ആ വിചിത്ര ചിത്രത്തിന്റെ രഹസ്യം, ' പൊട്ടിച്ചിരിപ്പിക്കും'

കിളി പോയി എന്നൊക്കെ പറയാറില്ലേ.. അത്തരത്തില്‍ കുറച്ച് ദിവസങ്ങളായി ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ കറങ്ങുകയാണ്. ആദ്യ കാഴ്ചയില്‍ തന്നെ കടുത്ത ആഴയക്കുഴപ്പം. ഒരു യുവതിയും യുവാവും ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തില്‍ പുരുഷന്‍റെയും സ്ത്രീയുടെയും രൂപം ഉണ്ടെങ്കിലും ഒറ്റനോട്ടത്തില്‍ പെണ്ണിന്‍റെ ഉടലില്‍ ആണിന്‍റെ ശിരസ് ഇരിക്കുന്നതായി തോന്നാം. തിരിച്ചും അങ്ങനെ തന്നെ. സമൂഹമാധ്യമങ്ങളില്‍ ചിത്രം ഇതിനോടകം വൈറലായി. മെയ് 24ന് ട്വിറ്ററിലൂടെയാണ് ഇൗ ചിത്രം ഷെയര്‍ ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിനകം ഒരു ലക്ഷത്തിലധികം ലൈക്കും 45,000 റിട്വീറ്റുകളും ഇൗ വിചിത്ര ചിത്രം സ്വന്തമാക്കി.

ഒടുവില്‍, മറ്റൊരു ട്വിറ്റര്‍ ഉപഭോക്താവ് ചിത്രത്തെ സംബന്ധിച്ച ഡയഗ്രാം തന്നെ തയാറാക്കി. യഥാര്‍ത്ഥത്തില്‍ ചിത്രം എങ്ങനെയാണ് എടുത്തതെന്നും പ്രേക്ഷകരുടെ സംശയം ഇല്ലാതാക്കുന്ന രീതിയില്‍ ചിത്രത്തിന്റെ ആശയക്കുഴപ്പം പരിഹരിച്ചു. ചിത്രത്തിലെ പിന്നിലെ സത്യം ഇൗ ഡയഗ്രാം കാണുമ്പോള്‍ കാഴ്ചക്കാരന് മനസിലാകും.

എന്നാൽ, ഇതൊക്കെ ഇത്ര ആഘോഷിക്കാനെന്ത്, കണ്ണുപൊട്ടരാണോ നിങ്ങൾ, ഒറ്റനോട്ടത്തിൽ ഇതൊക്കെ മനസിലാവില്ലേ , പൊട്ടിച്ചിരിപ്പിക്കും എന്നുമെല്ലാം പറഞ്ഞ് കമന്റിടുന്നവരാണ് ഏറെയും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam