Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തില്‍ യാചകന്‍; കണ്ടവർ ഞെട്ടി!!‍ വിഡിയോ

beggar-at-qatar-airways

ഭിക്ഷാടനത്തിന്റെ കാര്യത്തിലും പുതുവഴി സ്വീകരിച്ച് ഒരു ഭിക്ഷാടകൻ. ഒരു ന്യൂജെൻ ഭിക്ഷാടനത്തിന്റെ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദോഹയില്‍ നിന്നും ഷിറാസിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കയറി ഒരാൾ ഭിക്ഷ യാചിക്കുന്നതിന്റെ വിഡിയോ വൈറലാണ്. 

വിമാനത്തില്‍ കയറിപ്പറ്റിയ ഭിക്ഷക്കാരന്‍ പണി തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും പണം നല്‍കി സഹായിക്കാന്‍ യാത്രക്കാരായ ചില ഉദാരമനസ്‌കര്‍ മുന്നോട്ട് വരുകയായിരുന്നു. ഈ യാത്രക്കാര്‍ തന്നെയാണ് ഭിക്ഷക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും. വിമാനത്തില്‍ ഭിക്ഷ യാചിച്ചയാൾ ഇറാന്‍ പൗരനെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ വിമാനത്തിലെ യാത്രക്കാരനാണോ അതല്ല പണം പിരിക്കാനായി വിമാനത്തില്‍ കയറിയതാണോ, യാത്രാ ടിക്കറ്റ് നല്‍കിയതാര് എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ പലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. ഒപ്പം ബസിലും ട്രെയിനിലും വരുന്നത് പോലെ വിമാനത്തിലും ഇനി ഭിക്ഷക്കാര്‍ കയറിയിറങ്ങുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നു മറ്റുചിലര്‍. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam