതത്തിലെയും സിനിമയിലെയും പ്രസവരംഗവും ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിടലുമൊക്കെ പ്രതീക്ഷിച്ചതിലും മനോഹരമാക്കി സൂര്യ. തീർന്നില്ല സിനിമാതാരങ്ങളുടെ ശബ്ദങ്ങളെടുത്തും സൂര്യ ശ്രദ്ധ നേടി. ചോക്ലേറ്റ് എ​ന്ന ചിത്രത്തിൽ റോമ ചെയ്ത കഥാപാത്രത്തെയും ദേവാസുരത്തിലെ രേവതിയുടെ കഥാപാത്രത്തെയും പപ്പയുടെ സ്വന്തം അപ്പൂസില്‍ മമ്മൂട്ടിയോടു മകൻ രോഗത്തെക്കുറിച്ചു പറയുന്ന രംഗവുമൊക്കെ സദസ്സിൽ ആർപ്പുവിളികൾ ഉയർത്തി.

തുള്ളാത മനവും തുള്ളും എന്ന ചിത്രത്തിലെ ക്ലൈമാക്സം രംഗവും സൂര്യ അതിമനോഹരമാക്കി. സൂര്യയുടെ പ്രകടനം കണ്ടു അവതാരക വീണ കരയുന്നതും കാണാം. ശേഷം നടി സീമയുടെ ശബ്ദം എടുത്തതിനൊപ്പം കണ്ണാംതുമ്പീ പോരാമോ എന്ന ഗാനം അമ്മയുടെയും അച്ഛന്റെയും കുഞ്ഞിന്റെയും ശബ്ദത്തിൽ അവതരിപ്പിക്കുകയും ചെയ്തു. തീർന്നില്ല തമിഴ്താരം വിജയ്‌യുടെ ശബ്ദവും പരീക്ഷിച്ചേ സൂര്യ മടങ്ങിയുള്ളു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam